ഇതിലും ബെസ്റ്റ് വെടിക്കെട്ട് 11 ഉണ്ടോ?, രോഹിത് - ജയസൂര്യ ഓപ്പണിങ്!, സച്ചിനും കോലിയുമില്ല

ഏകദിന ക്രിക്കറ്റിന്റെ ചരിത്രം പരിശോധിച്ചാല്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തി വിസ്മയിപ്പിച്ച നിരവധി താരങ്ങളെകാണാനാവും. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കുന്ന മികച്ച കരിയര്‍ സൃഷ്ടിച്ചവരാണ് ഇതിലെ മിക്കവരും. ഒരു ബൗളറേയും ഭയമില്ലാത്ത ക്രിക്കറ്റിലെ ഒറ്റയാന്മാരെന്ന് ഇവരെ വിശേഷിപ്പിക്കാം. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച താരങ്ങളെ പരിഗണിച്ച് വെടിക്കെട്ട് പ്ലേയിങ് 11 പരിഗണിച്ചാല്‍ അതില്‍ ഇടം പിടിക്കാന്‍ സാധ്യതയുള്ള നിരവധി താരങ്ങളെ കാണാനാവും.
എന്നാല്‍ ഏത് ടീമിനെയും വീഴ്ത്താന്‍ കെല്‍പ്പുള്ള വെടിക്കെട്ട് താരങ്ങളെ പരിഗണിച്ചുള്ള ബെസ്റ്റ് ഏകദിന 11 കണ്ടെത്തുക അല്‍പ്പം പ്രയാസമാണ്. ഓരോ താരങ്ങളും ഒന്നിനൊന്ന് മികച്ചവരാണെന്നതിനാല്‍ ആരെ പരിഗണിക്കും ആരെ തഴയുമെന്നതാണ് ചോദ്യം. ഏകദിന ക്രിക്കറ്റിന്റെ ചരിത്രം പരിശോധിച്ച് 1990ന് ശേഷമുള്ള താരങ്ങളെ പരിഗണിച്ചുള്ള ബെസ്റ്റ് ഏകദിന വെടിക്കെട്ട് 11 ഇതാ.

രോഹിത് ശര്‍മ - സനത് ജയസൂര്യ
ഓപ്പണിങ്ങില്‍ പരിഗണിക്കുക രോഹിത് ശര്‍മ - സനത് ജയസൂര്യ എന്നിവരെയാവും. രണ്ട് പേരും ആക്രമിച്ച് കളിക്കുന്നവരാണ്. രോഹിത് ശര്‍മ നിലവിലെ ഇന്ത്യന്‍ നായകനാണ്. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് രോഹിത്. ഹിറ്റ്മാനെന്ന് ആരാധകര്‍ വാഴ്ത്തുന്ന രോഹിത് 232 ഏകദിനത്തില്‍ നിന്ന് 9359 റണ്‍സാണ് നേടിയത്. ഇതില്‍ 29 സെഞ്ച്വറിയും 3 ഇരട്ട സെഞ്ച്വറിയും 45 ഫിഫ്റ്റിയും ഉല്‍പ്പെടും. ഏകദിനത്തില്‍ 250 സിക്‌സുകള്‍ രോഹിത്തിന്റെ പേരിലുണ്ട്.

ശ്രീലങ്കയുടെ ഇടം കൈയന്‍ വെടിക്കെട്ട് ഓപ്പണറാണ് സനത് ജയസൂര്യ. 445 ഏകദിനത്തില്‍ നിന്ന് 13430 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 28 സെഞ്ച്വറിയും 68 ഫിഫ്റ്റിയും ജയസൂര്യയുടെ പേരിലുണ്ട്. 270 സിക്‌സുകളാണ് അദ്ദേഹം നേടിയത്. 323 വിക്കറ്റുകളും ഏകദിനത്തില്‍ ജയസൂര്യ നേടിയിട്ടുണ്ട്. ഒരു കാലത്ത് ബൗളര്‍മാരുടെ പേടി സ്വപ്‌നമായിരുന്നു ജയസൂര്യ.

ക്രിസ് ഗെയ്ല്‍, എബി ഡിവില്ലിയേഴ്‌സ്, ഷാഹിദ് അഫ്രീദി
വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് ഇതിഹാസം ക്രിസ് ഗെയ്ല്‍ മൂന്നാം നമ്പറില്‍. 301 ഏകദിനത്തില്‍ നിന്ന് 10480 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 25 സെഞ്ച്വറിയും ഒരു ഇരട്ട സെഞ്ച്വറിയും 54 ഫിഫ്റ്റിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. 331 സിക്‌സുകളാണ് ഗെയ്ല്‍ പറത്തിയത്. 167 വിക്കറ്റും ഗെയ്‌ലിന്റെ പേരിലുണ്ട്.
മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എബി ഡിവില്ലിയേഴ്‌സാണ് നാലാം നമ്പറില്‍. 228 ഏകദിനത്തില്‍ നിന്ന് 9577 റണ്‍സാണ് എബിഡി നേടിയത്. 53.5 എന്ന ഗംഭീര ശരാശരിയുള്ള എബിഡി 25 സെഞ്ച്വറിയും 53 ഫിഫ്റ്റിയും നേടിയിട്ടുണ്ട്. 204 സിക്‌സുകളാണ് അദ്ദേഹം ഏകദിനത്തില്‍ പറത്തിയത്. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ അദ്ദേഹത്തിന് മികവുണ്ട്.

