Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രാഹുലിന് ഇടമില്ല, രോഹിത് നയിക്കും, 2022ലെ ഇന്ത്യയുടെ ബെസ്റ്റ് ടെസ്റ്റ് 11 ഇതാ

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മുന്നില്‍ക്കണ്ടാണ് മുന്നോട്ട് പോകുന്നത്. സൂപ്പര്‍ താരങ്ങളേറെയുള്ള ടീമാണ് ഇന്ത്യയെങ്കിലും സമീപകാലത്തെ പ്രകടനങ്ങള്‍ അത്ര മികച്ചതല്ല. വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെല്ലാം മോശം ഫോമില്‍.

ടെസ്റ്റിലും ഇന്ത്യ വലിയ പൊളിച്ചെഴുത്ത് നടത്തേണ്ട സമയമായിരിക്കുകയാണെന്ന് പറയാം. പല സീനിയേഴ്‌സിനെയും ഒഴിവാക്കി പുതിയ യുവതാരങ്ങളെ കൊണ്ടുവരേണ്ട സമയമായെന്നാണ് സമീപകാലത്തെ പ്രകടനങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്.

ഇന്ത്യയുടെ 2022ലെ ടെസ്റ്റിലെ പ്രകടനങ്ങള്‍ വിലയിരുത്തി മികച്ച പ്ലേയിങ് 11 തിരഞ്ഞെടുത്താല്‍ ആരൊക്കെയാവും അതില്‍ ഉള്‍പ്പെടുക? പരിശോധിക്കാം.

രോഹിത് ശര്‍മ-ശുബ്മാന്‍ ഗില്‍

രോഹിത് ശര്‍മ-ശുബ്മാന്‍ ഗില്‍

ടെസ്റ്റ് നായകനെന്ന നിലയിലും ഓപ്പണറെന്ന നിലയിലും രോഹിത് ശര്‍മക്ക് സ്ഥാനം ഉറപ്പ്. രോഹിത്തിന്റെ പങ്കാളിയായി ആര് വേണമെന്നതാണ് പ്രധാന ചോദ്യം. ഇൗ വര്‍ഷത്തെ പ്രകടനം വിലയിരുത്തുമ്പോള്‍ ശുബ്മാന്‍ ഗില്ലാണ് അതിന് അനുയോജ്യന്‍.

കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍ എന്നിവരെല്ലാം കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് കടന്ന് പോകുന്നത്. രോഹിത്തിന് പരിക്കിനെത്തുടര്‍ന്ന് പല മത്സരങ്ങളും ഈ വര്‍ഷം നഷ്ടമായിരുന്നു. ടെസ്റ്റിലെ ഇന്ത്യയുടെ വിശ്വസ്തനായ ഓപ്പണറായി ചുരുങ്ങിയ കാലംകൊണ്ട് ഗില്‍ മാറി.

ഇന്ത്യക്കൊപ്പം വലിയ ഭാവി കല്‍പ്പിക്കുന്ന താരമാണ് ശുബ്മാന്‍ ഗില്ലെന്ന് പറയാം. നിലവില്‍ ഏകദിനത്തിലും ഗില്‍ മികവ് കാട്ടുന്നുണ്ട്.

Also Read: IND vs SL: ഏകദിന പരമ്പര ഇവര്‍ക്ക് നിര്‍ണ്ണായകം! ഫ്‌ളോപ്പായാല്‍ പണികിട്ടും, മൂന്ന് ഇന്ത്യക്കാര്‍

ചേതേശ്വര്‍ പുജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍

ചേതേശ്വര്‍ പുജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍

വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും ചേതേശ്വര്‍ പുജാര തന്റെ പ്രകടനം ഒരുവശത്ത് നന്നായി കൊണ്ടുപോകുന്നു. മൂന്നാം നമ്പറില്‍ പുജാരയുടെ സ്ഥാനം നല്‍ക്കാലം ചോദ്യം ചെയ്യപ്പെടാനാവില്ല. അവസാന ബംഗ്ലാദേശ് പരമ്പരയിലും പുജാര തിളങ്ങിയിരുന്നു.

