Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത് ദുര്‍ബലന്‍, നായകസ്ഥാനത്ത് അധികമുണ്ടാവില്ല! ഞെട്ടിക്കുന്ന പ്രവചനം

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെക്കുറിച്ച് ഞെട്ടിക്കുന്ന പ്രവചനവും ഒപ്പം കടുത്ത വിമര്‍ശനവും നടത്തിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായിരുന്ന മുഹമ്മദ് ഹഫീസ്. ഒരു പാകിസ്താന്‍ ചാനലില്‍ ഏഷ്യാ കപ്പിലെ ഇന്ത്യയുടെ മല്‍സരത്തെക്കുറിച്ച് വിശകലനം നടത്തവെയായിരുന്നു അദ്ദേഹം ആഞ്ഞടിച്ചത്.

1

രോഹിത് ആശയക്കുഴപ്പമുള്ള വ്യക്തിയായി മാറിയിരിക്കുകയാണെന്നും നായകസ്ഥാനത്തു അധികമുണ്ടാവാന്‍ സാധ്യതയില്ലെന്നുമാണ് ഹഫീസ് ചൂണ്ടിക്കാട്ടിയത്. അതേസമയം, ഏഷ്യാ കപ്പില്‍ 100 ശതമാനവും വിജയറെക്കോര്‍ഡുമായാണ് ഇന്ത്യ സൂപ്പര്‍ ഫോറില്‍ കടന്നിരിക്കുന്നത്. നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യ ആദ്യ കളിയില്‍ ചിരവൈരികളായ പാകിസ്താനെയും തുടര്‍ന്നു ഹോങ്കോങിനെയും പരാജയപ്പെടുത്തുകയായിരുന്നു.

2

ഹോങ്കോങുമായുള്ള മല്‍സരത്തിനു തൊട്ടുമുമ്പുള്ള രോഹിത് ശര്‍മയുടെ ശരീരഭാഷ നോക്കിയാല്‍ അതു വളരെ ദുര്‍ബലനായിട്ടാണ് കാണപ്പെട്ടതെന്നു മുഹമ്മദ് ഹഫീസ് പറഞ്ഞു. ഭയത്തോടെയാണ് അദ്ദേഹം ടോസിനു വന്നതെന്നു എനിക്കു തോന്നി. മാത്രമല്ല വളരെയധികം ആശക്കുഴപ്പവും അസ്വസ്ഥതയുമെല്ലാം രോഹിത്തില്‍ കാണാമായിരുന്നു. നേരത്തേയുള്ള മല്‍സരങ്ങളില്‍ ഞാന്‍ കണ്ടിട്ടുള്ള, മനോഹരമായ ഇന്നിങ്‌സുകള്‍ കളിച്ചിരുന്ന രോഹിത്തിനെ തനിക്കു കാണാനായില്ലെന്നുംഹഫീസ് വിശദമാക്കി.

3

ക്യാപ്റ്റന്‍സി രോഹിത് ശര്‍മയ്ക്കു വളരെയധികം സമ്മര്‍ദ്ദമുണ്ടാക്കുന്നതായാണ് എനിക്കു തോന്നിയത്. ഒരു പാട് പ്രശ്‌നങ്ങളെ അദ്ദേഹത്തിനു കൈകാര്യം ചെയ്യേണ്ടതായും വന്നിരിക്കുകയാണ്. ഇതു രോഹിത്തിന്റെ ബാറ്റിങ് ഫോമിനെയും ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഐപിഎല്‍ വളരയധികം മോശമായിരുന്നു. അതിനു ശേഷം അന്താരാഷ്ട്ര മല്‍സരങ്ങളിലേക്കു മടങ്ങിയെത്തിയപ്പോള്‍ മുമ്പത്തേതു പോലെയൊരു ഒഴുക്ക് തനിക്കു കാണാന്‍ സാധിച്ചിട്ടില്ലെന്നും മുഹമ്മദ് ഹഫീസ് നിരീക്ഷിച്ചു.

T20 World Cup: റിഷഭോ, ഡിക്കെയോ? ഇന്ത്യ കളിപ്പിക്കേണ്ടത് ആരെയെന്നു ബ്രാഡ് ഹോഗ് പറയും

4

ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായ ശേഷം രോഹിത് ശര്‍മ പല കാര്യങ്ങളും പറയുന്നുണ്ട്. വളരെ പോസിറ്റീവ് ശൈലിയിലാണ് ടീം കളിക്കുകയെന്നാണ് അദ്ദേഹം പറഞ്ഞുകൊണ്ടേയിരിക്കുന്നത്. എന്നാല്‍ കളിക്കളത്തില്‍ ടീമിന്റെ പ്രകടനത്തില്‍ ഇതൊന്നും പ്രതിഫലിക്കുന്നില്ല. ടീമിന്റെ മാത്രമല്ല രോഹിത്തിന്റെ ശരീരഭാഷയില്‍ പോലും പോസിറ്റീവ് സമീപം തനിക്കു കാണാനായിട്ടില്ലെന്നും മുഹമ്മദ് ഹഫീസ് തുറന്നടിച്ചു.

5

രോഹിത് ശര്‍മ ഇന്ത്യന്‍ ടീമിന്റെ നായകനായി അധികകാലം തുടരുമെന്നു എനിക്കു തോന്നുന്നില്ല. കാരണം അദ്ദേഹം സ്വന്തം ഫോം പോലും വീണ്ടെടുക്കാനാവാതെ വിഷമിക്കുകയാണ്. ചുറ്റും നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളും രോഹിത്തിനെ പ്രതിരോധത്തിലാക്കുന്നു. എനിക്കു ഇവയെല്ലാം അനുഭവിച്ചറിയാന്‍ സാധിക്കും. കാരണം ഞാനും നേരത്തേ പാകിസ്താന്റെ ക്യാപ്റ്റനായിട്ടുള്ളതാണ്.

6

രോഹിത് ആസ്വദിക്കുന്നതും സ്വയം പ്രകടിപ്പിക്കുന്നതുമെല്ലാം ഞാന്‍ നേരത്തേ കണ്ടിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ അദ്ദേഹത്തില്‍ ഇവയൊന്നും കാണാന്‍ കഴിയുന്നില്ല. എല്ലാം നഷ്ടപ്പെട്ട ഒരാളെപ്പോലെയാണ് രോഹിത് ഇപ്പോള്‍ കാണപ്പെടുന്നത്. കടുത്ത സമ്മര്‍ദ്ദത്തിലാണ് ഇപ്പോള്‍ അദ്ദേഹത്തെ കാണുന്നതെന്നും തനിക്കു സഹതാപമുണ്ടെന്നും മുഹമ്മദ് ഹഫീസ് കൂട്ടിച്ചേര്‍ത്തു.

യുവിയെപ്പോലെ ആറ് സിക്‌സറാണോ ലക്ഷ്യം വെച്ചത്?, സൂര്യകുമാര്‍ പറയുന്നതിങ്ങനെ

7

ക്യാപ്റ്റന്‍ സ്ഥാനത്തു തുടരണമോയെന്നതിനെക്കുറിച്ച് രോഹിത് ശര്‍മയോ അല്ലെങ്കില്‍ അധികൃതരോ ചിന്തിക്കേണ്ടത് ആവശ്യമാണ്. കാരണം അദ്ദേഹത്തിനു ഇനിയും കുറച്ചു കാലം കൂടി കളിക്കാനും ടീമിനു സംഭാവന നല്‍കാന്‍ സാധിക്കുമെന്നുമാണ് എനിക്കു തോന്നുന്നത്. പക്ഷെ ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനായതു മുതല്‍ രോഹിത്തിന്റെ പ്രകടനം താഴേക്കു പോയിരിക്കുകയാണെന്നും മുഹമ്മദ് ഹഫീസ് വിലയിരുത്തി.

Story first published: Friday, September 2, 2022, 20:23 [IST]
Other articles published on Sep 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+