അഞ്ചാം നമ്പറില്‍ മുന്‍ പാകിസ്താന്‍ നായകനും വെടിക്കെട്ട് ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദിയാണ്. 398 ഏകദിനത്തില്‍ നിന്ന് 8064 റണ്‍സാണ് അഫ്രീദിയുടെ പേരിലുള്ളത്. 6 സെഞ്ച്വറിയും 39 ഫിഫ്റ്റിയും നേടിയ അഫ്രീദി 351 സിക്‌സുകളാണ് പറത്തിയത്. 395 വിക്കറ്റുകളും അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്.
ഇവരും ഇന്ത്യക്കായി ടി20 ലോകകപ്പ് കളിച്ചു, പക്ഷെ അധികമാര്‍ക്കും അറിയില്ല!, നാല് പേരിതാ

എംഎസ് ധോണി, ഡ്വെയ്ന്‍ ബ്രാവോ, ഹര്‍ഭജന്‍ സിങ്
മുന്‍ ഇന്ത്യന്‍ നായകനും വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ എംഎസ് ധോണിയാണ് ആറാമന്‍. കരിയറിന്റെ തുടക്കകാലത്ത് ബാറ്റിങ് വെടിക്കെട്ട് കാഴ്ചവെച്ച അദ്ദേഹം പിന്നീട് ഫിനിഷര്‍ റോളിലേക്ക് മാറിയതോടെയാണ് സ്‌ട്രൈക്കറേറ്റില്‍ അല്‍പ്പം പിന്നോട്ട് പോയത്. 350 ഏകദിനത്തില്‍ നിന്ന് 10773 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. 229 സിക്‌സുകളാണ് ധോണി പറത്തിയത്.
വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയാണ് ഏഴാമന്‍. മധ്യനിരയില്‍ വമ്പനടികള്‍ കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള താരമാണ് മീഡിയം പേസറായ ബ്രാവോ. 164 ഏകദിനത്തില്‍ നിന്ന് 2 സെഞ്ച്വറിയും 10 ഫിഫ്റ്റിയും ഉള്‍പ്പെടെ 2968 റണ്‍സാണ് അദ്ദേഹം നേടിയത്. 199 വിക്കറ്റും ബ്രാവോയുടെ പേരിലുണ്ട്.

ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍ ഹര്‍ഭജന്‍ സിങ്ങാണ് എട്ടാം നമ്പറില്‍. 236 ഏകദിനത്തില്‍ നിന്ന് 1237 റണ്‍സും 269 വിക്കറ്റുമാണ് ഹര്‍ഭജന്റെ പേരിലുള്ളത്. നിര്‍ണ്ണായക റണ്‍സുകള്‍ വാലറ്റത്ത് സംഭാവന ചെയ്യാന്‍ കഴിവുള്ള താരമാണ് ഹര്‍ഭജന്‍. വലിയ ഷോട്ടുകള്‍ കളിച്ച് പല തവണ ഭാജി കൈയടി നേടിയിട്ടുണ്ട്.
ബാറ്റിങ് ഇതിഹാസങ്ങള്‍, എന്നാല്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തി ഞെട്ടിച്ചു, നാല് ഇന്ത്യക്കാരിതാ

റാഷിദ് ഖാന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ക്രിസ് മോറിസ്
അഫ്ഗാന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ റാഷിദ് ഖാനാണ് ഒമ്പതാമന്‍. സ്പിന്‍ ബൗളിങ്ങുകൊണ്ട് മികവ് കാട്ടുന്നതുപോലെ തന്നെ ബാറ്റിങ്ങിലും തിളങ്ങാന്‍ റാഷിദിന് കഴിവുണ്ട്. 29 മത്സരത്തില്‍ നിന്ന് 110 റണ്‍സും 20 വിക്കറ്റുമാണ് റാഷിദിന്റെ പേരിലുള്ളത്. ടി20 ഫോര്‍മാറ്റില്‍ നിലവില്‍ ഏറ്റവും താരമൂല്യമുള്ള താരമാണ് റാഷിദ് ഖാന്‍.
മിച്ചല്‍ സ്റ്റാര്‍ക്കാണ് 10ാമന്‍. ഓസീസ് പേസര്‍ ഇടം കൈയന്‍ പേസുകൊണ്ടും പന്തുകൊണ്ടും തിളങ്ങാന്‍ കെല്‍പ്പുള്ളവനാണ്. 99 ഏകദിനത്തില്‍ നിന്ന് 428 റണ്‍സും 195 വിക്കറ്റും സ്റ്റാര്‍ക്കിന്റെ പേരിലുണ്ട്. അഞ്ച് വിക്കറ്റ് പ്രകടനം എട്ട് തവണയാണ് നടത്തിയത്.

മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ക്രിസ് മോറിസാണ് 11ാമന്‍. 42 ഏകദിനത്തില്‍ നിന്ന് 468 റണ്‍സും 48 വിക്കറ്റുമാണ് മോറിസിന്റെ പേരിലുള്ളത്. വലിയ ഷോട്ട് കളിക്കാന്‍ കെല്‍പ്പുള്ള താരം ടി20 ഫോര്‍മാറ്റിലാണ് കൂടുതല്‍ ശോഭിച്ചത്. മധ്യനിരയില്‍ എവിടെ വേണമെങ്കിലും ബാറ്റ് ചെയ്യിക്കാന്‍ കെല്‍പ്പുള്ള താരമാണ് മോറിസ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications