ധോണിക്കോ, കോലിക്കോ ആയില്ല! പക്ഷെ രോഹിത്ത് നേടി, ലോകത്തിലെ ആദ്യ ക്യാപ്റ്റന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ മറ്റൊരു നായകനും സാധിച്ചിട്ടില്ലാത്ത ലോക റെക്കോര്‍ഡിന് അവകാശിയായിരിക്കുകയാണ് രോഹിത് ശര്‍മ. ഐസിസിയുടെ പുതിയ റാങ്കിങ് പ്രഖ്യാപിച്ചതോടെയാണ് ചരിത്ര നിമിഷവും അദ്ദേഹത്തെ തേടിയെത്തിയത്. ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് റാങ്കിങില്‍ നമ്പര്‍ വണ്‍ ടീമായി മാറിയിരിക്കുകയാണ് ഇന്ത്യ. ഇതു രോഹിത്തിനും അഭിമാനിക്കാന്‍ വക നല്‍കിയിരിക്കുകയാണ്.
ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ നാഗ്പൂരിലെ ആദ്യ ടെസ്റ്റിലെ ഏകക്ഷീയ വിജയമാണ് ഐസിസി റാങ്കിങില്‍ ഇന്ത്യയെ നമ്പര്‍ വണ്‍ പദവിയിലേക്കുയര്‍ത്തിയത്. ഇന്നിങ്‌സിനും 132 റണ്‍സിനും രോഹിത് നയിച്ച ഇന്ത്യ ഓസീസിനെ വാരിക്കളയുകയായിരുന്നു. മല്‍സരം വെറും മൂന്നു ദിവസം കൊണ്ടുതന്നെ അവസാനിക്കുകയും ചെയ്തു.

ലോകത്തിലെ ആദ്യ നായകന്‍
ക്രിക്കറ്റില്‍ ഒരേ സമയത്ത് ടെസ്റ്റ്, ഏകദിനം, ടി20 എന്നിവയില്‍ ഒന്നാംസ്ഥാനത്തുള്ള ടീമിനെ നയിച്ച ആദ്യ ക്യാപ്റ്റനെന്ന ലോക റെക്കോര്‍ഡാണ് രോഹിത് ശര്‍മ കുറിച്ചത്.
ക്രിക്കറ്റ് ചരിത്രമെടുത്താല്‍ ലോകത്തില്‍ നേരത്തേ മറ്റൊരു നായകനും ഒരേ സമയത്ത് എല്ലാ ഫോര്‍മാറ്റുകളിലും തലപ്പത്തുള്ള ടീമിനെ നയിക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ല. ഇതിഹാസ നായകന്‍ എംഎസ് ധോണിക്കോ, മുന്‍ഗാമിയായ വിരാട് കോലിക്കോ പോലും സാധിക്കാത്ത അപൂര്‍വനേട്ടമാണ് ഇപ്പോള്‍ ഹിറ്റ്മാനെ തേടിയെത്തിയത്.
Also Read: ശ്രീശാന്ത് സ്പിന്നറോ? തുടക്കം സ്പന്നറായി, ഇവര്‍ കസറിയത് വേറെ റോളില്‍! അറിയാം

