IND vs AUS: കോലി ഓസീസ് പരമ്പരയില്‍ തിളങ്ങും! അതിനൊരു കാരണമുണ്ട്-ഗാംഗുലി പറയുന്നു

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യന്‍ ടീം. ന്യൂസീലന്‍ഡ് പരമ്പരക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്ന വലിയ വെല്ലുവിളി ഓസീസ് പരമ്പരയാണെന്ന് പറയാം.
കഴിഞ്ഞ രണ്ട് തവണയും ഓസ്‌ട്രേലിയയില്‍ പരമ്പര നേടിയ ഇന്ത്യക്ക് ഇത്തവണ തട്ടകത്തിലേക്കെത്തുമ്പോള്‍ പരമ്പര പിടിക്കേണ്ടത് അഭിമാന പ്രശ്‌നമാണ്. ഇതിനോടകം ടീമുകളെ രണ്ട് ടീമുകളും പ്രഖ്യാപിച്ച് കഴിഞ്ഞു. ഓസീസ് നാല് സ്പിന്നര്‍മാരുമായാണ് ഇന്ത്യയിലേക്ക് വരുന്നത്.
ഇന്ത്യന്‍ സാഹചര്യത്തില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരുടെ വലിയ നിര ഇത്തവണ ഓസ്‌ട്രേലിയക്കൊപ്പമുണ്ട്. എന്നാല്‍ ഇന്ത്യക്ക് ഇത്തവണ കാര്യങ്ങള്‍ എളുപ്പമല്ല. പല സൂപ്പര്‍ താരങ്ങളുടെയും ഫോം ഇന്ത്യക്ക് പ്രശ്‌നമാണെന്ന് പറയാം.
പരിക്കും ഇന്ത്യയെ അലട്ടുന്നു. കെ എല്‍ രാഹുല്‍, വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെയെല്ലാം ഫോം കണ്ടറിയണം. സൂപ്പര്‍ താരം റിഷഭ് പന്തിന് കാര്‍ അപകടത്തില്‍ പരിക്കേറ്റ് ഇന്ത്യയെ സംബന്ധിച്ച് നികത്താനാവാത്ത വിടവാണ്.
ശ്രേയസ് അയ്യരുടെ പരിക്കും ഇന്ത്യയെ വലക്കുന്നു. ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ ഫോമിലേക്കെത്തേണ്ടത് വളരെ അത്യാവശ്യമാണെന്ന് പറയാം. ഇപ്പോഴിതാ ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വിരാട് കോലി തിളങ്ങുമെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി.

കോലി ടെസ്റ്റില്‍ ഫോം വീണ്ടെടുക്കും
ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനുമെതിരേ വിരാട് കോലി നന്നായി ബാറ്റ് ചെയ്തു. കോലി ടെസ്റ്റിലും ഫോമിലേക്കെത്തും. കാരണം ഇന്ത്യ അവനെ വളരെയധികം ആശ്രയിക്കുന്നുണ്ടെന്ന് കോലിക്കറിയാം. വളരെ നിര്‍ണ്ണായക പരമ്പരയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.
ഓസ്‌ട്രേലിയക്കെതിരേ ശക്തമായ പോരാട്ടം തന്നെ ഇന്ത്യക്ക് പ്രതീക്ഷിക്കാം. രണ്ടും ടീമും ഒന്നിനൊന്ന് മികച്ചവരാണ്. രണ്ട് ടീമും തമ്മില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാനും സാധ്യതയുണ്ട്' -ഗാംഗുലി പറഞ്ഞു.
ഓസ്‌ട്രേലിയ ഇത്തവണ പകരം വീട്ടാനുറച്ചാവും ഇന്ത്യയിലേക്കെത്തുക. തങ്ങളെ നാട്ടില്‍ നാണംകെടുത്തിയ ഇന്ത്യയോട് ഇത്തവണ കംഗാരുക്കള്‍ക്ക് എന്ത് വിലകൊടുത്തും പകരം വീട്ടേണ്ടതായുണ്ട്. നിലവില്‍ ഓസീസ് ടീം വളരെ മികച്ച ഫോമിലാണ്.

ഇന്ത്യക്ക് നിര്‍ണ്ണായക പരമ്പര
ഓസ്‌ട്രേലിയ ഇതിനോടകം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിച്ചെന്ന് പറയാം. അവസാന പരമ്പരയില്‍ ദക്ഷിണാഫ്രിക്കയെ നാണംകെടുത്താനും ഓസീസിനായിരുന്നു. പാറ്റ് കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഓസീസ് സ്ഥിരതയോടെ കളിക്കുന്നു.
എന്നാല്‍ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ഓസ്‌ട്രേലിയന്‍ പരമ്പര നേടേണ്ടതായുണ്ട്. തട്ടകത്തില്‍ ഇന്ത്യയുടെ കണക്കുകള്‍ എല്ലാവരെയും ഞെട്ടിക്കുന്നത്. സമീപകാലത്തൊന്നും ആര്‍ക്കും ഇന്ത്യയെ നാട്ടില്‍ വീഴ്ത്താനായിട്ടില്ല.
എന്നാല്‍ മികച്ച താരസമ്പത്തുള്ള ഓസീസിനെ ഇന്ത്യ ഭയക്കുക തന്നെ ചെയ്യണം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യയെ വിറപ്പിക്കാന്‍ കഴിവുള്ള താരങ്ങള്‍ ഓസീസ് നിരയിലുണ്ട്. അതുകൊണ്ട് തന്നെ എളുപ്പത്തില്‍ ഇന്ത്യക്ക് പരമ്പര നേടാനാവില്ലെന്നുറപ്പ്.
Also Read: ഇരട്ട സെഞ്ച്വറി നേടിയതല്ല! ഏറ്റവും മനോഹര നിമിഷം ധോണിയോടൊപ്പം-ഇഷാന്‍ പറയുന്നു

കോലിയുടെ സമീപകാല ഫോം മോശം
കോലിയുടെ സമീപകാലത്തെ ടെസ്റ്റ് പരമ്പരയിലെ പ്രകടനങ്ങള്‍ മോശമാണ്. വലിയ സ്‌കോര്‍ നേടാന്‍ കോലിക്ക് സാധിക്കുന്നില്ല. ഭേദപ്പെട്ട് തുടങ്ങുന്നുണ്ടെങ്കിലും അതിനെ വലിയ സ്‌കോറായി കണ്‍വേര്‍ട്ട് ചെയ്യാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല.
സ്പിന്നിനെ നേരിടുന്നതില്‍ കോലി പ്രയാസപ്പെടുകയാണ്. ഓസീസ് മികച്ച സ്പിന്‍ നിരയുമായി ഇറങ്ങുമ്പോള്‍ കോലിക്ക് കാലിടറാനുള്ള സാധ്യത കൂടുതലാണ്. മധ്യനിരയില്‍ റിഷഭ് പന്തിന്റെ അഭാവം ഇന്ത്യക്ക് നികത്താനാവാത്ത വിടവാണ്.
അതുകൊണ്ട് തന്നെ കോലിയും രോഹിത്തും ഫോമിലേക്കെത്താനാവാത്ത പക്ഷം ഇന്ത്യക്ക് പരമ്പര നേടുക വളരെ പ്രയാസമായിരിക്കുമെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications