Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ ലോകകപ്പ് നേടണോ? ഐപിഎല്‍ ഉപേക്ഷിക്കണം! രോഹിത്തിന്റെ കോച്ച് പറയുന്നു

1

മുംബൈ: കണക്കുകളിലെ വമ്പന്മാരാണ് ഇന്ത്യ. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്രം പരിശോധിച്ചാല്‍ എക്കാലത്തും വമ്പന്‍ ശക്തികളിലൊന്നായി ഇന്ത്യയുണ്ടാവും. ലോക ക്രിക്കറ്റിലെ ഇതിഹാസങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്നവരുടെ പട്ടികയിലേക്ക് നിരവധി താരങ്ങളെ സംഭാവന ചെയ്യാനും ഇക്കാലയളവില്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. നിലവിലെ ഇന്ത്യന്‍ ടീമിലേക്ക് വരുമ്പോഴും പേരെടുത്ത താരങ്ങള്‍ ഏറെയാണ്.

എന്നാല്‍ ഇന്ത്യക്ക് സമീപകാലത്തായി എന്തുകൊണ്ട് ഐസിസി കിരീടങ്ങള്‍ നേടാന്‍ സാധിക്കുന്നില്ലെന്നത് വലിയ ചോദ്യമായി തുടരുന്നു. എംഎസ് ധോണിയുടെ കാലഘട്ടത്തിന് ശേഷം ഇന്ത്യക്ക് ഐസിസി കിരീടങ്ങള്‍ കിട്ടാക്കനിയാണ്. ധോണി നായകനായിരിക്കെ ഇന്ത്യ ടി20, ഏകദിന ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും അലമാരയിലെത്തിച്ചിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ടാണ് ഇന്ത്യക്ക് ലോകകപ്പ് നേടാന്‍ സാധിക്കാത്തതെന്നതിന് ഉത്തരം നല്‍കിയിരിക്കുകയാണ് രോഹിത്തിന്റെ ബാല്യകാല പരിശീലകനായ ദിനേഷ് ലാദ്.

ഇന്ത്യ ഇപ്പോള്‍ സംതുലിതമായ ടീമല്ല

ഇന്ത്യ ഇപ്പോള്‍ സംതുലിതമായ ടീമല്ല

കഴിഞ്ഞ ഏഴ്, എട്ട് മാസങ്ങളായുള്ള ഇന്ത്യന്‍ ടീമിലേക്ക് നോക്കിയാല്‍ ഇന്ത്യ സംതുലിതമായ ടീമാണെന്ന് പറയാനാവില്ല. ലോകകപ്പിനായി തയ്യാറെടുക്കുകയാണെങ്കില്‍ ഇന്ത്യ മികച്ച ടീമിനെ സൃഷ്ടിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കുറച്ച് മാസങ്ങളായുള്ള അവസ്ഥ നോക്കിയാല്‍ ആരെങ്കിലും ഓപ്പണ്‍ ചെയ്യും ആരെങ്കിലും പന്തെറിയുന്നും എന്ന രീതിയാണ്. ടീമിനെ യാതൊരു സംതുലിതാവസ്ഥയുമില്ല- ദിനേഷ് ലാദ് പറഞ്ഞു. ഇന്ത്യ ഓരോ പൊസിഷനിലേക്കും കൃത്യമായ താരത്തെ കണ്ടെത്തണമെന്നാണ് ലാദ് ചൂണ്ടിക്കാട്ടിയത്.

Also Read: IND vs NZ T20:ധോണിക്കും കോലിക്കും രോഹിത്തുനുമില്ല! അപൂര്‍വ്വ റെക്കോഡുമായി ഹര്‍ദിക്

ജോലി ഭാരമെങ്കില്‍ ഐപിഎല്‍ നിര്‍ത്തൂ

ജോലി ഭാരമെങ്കില്‍ ഐപിഎല്‍ നിര്‍ത്തൂ

ഇന്ത്യന്‍ ടീമിന് ലോകകപ്പ് കിരീടത്തിലേക്കെത്താന്‍ സാധിക്കുന്നില്ലെങ്കില്‍ അതിന്റെ കാരണം ജോലിഭാരമാണെന്ന് പറയാനാവില്ല. അതൊരു പ്രൊഫഷനായതിനാലാണ് ലോകത്തില്‍ എല്ലാ താരങ്ങളും കളിക്കുന്നത്. അതുകൊണ്ട് തന്നെ ജോലിഭാരമെന്ന് പറയാനാവില്ല. എന്തിനാണ് ഐപിഎല്‍ കളിക്കുന്നത്?. ഇന്ത്യക്ക് ലോകകപ്പ് കളിക്കണമെങ്കില്‍ ഐപിഎല്‍ കളിക്കുന്നത് ആദ്യം നിര്‍ത്തണം. അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. അതിന് ഒഴിവുകള്‍ പറഞ്ഞ് രക്ഷപെടാന്‍ സാധിക്കില്ല- ദിനേഷ് ലാദ് പറഞ്ഞു.

അനാവശ്യ വിശ്രമം നല്‍കുന്നു

അനാവശ്യ വിശ്രമം നല്‍കുന്നു

ന്യൂസീലന്‍ഡിനെതിരേ ഇന്ത്യ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയതിനോട് യോജിപ്പില്ല. ടി20 ലോകകപ്പിനായി ടീം തയ്യാറെടുക്കുകയാണെങ്കില്‍ നിലവിലെ ക്യാപ്റ്റനായ രോഹിത്തിന്റെ സാന്നിധ്യം അവിടെ ഉണ്ടാവണം. കാരണം ചെറിയ കാലയളവിലാണ് ലോകകപ്പുകള്‍ വരാന്‍ പോകുന്നത്. അതുകൊണ്ട് തന്നെ പ്രമുഖ താരങ്ങളെല്ലാം കഴിയാവുന്നത്ര സമയം ടീമിനൊപ്പം ഉണ്ടാവണം-ദിനേഷ് അഭിപ്രായപ്പെട്ടു. ഇന്ത്യ ടി20 ലോകകപ്പിന് പിന്നാലെ രോഹിത്തിനും കോലിക്കും രാഹുലിനും വിശ്രമം നല്‍കിയിരുന്നു. ഐപിഎല്ലില്‍ വിശ്രമമില്ലാതെ കളിക്കുന്ന താരങ്ങള്‍ക്ക് ദേശീയ ടീമില്‍ ഇടക്കിടെ വിശ്രമം അനുവദിക്കുന്നതിനെതിരേ നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

രോഹിത്തിനെ മാത്രം പഴിക്കരുത്

രോഹിത്തിനെ മാത്രം പഴിക്കരുത്

ടി20 ലോകകപ്പില്‍ എല്ലാവരും രോഹിത്തിനെ പഴിക്കുന്നു. രോഹിത് നന്നായി പ്രകടനം നടത്തിയില്ലെന്നതും നന്നായി നയിച്ചില്ലെന്നതും വസ്തുതയാണ്. എന്നാല്‍ രോഹിത്തിനെ മാത്രം ഒറ്റപ്പെടുത്തി പഴിചാരുന്നത് ശരിയാണെന്ന് കരുതുന്നില്ല-ദിനേഷ് ലാദ് കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ ഗ്രൂപ്പ് രണ്ടിലെ ചാമ്പ്യന്മാരായാണ് ഇന്ത്യ സെമിയിലെത്തിയത്. എന്നാല്‍ സെമിയില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് തോറ്റാണ് ടീം പുറത്തായത്.

Also Read: IPL 2023: ടീമിന് യാതൊരു ഉപകാരവുമില്ല! എന്നിട്ടും നിലനിര്‍ത്തപ്പെട്ടു, നാല് ഭാഗ്യവാന്മാരിതാ

ഇന്ത്യക്ക് അടിമുടി മാറ്റം വേണം

ഇന്ത്യക്ക് അടിമുടി മാറ്റം വേണം

ടി20 ലോകകപ്പിലെ പ്രകടനം വിലയിരുത്തി ഇന്ത്യക്ക് അടിമുടി മാറ്റം അത്യാവശ്യമാണ്. ഇതിന്റെ ആദ്യ പടിയെന്നോളമാണ് ഇന്ത്യ സെലക്ഷന്‍ കമ്മിറ്റിയെ പിരിച്ചുവിട്ടത്. ബിസിസിഐയുടെ അടുത്ത തീരുമാനം ടി20 നായകസ്ഥാനത്തേക്ക് ഹര്‍ദിക് പാണ്ഡ്യയെത്തിയേക്കും. ജനുവരിയില്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും. ഇതുവരെ ഇന്ത്യ മടിച്ചുനിന്ന സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയിലേക്ക് ടീം ഇപ്പോള്‍ മാറാന്‍ തയ്യാറെടുക്കുകയാണ്. ഇത് ഇന്ത്യക്ക് ഗുണം ചെയ്യുമോ ദോഷം ചെയ്യുമോയെന്നത് കാത്തിരുന്ന് കാണാം.

Story first published: Friday, November 25, 2022, 15:16 [IST]
Other articles published on Nov 25, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+