Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നിലവിലെ ബെസ്റ്റ് ഓള്‍ഫോര്‍മാറ്റ് 11, ക്യാപ്റ്റനാര്?, എത്ര ഇന്ത്യക്കാര്‍?, സൂപ്പര്‍ ടീമിതാ

1

ആധുനിക ക്രിക്കറ്റിലെ താരങ്ങളിലെ പലരും ഇതിഹാസ തുല്യരായ താരങ്ങളാണ്. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടാന്‍ ഇവര്‍ക്ക് സാധിക്കുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. ഇതില്‍ ഫാബുലസ് ഫോര്‍ ബാറ്റിങ് നിരയെന്ന വിഭാഗത്തില്‍ കെയ്ന്‍ വില്യംസണ്‍, വിരാട് കോലി, സ്റ്റീവ് സ്മിത്ത്, ജോ റൂട്ട് എന്നിവരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ സമീപകാലത്തെ പ്രകടനമികവുകൊണ്ട് പാകിസ്താന്‍ നായകന്‍ ബാബര്‍ ആസമിനെയും ഈ ഫാബുലസ് വിഭാഗത്തിലേക്ക് പരിഗണിക്കണമെന്ന ആവിശ്യം ശക്തം.

നിലവിലെ ക്രിക്കറ്റ് താരങ്ങളെ പരിഗണിച്ച് ഓള്‍ഫോര്‍മാറ്റ് 11 തിരഞ്ഞെടുത്താല്‍ ആരൊക്കെ ഈ പ്ലേയിങ് 11 ഉള്‍പ്പെടും?. ആരാവും ഈ ടീമിനെ നയിക്കുക?. പ്രകടനങ്ങള്‍ വിലയിരുത്തി നിലവിലെ ബെസ്റ്റ് ഓള്‍ഫോര്‍മാറ്റ് 11 പരിശോധിക്കാം.

ഡേവിഡ് വാര്‍ണര്‍ - രോഹിത് ശര്‍മ

ഡേവിഡ് വാര്‍ണര്‍ - രോഹിത് ശര്‍മ

ഓപ്പണര്‍മാരായി ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണറും ഇന്ത്യയുടെ രോഹിത് ശര്‍മയും. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ വാര്‍ണര്‍ മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികച്ച റെക്കോഡുള്ള താരമാണ്. വെടിക്കെട്ട് ബാറ്റ്‌സ്മാനെന്ന നിലയില്‍ വലിയ ആരാധക പിന്തുണയും വാര്‍ണര്‍ക്കുണ്ട്. രോഹിത് ശര്‍മയാണ് ഈ ടീമിന്റെ നായകന്‍. നിലവിലെ നായകന്മാരുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കണക്കുകളില്‍ രോഹിത്തിന് മുന്‍തൂക്കമുണ്ട്. പ്രകടനത്തിന്റെ കാര്യത്തിലും പിന്നിലല്ല. ടി20യില്‍ നാല് സെഞ്ച്വറിയും ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്.

സെല്‍ഫിഷ്, രാജ്യത്തിന്റെ അഭിമാനം തകര്‍ത്തു, ഗവാസ്‌കറെ പൊരിച്ച് മാനേജര്‍, സംഭവമിതാ

വിരാട് കോലി, ബാബര്‍ അസം, ബെന്‍ സ്റ്റോക്‌സ്

വിരാട് കോലി, ബാബര്‍ അസം, ബെന്‍ സ്റ്റോക്‌സ്

കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി വിരാട് കോലി മോശം ഫോമിലാണെങ്കിലും അദ്ദേഹത്തെ മാറ്റിനിര്‍ത്തിയൊരു പ്ലേയിങ് 11 പ്രയാസമാണ്. ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമാണ് കോലി. മൂന്ന് ഫോര്‍മാറ്റിലും ഗംഭീര റെക്കോഡുള്ള കോലി സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡ് തകര്‍ക്കാന്‍ കെല്‍പ്പുള്ള ഏക താരമാണ്. വിദേശ മൈതാനങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങളും സൂപ്പര്‍.

നാലാം നമ്പറില്‍ പാകിസ്താന്‍ നായകന്‍ ബാബര്‍ അസമാണ്. സ്ഥിരതകൊണ്ടും ക്ലാസിക് ബാറ്റിങ്ങുകൊണ്ടും വിസ്മയിപ്പിക്കുന്ന താരമാണ് ബാബര്‍. നിലവിലെ ഏകദിന, ടി20 ഐസിസി ബാറ്റിങ് റാങ്കിങ്ങില്‍ ബാബര്‍ തലപ്പത്താണ്. ഏകദിനത്തില്‍ രണ്ട് തവണ തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറിയിട്ടുള്ള ഏക താരം കൂടിയാണ് ബാബര്‍ അസം.

3

അഞ്ചാമന്‍ ഇംഗ്ലണ്ട് ടെസ്റ്റ് നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ബെന്‍ സ്‌റ്റോക്‌സാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും മൂന്ന് ഫോര്‍മാറ്റിലും കരുത്ത് കാട്ടുന്ന താരം. ഇടം കൈയന്‍ ബാറ്റ്‌സ്മാന് ഒട്ടുമിക്ക മൈതാനങ്ങളിലും മികച്ച ബാറ്റിങ് റെക്കോഡ് അവകാശപ്പെടാം. സ്റ്റോക്‌സിനെപ്പോലൊരു മികച്ച താരത്തെ ഒപ്പം ആഗ്രഹിക്കാത്ത ഒരു ടീമുമില്ലെന്ന് പറയാം.

ജോസ് ബട്‌ലര്‍, രവീന്ദ്ര ജഡേജ, റാഷിദ് ഖാന്‍

ജോസ് ബട്‌ലര്‍, രവീന്ദ്ര ജഡേജ, റാഷിദ് ഖാന്‍

ടീമിന്റെ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറാണ്. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടുന്ന ഇംഗ്ലണ്ട് താരം ഏത് ബാറ്റിങ് പൊസിഷനിലും തിളങ്ങാന്‍ കെല്‍പ്പുള്ളവനാണ്. വെള്ളബോള്‍ ക്രിക്കറ്റില്‍ നിലവില്‍ ഫോമിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും മികവ് കാട്ടുന്ന താരങ്ങളിലൊരാളാണ് ബട്‌ലര്‍.

ഏഴാം നമ്പറില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജക്കാണ് അവസരം. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമില്‍ സജീവമാണ്. നിലവിലെ ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ജഡേജ തലപ്പത്താണ്.

എട്ടാമനായി റാഷിദ് ഖാനാണ്. അഫ്ഗാന്‍ സ്പിന്‍ ഓള്‍റൗണ്ടറായ താരം ടി20 ഫോര്‍മാറ്റില്‍ ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമാണ്. റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുകാട്ടി വിക്കറ്റ് വീഴ്ത്താന്‍ റാഷിദിനെപ്പോലെ മിടുക്കന്‍ നിലവില്‍ മറ്റാരുമില്ല. ഫ്രാഞ്ചൈസികളുടെ പ്രിയ താരമാണ് റാഷിദ് ഖാന്‍.

സച്ചിനോട് കളിക്കരുത്, പ്രതികാരം താങ്ങത്തില്ല, ഇതിഹാസം പക വീട്ടിയ അഞ്ച് സംഭവങ്ങളിതാ

ജോഷ് ഹെയ്‌സല്‍വുഡ്, ജസ്പ്രീത് ബുംറ, ട്രന്റ് ബോള്‍ട്ട്

ജോഷ് ഹെയ്‌സല്‍വുഡ്, ജസ്പ്രീത് ബുംറ, ട്രന്റ് ബോള്‍ട്ട്

ജേസ് നിരയില്‍ ഓസീസ് പേസര്‍ ജോഷ് ഹെയ്‌സല്‍വുഡിന് അവസരം നല്‍കാം. ടെസ്റ്റിലും ഏകദിനത്തിലും നേരത്തെ തന്നെ മികവ് കാട്ടിയ അദ്ദേഹം നിലവില്‍ ടി20 ഫോര്‍മാറ്റിലും മികച്ച ബൗളിങ്ങാണ് കാഴ്ചവെക്കുന്നത്. 10ാം നമ്പറില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറക്കാണ് അവസരം. ആധുനിക ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങുന്ന സൂപ്പര്‍ പേസറാണ് ബുംറ. 11ാമന്‍ കിവീസ് പേസര്‍ ട്രന്റ് ബോള്‍ട്ടാണ്. ഇടം കൈയന്‍ പേസര്‍ സ്വിങ്ങുകൊണ്ട് വിസ്മയിപ്പിക്കുന്ന ബൗളറാണ്.

Story first published: Tuesday, June 21, 2022, 23:17 [IST]
Other articles published on Jun 21, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+