ആദ്യം ടി20യില്‍ തലപ്പത്ത്
ടി20 ഫോര്‍മാറ്റിലാണ് ഇന്ത്യ രോഹിത് ശര്‍മയ്ക്കു കീഴില്‍ ആദ്യം ഒന്നാം റാങ്ക് കൈക്കലാക്കിയത്. കഴിഞ്ഞ വര്‍ഷം ഈ ഫോര്‍മാറ്റില്‍ നടത്തിയ വിജയക്കുതിപ്പാണ് ഇന്ത്യയെ ടി20യിലെ രാജാക്കന്‍മാരാക്കിയത്. ടി20യില്‍ ഇപ്പോഴും ഔദ്യോഗികമായി നായകസ്ഥാനം രോഹിത്തിനാണെങ്കിലും കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പിനു ശേഷം അദ്ദേഹം ഈ ഫോര്‍മാറ്റില്‍ കളിച്ചിട്ടില്ല.
ഹാര്‍ദിക് പാണ്ഡ്യയാണ് പിന്നീട് ന്യൂസിലാന്‍ഡില്‍ നടന്ന പരമ്പരയിലും ഈ വര്‍ഷം ശ്രീലങ്ക, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരകളിലും ഇന്ത്യയെ നയിച്ചത്. ഇവയിലെല്ലാം രോഹിത്തും വിരാട് കോലിയുമടക്കമുള്ള സീനിയര്‍ കളിക്കാര്‍ക്കു വിശ്രമം നല്‍കുകയായിരുന്നു.
ടി20ക്കു ശേഷം ഇന്ത്യ ഒന്നാം റാങ്ക് പിടിച്ചെടുത്തത് ഏകദിനത്തിലായിരുന്നു. കഴിഞ്ഞ മാസം ന്യൂസിലാന്‍ഡുമായുള്ള ഏകദിന പരമ്പര തൂത്തുവാരിയ ശേഷമാണ് ഇന്ത്യ നമ്പര്‍ വണ്ണായത്. ഇന്ത്യയിലെത്തുമ്പോള്‍ കിവികളായിരുന്നു നമ്പര്‍ വണ്‍ ടീം. എന്നാല്‍ അവരെ നാണംകെടുത്തി ഇന്ത്യ ഒന്നാംസ്ഥാനവും തട്ടിയെടുക്കുകയായിരുന്നു. ഇപ്പോഴിതാ ടെസ്റ്റിലെയും ഒന്നാ റാങ്കിനു ടീം അവകാശികളായിരിക്കുകയാണ്.
Also Read: ജയ്‌സ്വാളും സര്‍ഫറാസും ടെസ്റ്റ് ടീമില്‍, ക്യാപ്റ്റനായി സഞ്ജു- ഈ ടീം പൊളി, നോക്കാം

ഫൈനല്‍ ലക്ഷ്യം
മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യയെ ഒന്നാം റാങ്കിലെത്തിച്ചതു കൊണ്ട് രോഹിത് ശര്‍മയുടെ ദൗത്യം അവസാനിക്കുന്നില്ല. അദ്ദേഹത്തിന്റെ ഏറ്റവും വലിയ അഗ്നിപരീക്ഷ ഇന്ത്യയെ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തിക്കുകയെന്നതാണ്.
ഓസ്‌ട്രേലിയക്കെതിരേ ഇപ്പോള്‍ നടക്കുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയാണ് ഈ ലക്ഷ്യത്തിലെത്താന്‍ ഇന്ത്യക്കു മുന്നിലുള്ള കടമ്പ. ആദ്യ ടെസ്റ്റില്‍ ഉജ്ജ്വല വിജയം കൊയ്ത് ടീം ഫൈനിലേക്കു ആദ്യ ചുവടു വച്ചുകഴിഞ്ഞു. ശേഷിച്ച മൂന്നു ടെസ്റ്റുകളില്‍ രണ്ടെണ്ണം കൂടി വിജയിക്കാനായാല്‍ ഇന്ത്യക്കു ഫൈനലിലേക്കു ടിക്കറ്റ് വാങ്ങാം.
അതു സംഭവിച്ചാല്‍ തുടര്‍ച്ചയായി രണ്ടാം എഡിഷനിലായിരിക്കും ഇന്ത്യ ഫൈനലില്‍ കളിക്കുന്നത്. കഴിഞ്ഞ എഡിഷനിലെ കലാശക്കളിയില്‍ വിരാട് കോലി നയിച്ച ഇന്ത്യ ന്യൂസിലാന്‍ഡിനോടു പരാജയപ്പെടുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications