Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെന രാജ്യങ്ങളില്‍ 70ലധികം ജയം, നേട്ടം മൂന്ന് ഇന്ത്യക്കാര്‍ക്ക് മാത്രം!, ആരൊക്കെയെന്നറിയാം

rohit sharma

സെന രാജ്യങ്ങളില്‍ ജയിക്കുകയെന്നത് ഏതൊരു സന്ദര്‍ശക ടീമിനെ സംബന്ധിച്ചും വലിയ പ്രയാസമുള്ള കാര്യമാണ്. ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവടങ്ങളെയാണ് സെന രാജ്യങ്ങളെന്ന് വിശേഷിപ്പിക്കുന്നത്. ഇവിടെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഏറ്റവും മികച്ച പ്രതിഭ തന്നെ ആവിശ്യമാണ്. സെന രാജ്യങ്ങളില്‍ നേടുന്ന ജയത്തിന് മറ്റ് ജയങ്ങളേക്കാള്‍ മാറ്റ് കൂടുതലാണെന്ന് പറയാം. ഏഷ്യന്‍ രാജ്യങ്ങളില്‍ പലര്‍ക്കും സെന രാജ്യങ്ങളില്‍ ഒരു പരമ്പര പോലും നേടാന്‍ സാധിക്കാതെ പോയിട്ടുമുണ്ട്. എന്നാല്‍ ഇന്ത്യക്ക് സെന രാജ്യങ്ങളില്‍ മികച്ച റെക്കോഡ് തന്നെ അവകാശപ്പെടാം. എന്നാല്‍ സെന രാജ്യങ്ങളില്‍ കൂടുതല്‍ ജയത്തിന്റെ ഭാഗമാവാന്‍ സാധിച്ച ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നറിയാം.

വിരാട് കോലി

വിരാട് കോലി

മുന്‍ ഇന്ത്യന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലിയാണ് ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്ത്. സെന രാജ്യങ്ങളില്‍ കോലിക്ക് 70 ജയങ്ങളുടെ ഭാഗമാവാന്‍ സാധിച്ചിട്ടുണ്ട്. വിദേശ പിച്ചുകളില്‍ ഇന്ത്യ പരമ്പര നടത്തുമ്പോള്‍ കോലി ടീമിന്റെ നിര്‍ണ്ണായക ഭാഗമായി ഉണ്ടാവും. മികച്ച റെക്കോഡും കോലിയുടെ പേരിലുണ്ട്. ഓസ്‌ട്രേലിയയിലാണ് കോലി കൂടുതല്‍ മികവ് കാട്ടുന്നത്. ന്യൂസീലന്‍ഡിലെ കോലിയുടെ റെക്കോഡുകള്‍ അത്ര മികച്ചതല്ല. എന്തായാലും സെന രാജ്യങ്ങളില്‍ ആതിഥേയര്‍ കൂടുതല്‍ ഭയക്കുന്ന താരങ്ങളിലൊരാള്‍ കോലിയാണെന്ന് തന്നെ പറയാം.

Also Read : T20 World Cup 2022: നാല് ഇന്നിങ്‌സ്, നേടിയത് 14 റണ്‍സ്, ബാബറിനെ ട്രോളി ഇന്ത്യന്‍ ആരാധകര്‍

എംഎസ് ധോണി

എംഎസ് ധോണി

മുന്‍ ഇന്ത്യന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ എംഎസ് ധോണിയാണ് ഈ പട്ടികയിലെ രണ്ടാമന്‍. 77 ജയങ്ങളാണ് ധോണി സെന രാജ്യങ്ങളില്‍ നേടിയത്. നായകനെന്ന നിലയില്‍ അത്ഭുതപ്പെടുത്തിയ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ധോണിയുടെ അവസാന മത്സരം നടന്നത് ഇംഗ്ലണ്ടിലാണ്. 2019ലെ ഏകദിന ലോകകപ്പില്‍ സെമി ഫൈനല്‍ കളിച്ചാണ് അദ്ദേഹം വിരമിച്ചത്. സെന രാജ്യങ്ങളില്‍ വലിയ ബാറ്റിങ് റെക്കോഡ് അവകാശപ്പെടാന്‍ ധോണിക്കാവില്ലെങ്കിലും നായകനെന്ന നിലയില്‍ നിരവധി ജയങ്ങള്‍ സ്വന്തമാക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.

രോഹിത് ശര്‍മ ടോപ്

രോഹിത് ശര്‍മ ടോപ്

ഇന്ത്യയുടെ നിലവിലെ നായകന്‍ രോഹിത് ശര്‍മയാണ് ഈ പട്ടികയില്‍ തലപ്പത്ത്. 78 ജയങ്ങളാണ് രോഹിത് നേടിയെടുത്തത്. നായകനെന്ന നിലയില്‍ സെന രാജ്യങ്ങളില്‍ അധികം മത്സരം കളിക്കാനോ ജയിക്കാനോ സാധിച്ചിട്ടില്ലെങ്കിലും കളിക്കാരനെന്ന നിലയില്‍ ഗംഭീര റെക്കോഡ് രോഹിത്തിന് അവകാശപ്പെടാം. നിലവില്‍ ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കുന്നത് രോഹിത്താണ്. നാല് മത്സരത്തില്‍ നിന്ന് മൂന്ന് ജയം നേടിക്കൊടുക്കാന്‍ രോഹിത്തിനായിട്ടുണ്ട്. വിദേശ മൈതാനത്ത് മികച്ച ബാറ്റിങ് റെക്കോഡ് തന്നെ രോഹിത്തിന് അവകാശപ്പെടാം.

Also Read : സ്‌ട്രൈക്കറേറ്റ് 100ല്‍ താഴെ, കളിച്ചത് 10ലധികം ഇന്നിങ്‌സ്, എന്നിട്ടും സൂപ്പര്‍ താരങ്ങള്‍, പട്ടിക

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ പട്ടികയില്‍ നാലാം സ്ഥാനത്ത്. 63 ജയങ്ങളാണ് സച്ചിന്‍ സെന രാജ്യങ്ങളില്‍ നേടിയത്. ഏകദിനത്തിലും ടെസ്റ്റിലുമായാണ് സച്ചിന്റെ ഈ നേട്ടം. സച്ചിന്റെ കാലഘട്ടത്തില്‍ ടി20 ഫോര്‍മാറ്റ് സജീവമായിട്ട് വരുന്നേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ രണ്ട് ഫോര്‍മാറ്റിലുമായി സച്ചിന്‍ സെന രാജ്യങ്ങളില്‍ നേടിയെടുത്തത് 63 ജയങ്ങളാണ്. സെന രാജ്യങ്ങളിലെല്ലാം സെഞ്ച്വറി നേടാനും സച്ചിനായിട്ടുണ്ട്.

Also Read : സ്‌ട്രൈക്കറേറ്റ് 100ല്‍ താഴെ, കളിച്ചത് 10ലധികം ഇന്നിങ്‌സ്, എന്നിട്ടും സൂപ്പര്‍ താരങ്ങള്‍, പട്ടിക

യുവരാജ് സിങ്

യുവരാജ് സിങ്

ഇന്ത്യയുടെ ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്ങാണ് ഈ പട്ടികയിലെ അഞ്ചാമന്‍. 50 ജയങ്ങളാണ് യുവരാജ് നേടിയത്. ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടറായ യുവരാജ് പരിമിത ഓവറിലാണ് കൂടുതല്‍ മത്സരങ്ങള്‍ ജയിച്ചത്. ടെസ്റ്റില്‍ അധികം അവസരം യുവരാജിന് ലഭിച്ചിട്ടില്ല. 2007ലെ ടി20 ലോകകപ്പ് നേട്ടത്തിലും 2011ലെ ഏകദിന ലോകകപ്പ് നേട്ടത്തിലും ഇന്ത്യന്‍ നിരയില്‍ ഏറ്റവും മികവ് നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് യുവരാജ്.

Story first published: Saturday, November 5, 2022, 17:28 [IST]
Other articles published on Nov 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+