നാലാം നമ്പറില്‍ വിരാട് കോലിക്കാണ് സ്ഥാനം. കോലിയുടെ സമീപകാലത്തെ പ്രകടനങ്ങള്‍ അത്ര മികച്ചതല്ല. കോലി പരിമിത ഓവറില്‍ ഫോം കണ്ടെത്തി തിരിച്ചുവരവ് നടത്തിയെങ്കിലും ടെസ്റ്റില്‍ ഫോമിലേക്കെത്തിയിട്ടില്ല. എങ്കിലും ഇന്ത്യയുടെ നിര്‍ണ്ണായക താരമായി കോലി തുടരും.

അജിന്‍ക്യ രഹാനെ ഒഴിച്ചിട്ട അഞ്ചാം നമ്പറിലെ ബെസ്റ്റ് താരമായി ശ്രേയസ് അയ്യരെയാണ് പരിഗണിക്കാനാവുക. ഈ വര്‍ഷം ഇന്ത്യക്കായി ഗംഭീര പ്രകടനമാണ് ശ്രേയസ് കാഴ്ചവെച്ചത്. നിലയുറപ്പിച്ച് കളിക്കാനും അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും ശ്രേയസിന് കഴിവുണ്ട്.

റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍

റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍

ആറാം നമ്പറില്‍ റിഷഭ് പന്തിനാണ് സ്ഥാനം. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭാണ് ടെസ്റ്റിലെ ഇന്ത്യയുടെ വിശ്വസ്തനായ താരം. ഫിനിഷറെന്ന നിലയില്‍ തിളങ്ങുന്ന റിഷഭ് ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കുന്നവനാണ്.

ഏഴാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജക്കാണ് അവസരം. പരിക്കിനെത്തുടര്‍ന്ന് ഈ വര്‍ഷം പല മത്സരങ്ങളും നഷ്ടമായെങ്കിലും ഇന്ത്യയുടെ ഒന്നാം നമ്പര്‍ ഓള്‍റൗണ്ടര്‍ ജഡേജ തന്നെയാണ്.

എട്ടാമനായി മറ്റൊരു സ്പിന്‍ ഓള്‍റൗണ്ടറായ ആര്‍ അശ്വിനാണ് അവസരം. സമീപകാലത്ത് ഇന്ത്യയുടെ മാച്ച് വിന്നറെന്ന നിലയിലേക്ക് ബാറ്റിങ്ങുകൊണ്ട് ഉയരാനും അശ്വിന് സാധിച്ചിട്ടുണ്ട്. ഇന്ത്യന്‍ പിച്ചുകളില്‍ അശ്വിന്‍ അപകടകാരിയായ സ്പിന്നറാണ്.

Also Read: IND Vs SL: ആറ് താരങ്ങള്‍ ടി20 സീറ്റ് മറന്നേക്കൂ! ഇനി മടങ്ങിവരവ് കടുപ്പം-പ്രമുഖരും പുറത്താവും

ശര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി

ശര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി

പേസ് ഓള്‍റൗണ്ടറായ ശര്‍ദുല്‍ ഠാക്കൂറിനാണ് ഒമ്പതാം നമ്പറില്‍ സ്ഥാനം. ശര്‍ദുല്‍ നിര്‍ണ്ണായക സമയത്ത് ബാറ്റുകൊണ്ടും മികവ് കാട്ടുന്നതിനാലാണ് ലോര്‍ഡ് വിശേഷണം താരത്തിന് ലഭിച്ചത്.

10ാം നമ്പറില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറക്കാണ് സ്ഥാനം. പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി പുറത്തുള്ള ബുംറ തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്.

ടീമിന്റെ 11ാമന്‍ മുഹമ്മദ് ഷമിയാണ്. സ്വിങ് ബൗളിങ്ങുകൊണ്ട് വിക്കറ്റ് വീഴ്ത്തുന്ന ഷമി ഇന്ത്യന്‍ പിച്ചിലും വിദേശ പിച്ചിലും ഒരുപോലെ അപകടകാരിയാണ്.

Story first published: Thursday, December 29, 2022, 14:57 [IST]
Other articles published on Dec 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+