
ഓപ്പണിങില്‍ ഒന്നാം നമ്പറില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍ നിലവിലെ ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മയാണ്. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയിലെ രണ്ടാമത്തെ മല്‍സരത്തിലായിരുന്നു ഹിറ്റ്മന്റെ ഉജ്ജ്വല ഇന്നിങ്‌സ്. ഈ മല്‍സരത്തില്‍ ടീമിനെ നയിച്ചതും രോഹിത്തായിരുന്നു. വെറും 43 ബോളിലാണ് 12 ബൗണ്ടറിയും 10 സിക്‌സറുമടക്കം രോഹിത് 118 റണ്‍സ് അടിച്ചെടുത്തത്. ഇന്ത്യ കളിയില്‍ 88 റണ്‍സിന്റെ വിജയം കൊയ്യുകയും ചെയ്തു.

ഓപ്പണിങില്‍ തന്നെ രണ്ടാം നമ്പറിലെ ഉയര്‍ന്ന സ്‌കോറിന്റെ അവകാശി കെഎല്‍ രാഹുലാണ്. 91 റണ്‍സാണ് അദ്ദേഹം നേടിയത്. 2019ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ നാട്ടില്‍ നടന്ന കളിയില്‍ 56 ബോളിലായിരുന്നു ഒമ്പതു ബൗണ്ടറിയു നാലു സികിസറുമടക്കം അദ്ദേഹം 91 റണ്‍സ് നേടിയത്.
രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി- ടി20ിയില്‍ കോലി മതി! ഇതാ കാരണങ്ങള്‍

മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയുടെ കുത്തകയാണ് മൂന്നാം നമ്പറെങ്കിലും ഇവിടെ ഉയര്‍ന്ന സ്‌കോര്‍ അദ്ദേഹത്തിന്റെ പേരിലല്ല. മറിച്ച് അടുത്തിടെ ദേശീയ ടീമിന്റെ ഭാഗമായ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയാണ് മൂന്നാം നമ്പറിലെ ഉയര്‍ന്ന സ്‌കോറിന്റെ അവകാശി. 104 റണ്‍സാണ് മൂന്നാമനായി താരം അടിച്ചെടുത്തത്. അടുത്തിടെ അയര്‍ലാന്‍ഡിനെതിരേ നടന്ന ടി20 പരമ്പരയിലെ രണ്ടാമത്തെ കളിയിലായിരുന്നു വെടിക്കെട്ട് ഇന്നിങ്‌സ്. 57 ബോളില്‍ താരം ഒമ്പതു ഫോറും ആറു സിക്‌സറുമടിച്ചു.

നാലാം നമ്പറില്‍ ഏറ്റവുമുയര്‍ന്ന സ്‌കോറുള്ളത് സൂര്യകുമാര്‍ യാദവിനാണ്. ഇംഗ്ലണ്ടിനെതിരേ ഞായറാഴ്ച രാത്രി നടന്ന മൂന്നാം ടി20യില്‍ അടിച്ചെടുത്ത 117 റണ്‍സാണ് സൂര്യയെ ഈ പൊസിഷനിലെ കിങാക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ കന്നി ടി20 സെഞ്ച്വറി കൂടിയായിരുന്നു ഇത്. 55 ബോളില്‍ 14 ഫോറും ആറു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു സൂര്യയുടെ ഇന്നിങ്‌സ്.
എതിര്‍ താരത്തെ സ്ലെഡ്ജ് ചെയ്തു, പണി ചോദിച്ചുവാങ്ങി!- കൂട്ടത്തില്‍ യുവിയും കോലിയും

അഞ്ചാം നമ്പറിലെ ഉയര്‍ന്ന സ്‌കോര്‍ അടിച്ചെടുത്തത് ഇപ്പോള്‍ ടീമിന്റെ ഭാഗമല്ലാത്ത മനീഷ് പാണ്ഡെയാണ്. 2018ല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ നടന്ന ടി20യിലാണ് പാണ്ഡെ പുറത്താവാതെ 79 റണ്‍സെടുത്തത്. 48 ബോളില്‍ താരം ആറു ഫോറും മൂന്നു സിക്‌സറും നേടിയിരുന്നു.

ആറാമനായി കൂടുതല്‍ റണ്‍സെടുത്തത് അടുത്തിടെ ടീമിലേക്കു ശക്തമായി തിരിച്ചുവന്ന വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കാണ്. സൗത്താഫ്രിയ്‌ക്കെതിരേ ഈ വര്‍ഷം നാട്ടില്‍ നടന്ന അഞ്ചു ടി20കളുടെ പരമ്പരയിലായിരുന്നു ഇത്. ഡികെയുടെ കന്നി ടി20 ഫിഫ്റ്റിയും ഇതു തന്നെയാണ്. വെറും 27 ബോളിലാണ് അദ്ദേഹം ഒമ്പതു ബൗണ്ടറിയും രണ്ടു സിക്‌സറുമടക്കം 55 റണ്‍സെടുത്തത്.

ഏഴാം നമ്പറിലെ ടോപ്‌സ്‌കോറര്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും എട്ടാം നനമ്പറിലേത് മറ്റൊരു ഓള്‍റൗണ്ടറായ ക്രുനാല്‍ പാണ്ഡ്യയുമാണ്. ജഡേഡ പുറത്താവാതെ 44ഉം ക്രുനാല്‍ പുറത്താവാതെ 26ഉം റണ്‍സാണ് നേടിയത്. 2020ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടി20യിലാണ് ജഡേജയുടെ ഇന്നിങ്‌സ് ഇന്ത്യയെ രക്ഷിച്ചത്. 23 ബോളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും അദ്ദേഹം നേടിയിരുന്നു.

അതേസമയം, 2019ല്‍ ന്യൂസിലാന്‍ഡിനെതിരേയാണ് ക്രുനാല്‍ പുറത്താവാതെ 26 റണ്‍സ് നേടിയത്. ടി20യില്‍ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോറും ഇതു തന്നെയാണ്.
ഒമ്പതു മുതല്‍ 11 വരെയുള്ള പൊസിഷനുകളിലെ ടോപ്‌സ്‌കോറര്‍മാരെയെടുത്താല്‍ അവിടെ മുന്‍ മലയാളി ഫാസ്റ്റ് ബൗളര്‍ ശ്രീശാന്തുമുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. ഒമ്പതാമനായി ഉയര്‍ന്ന സ്‌കോര്‍ നേടിയത് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനാണ്. പുറത്താവാതെ 33 റണ്‍സാണ് അദ്ദേഹം നേടിയത്.

2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരേ പുറത്താവാതെ നേടിയ 19 റണ്‍സാണ് ശ്രീയെ പത്താം നമ്പറിലെ ഉയര്‍ന്ന സ്‌കോറിന്റെ അവകാശിയായത്. അന്നു അദ്ദേഹം 10 ബോളില്‍ നാലു ഫോറോടെയാണ് 19 റണ്‍സെടുത്തത്. 11ാം നമ്പറിലെ ഉയര്‍ന്ന സ്‌കോര്‍ ഇഷാന്ത് ശര്‍മയുടെ പേരിലാണ്. പുറത്താവാതെ അഞ്ചു റണ്‍സാണ് അദ്ദേഹം നേടിയത്.


Click it and Unblock the Notifications











