രോഹിത് 2023വരെ നയിക്കും, അതിന് ശേഷമാര്? ഹര്‍ദിക് വേണ്ട-നിര്‍ദേശിച്ച് ആകാശ്

മുംബൈ: 2023ലെ ഏകദിന ലോകകപ്പിന് ശേഷം വലിയ മാറ്റങ്ങള്‍ക്കാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം തയ്യാറെടുക്കുന്നത്. നായകസ്ഥാനത്തടക്കം ഇന്ത്യ അഴിച്ചുപണി കൊണ്ടുവരും. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ നയിക്കുന്നത് രോഹിത് ശര്‍മയാണ്.
എന്നാല്‍ 2023ലെ ഏകദിന ലോകകപ്പിന് ശേഷം രോഹിത് നായകസ്ഥാനത്ത് നിന്ന് വിടപറഞ്ഞേക്കും. അദ്ദേഹം തന്റെ കരിയറിന്റെ അവസാന സമയത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് പറയാം. ഇന്ത്യ വേദിയാവുന്ന 2023ലെ ഏകദിന ലോകകപ്പില്‍ ജയിക്കേണ്ടത് ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
ഇത്തവണ മികച്ച ടീം കരുത്തും ഇന്ത്യക്കുണ്ട്. അതുകൊണ്ട് തന്നെ പ്രതീക്ഷകളുമേറെ. എന്നാല്‍ ഇന്ത്യക്ക് തലവേദന ഉയര്‍ത്തുന്ന ചില ചോദ്യങ്ങള്‍ 2023ലെ ലോകകപ്പിന് ശേഷം ഉയര്‍ന്ന് വന്നേക്കും. അതിലൊന്ന് ആരാണ് ഏകദിനത്തിലെ അടുത്ത നായകനെന്നതാണ്.
ടി20യില്‍ നായകസ്ഥാനത്തേക്ക് ഇതിനോടകം ഇന്ത്യ ഹര്‍ദിക്കിനെ പരിഗണിച്ചിട്ടുണ്ട്. എന്നാല്‍ ഏകദിനത്തില്‍ ഹര്‍ദിക്കുമായി ഇന്ത്യക്ക് മുന്നോട്ട് പോകാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. നിലവിലെ സാഹചര്യത്തില്‍ ഏറ്റവും ഉയര്‍ന്നുകേള്‍ക്കുന്ന പേര് ഹര്‍ദിക് പാണ്ഡ്യയുടെതാണ്.
ഇപ്പോഴിതാ അടുത്ത ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യ ഏകദിന നായകസ്ഥാനത്തേക്ക് ആരെ പരിഗണിക്കണമെന്നത് നിര്‍ദേശിച്ചിരിക്കുകയാണ് ആകാശ് ചോപ്ര. ഹര്‍ദിക് പാണ്ഡ്യയെ തഴഞ്ഞ ആകാശ് മറ്റ് രണ്ട് താരങ്ങളുടെ പേരാണ് നിര്‍ദേശിച്ചത്.

ഹര്‍ദിക് പാണ്ഡ്യ ഏകദിന നായകനാവേണ്ട
നിലവിലെ സാഹചര്യത്തില്‍ പരിമിത ഓവറില്‍ ഒരു നായകനെ നിയോഗിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഇതിന്റെ സമയം കഴിഞ്ഞിരിക്കുന്നു. നടന്നുകൊണ്ടിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ അവസാനത്തോടെ രോഹിത് ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞേക്കും.
അതിന് മാറ്റമുണ്ടാവാന്‍ സാധ്യത കുറവാണ്. ഹര്‍ദിക് പാണ്ഡ്യയാണ് നിലവില്‍ ടി20യില്‍ കൂടുതല്‍ പരിഗണന ലഭിക്കുന്ന നായകന്‍. 2024ലെ ടി20 ലോകകപ്പ് വരെ ഇത് തുടര്‍ന്നേക്കും. ഏകദിനത്തില്‍ 2023ലെ ലോകകപ്പോടെ രോഹിത് കളി മതിയാക്കിയേക്കും.
ഇന്ത്യയുടെ നീണ്ടകാല ഭാവി നോക്കുമ്പോള്‍ ഹര്‍ദിക് പാണ്ഡ്യ ഏകദിന നായകനാവുന്നതില്‍ വലിയ കാര്യമില്ല. ശുബ്മാന്‍ ഗില്‍, റിഷഭ് പന്ത് എന്നിവരിലൊരാളെയാണ് നായകനാക്കേണ്ടത്. രണ്ട് പേരുമാണ് പരിഗണിക്കാന്‍ സാധിക്കുന്ന ഭാവി നായകന്മാര്‍'-ആകാശ് ചോപ്ര പറഞ്ഞു.
Also Read: പൃഥ്വി പ്രതിഭ, പക്ഷെ ബാറ്റിങ്ങില്‍ ഒരു പ്രശ്‌നമുണ്ട്-അഭിപ്രായപ്പെട്ട് സല്‍മാന്‍ ബട്ട്

ഹര്‍ദിക് ഏകദിനത്തിലും നായകനായേക്കും
ഇന്ത്യ ഭാവി ടി20 നായകനായി ഹര്‍ദിക് പാണ്ഡ്യയെ ഉറപ്പിച്ച് കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഏകദിനത്തിലും ഹര്‍ദിക് തന്നെ നായകനായി തുടര്‍ന്നേക്കും. ഓരോ ഫോര്‍മാറ്റിലും ഓരോ നായകന്മാരെന്ന നിലയിലേക്ക് ഇന്ത്യന്‍ ടീം പോയേക്കില്ല.
ടെസ്റ്റില്‍ അടുത്ത നായകനായി കെ എല്‍ രാഹുല്‍ എത്താനാണ് സാധ്യത. നിലവിലെ ക്യാപ്റ്റന്‍സി മികവ് പരിശോധിക്കുമ്പോള്‍ ഇന്ത്യ പരിമിത ഓവറില്‍ ഹര്‍ദിക്കില്‍ വിശ്വാസം അര്‍പ്പിച്ചേക്കും. പ്രകടനംകൊണ്ട് ഹര്‍ദിക് വലിയ സ്ഥിരതയുള്ളയാളല്ല.
എന്നാല്‍ ആക്രമണോത്സക ക്രിക്കറ്റ് കളിക്കാന്‍ ടീമിന് ആത്മവിശ്വാസം ഏകുന്ന നായകനാണ്. സമ്മര്‍ദ്ദ ഘട്ടത്തില്‍ തിളങ്ങാനും ഹര്‍ദിക്കിന് കഴിവുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യ അതികം സാഹസത്തിന് തയ്യാറാവാതെ ഹര്‍ദിക്കിനൊപ്പം മുന്നോട്ട് പോവാനാണ് സാധ്യത.
Also Read: IND vs AUS: കോലി ഓസീസ് പരമ്പരയില്‍ തിളങ്ങും! അതിനൊരു കാരണമുണ്ട്-ഗാംഗുലി പറയുന്നു

റിഷഭും ശുബ്മാനും വളരാനുണ്ട്
ആകാശ് നിര്‍ദേശിച്ച ഭാവി നായകന്മാര്‍ റിഷഭ് പന്തും ശുബ്മാന്‍ ഗില്ലുമാണ്. രണ്ട് പേര്‍ക്കും വലിയ ഭാവിയുണ്ടെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ വലിയ മികവ് കാട്ടാന്‍ സാധിക്കുമെന്ന് പറയാനാവില്ല. കാര്‍ അപകടത്തില്‍ പരിക്കേറ്റ് റിഷഭ് നിലവില്‍ വിശ്രമത്തിലാണ്.
ഒന്നര വര്‍ഷമെങ്കിലും മടങ്ങിവരവിന് വേണ്ടിവരുമെന്നാണ് വിവരം. നിലവിലെ റിഷഭിന്റെ പരിമിത ഓവര്‍ കണക്കുകള്‍ അത്ര മികച്ചതല്ല. ഈ സാഹചര്യത്തില്‍ നായകസ്ഥാനം കൂടി നല്‍കുക റിഷഭിനെ സംബന്ധിച്ച് താങ്ങാനാവാത്ത ഭാരമാവും.
ശുബ്മാന്‍ ഗില്‍ വളര്‍ന്നുവരുന്ന യുവതാരമാണ്. വലിയ ഭാവി നിലവില്‍ താരത്തിനുണ്ട്. വിരാട് കോലിയുടെ പിന്‍ഗാമിയെന്ന വിശേഷണം പോലും ഈ അവസരത്തില്‍ ഗില്ലിന് ലഭിക്കുന്നുണ്ട്. എന്നാല്‍ നായകനെന്ന നിലയില്‍ ഇതുവരെ മികവ് കാട്ടാത്ത ഗില്ലിനെ ഇന്ത്യയുടെ ഏകദിന നായകസ്ഥാനം ഏല്‍പ്പിക്കാന്‍ സാധ്യത വളരെ കുറവാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications