2007 ടി20 ലോകകപ്പ് കളിച്ചു, 2022ലെ ലോകകപ്പും കളിക്കും!, നാല് പേര്‍ മാത്രം, അറിയാമോ?

ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ടീമുകളെല്ലാം. ഓസ്‌ട്രേലിയ വേദിയാവുന്ന ലോകകപ്പില്‍ ഫേവറേറ്റുകള്‍ നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ഓസ്‌ട്രേലിയയാണ്. ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, പാകിസ്താന്‍ എന്നിവരെല്ലാം കിരീടം നേടാന്‍ കെല്‍പ്പുള്ളവരാണ്. പല ടീമുകള്‍ക്കും ലോകകപ്പ് അഭിമാന പ്രശ്‌നമായതിനാല്‍ ഇത്തവണ പോരാട്ടം കടുക്കുമെന്നുറപ്പ്.
പ്രഥമ ടി20 ലോകകപ്പ് 2007ലാണ് നടന്നത്. അന്ന് എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയാണ് കിരീടം നേടിയത്. ഇത്തവണ ഓസ്‌ട്രേലിയയില്‍ നടക്കാന്‍ പോകുന്നത് കോവിഡിനെത്തുടര്‍ന്ന് മാറ്റിവെക്കപ്പെട്ട ടി20 ലോകകപ്പാണ്. പ്രഥമ ടി20 ലോകകപ്പ് കളിച്ച അപൂര്‍വ്വം ചില താരങ്ങള്‍ ഇപ്പോള്‍ 2022ലെ ടി20 ലോകകപ്പും കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. ആരൊക്കെയാണെന്ന് അറിയാമോ? പരിശോധിക്കാം.

രോഹിത് ശര്‍മ
ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കുന്നത് രോഹിത് ശര്‍മയാണ്. ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരിലൊരാളും നായകനുമാണ് രോഹിത് ശര്‍മ. ഇത്തവണത്തെ ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും രോഹിത് ശര്‍മയിലാണ്. 2007ലെ പ്രഥമ ടി20 ലോകകപ്പിലും രോഹിത് കളിച്ചിരുന്നു. 20ാം വയസില്‍ രോഹിത് ടി20 അരങ്ങേറ്റം കുറിച്ചത് 2007ലെ ടി20 ലോകകപ്പിലായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 40 പന്തില്‍ പുറത്താവാതെ 50 റണ്‍സുമായി രോഹിത് തിളങ്ങുകയും ചെയ്തിരുന്നു. ഫൈനലില്‍ പാകിസ്താനെതിരേ 16 പന്തില്‍ പുറത്താവാതെ 30 റണ്‍സുമായി അദ്ദേഹം തിളങ്ങുകയും ചെയ്തിരുന്നു. ഇത്തവണയും ടി20 ലോകകപ്പ് കളിക്കാന്‍ ഹിറ്റ്മാനുണ്ടാവും.
IND vs WI: ധവാന്‍ ഈ കളി പോരാ, രോഹിത്തും കൈവിടും!, സീറ്റുറപ്പിക്കാന്‍ അത് ചെയ്യണം

ദിനേഷ് കാര്‍ത്തിക്
ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദിനേഷ് കാര്‍ത്തിക് ഇന്ത്യയുടെ ടി20 ലോകകപ്പിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയ താരമാണ്. 37ാം വയസില്‍ ഫിനിഷര്‍ റോളില്‍ ഇന്ത്യക്കൊപ്പം ടി20 ലോകകപ്പ് കളിക്കാനൊരുങ്ങുകയാണ് കാര്‍ത്തിക്. സമീപകാലത്ത് കളിച്ചപ്പോഴെല്ലാം ഫിനിഷര്‍ റോളില്‍ തിളങ്ങിയ അദ്ദേഹം പ്രഥമ ടി20 ലോകകപ്പിലും ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. 2007ലെ ടി20 ലോകകപ്പില്‍ വലിയ പ്രകടനം നടത്താന്‍ കാര്‍ത്തികിന് സാധിച്ചിരുന്നില്ല. 3 ഇന്നിങ്‌സില്‍ നിന്ന് 28 റണ്‍സാണ് കാര്‍ത്തികിന് നേടാനായത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സ്ലിപ്പില്‍ തകര്‍പ്പന്‍ ക്യാച്ചുമായി തിളങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഏറെക്കുറെ സ്ഥാനം ഉറപ്പിച്ച താരമാണ് കാര്‍ത്തിക്.

മഹമ്മൂദുല്ല
ബംഗ്ലാദേശ് നായകനും ഓള്‍റൗണ്ടറുമായ താരമാണ് മഹമ്മൂദുല്ല. ഫിനിഷര്‍ റോളില്‍ പല തവണ ടീമിന് അത്ഭുത ജയങ്ങള്‍ നല്‍കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെ നയിക്കാന്‍ സാധ്യതയുള്ളതും മഹമ്മൂദുല്ലയാണ്. 2007ലെ ടി20 ലോകകപ്പിലും അദ്ദേഹം ബംഗ്ലാദേശ് ടീമിലുണ്ടായിരുന്നു. 21കാരനായ താരം 17 റണ്‍സും രണ്ട് വിക്കറ്റുമാണ് 2007ലെ ലോകകപ്പില്‍ വീഴ്ത്തിയത്. ഇപ്പോള്‍ 36കാരനായ താരം ലോകകപ്പില്‍ ബംഗ്ലാദേശിനെ നയിക്കാനുള്ള തയ്യാറെടുപ്പിലാണ്.
സച്ചിനെപ്പോലെ വെല്ലുവിളി ഏറ്റെടുക്കൂ, കോലിക്കും രോഹിത്തിനും ധൈര്യമില്ല!, ശാസ്ത്രി പറയുന്നു

ഷക്കീബ് അല്‍ ഹസന്‍
ബംഗ്ലാദേശിന്റെ സ്പിന്‍ ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസന്‍ ആധുനിക ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടര്‍മാരിലെ മുന്‍നിരക്കാരനാണ്. ബംഗ്ലാദേശ് ടീമിലെ സൂപ്പര്‍സ്റ്റാറെന്ന് വിളിക്കാവുന്ന ഷക്കീബ് 2007ലെ ടി20 ലോകകപ്പിലും ബംഗ്ലാദേശ് ടീമിലുണ്ടായിരുന്നു. അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 67 റണ്‍സും അഞ്ച് വിക്കറ്റുമാണ് അന്ന് ഷക്കീബ് വീഴ്ത്തിയത്. ഇത്തവണയും ബംഗ്ലാദേശ് ടീമില്‍ ഷക്കീബിന് സ്ഥാനം ഉറപ്പാണ്. ബംഗ്ലാദേശിന്റെ കുതിപ്പില്‍ നിര്‍ണ്ണായകമാവുക ഷക്കീബിന്റെ പ്രകടനമാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications