Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: അശ്വിന്റെ വരവില്‍ രോഹിത്തിനും പങ്ക്, കോലി നേരത്തേ പറഞ്ഞതുതന്നെ സംഭവിച്ചു

ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഈയാഴ്ച പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും വലിയ സര്‍പ്രൈസുകളിലൊന്നായിരുന്നു പരിചയസമ്പന്നായ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്റെ വരവ്. നാലു വര്‍ഷത്തിലേറെയായി നിശ്ചിത ഓവര്‍ ടീമിനു പുറത്തായിരുന്ന അദ്ദേഹം ഇനിയൊരിക്കലും ഈ ഫോര്‍മാറ്റില്‍ കളിക്കാനിടയില്ലെന്നു ഉറപ്പിച്ചിരിക്കെയായിരുന്നു അശ്വിന്റെ അപ്രതീക്ഷിത എന്‍ട്രി.

അശ്വിന്റെ ടീമിലേക്കുള്ള മടങ്ങിവരവില്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും നിര്‍ണായക പങ്കുവഹിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ലോകകപ്പ് ടീമില്‍ തീര്‍ച്ചയായും അശ്വിന്‍ വേണമന്ന അഭിപ്രായമായിരുന്നു ഹിറ്റ്മാന്റേത്. ക്യാപ്റ്റന്‍ വിരാട് കോലിയും അശ്വിന്‍ വേണമന്ന് അഭിപ്രായപ്പെട്ടതോലെ സെലക്ഷന്‍ കമ്മിറ്റി ഇതിനോടു യോജിക്കുകയായിരുന്നു.

 ജഡേജയുടെ മടങ്ങിവരവ്

ജഡേജയുടെ മടങ്ങിവരവ്

നേരത്തേ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലേക്കു മടങ്ങിവരുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താരമാണ് രോഹിത്. 2018ല്‍ യുഎഇയില്‍ നടന്ന ഏഷ്യാ കപ്പിലൂടെയായിരുന്നു ഇത്. അന്നു കോലിയുടെ അഭാവത്തില്‍ ടീമിനെ നയിച്ചത് രോഹിത്തിയായിരുന്നു. ടൂര്‍മണമെന്റില്‍ ഇന്ത്യയുടെ കിരീടവിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ജഡ്ഡു പിന്നീട് നിശ്ചിത ഓവര്‍ ടീമിലെ സ്ഥിരം സാന്നിധ്യമായി മാറുകയും ചെയ്തു.
ഇപ്പോള്‍ അശ്വിന്റെ തിരിച്ചുവരവിലും രോഹിത്തിന്റെ ഇടപെടല്‍ നിര്‍ണായകമായി മാറിയിരിക്കുകയാണ്.
2017ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു ശേഷമാണ് അശ്വിന്‍ നിശ്ചിത ഓവര്‍ ടീമില്‍ നിന്നും പുറത്തായത്. എങ്കിലും ടെസ്റ്റില്‍ അദ്ദേഹം ടീമിന്റെ സ്ഥിരം സാന്നിധ്യമായി തുടരുകയും ചെയ്തു.

 ഇന്ത്യന്‍ ടീം സെലക്ഷന്‍

ഇന്ത്യന്‍ ടീം സെലക്ഷന്‍

ഇത്തവണത്തെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം സെലക്ഷനില്‍ ക്യാപ്റ്റന്‍ കോലിയെപ്പോലെ രോഹിത്തിന്റെ റോള്‍ വളരെ വലുതായിരുന്നു. ടീം സെലക്ഷന്‍ യോഗത്തിനു മുമ്പ് സെലക്ടര്‍മാര്‍ രോഹിത്തിനോടും അഭിപ്രായം തേടിയിരുന്നു. അശ്വിനെ ടീമിലേക്കു കൊണ്ടു വരണമെന്നായിരുന്നു രോഹിതിന്റെ അഭിപ്രായം. കോലിക്കും ഇതേ അഭിപ്രായം തന്നെയാണുണ്ടായിരുന്നത്. ഇതോടെ സെലക്ഷന്‍ കമ്മിറ്റി അശ്വിനെ ടീമിലുള്‍പ്പെടുത്താന്‍ തീരുമാനിക്കുകയുമായിരുന്നു.

 കോലി നേരത്തേ പറഞ്ഞത്

കോലി നേരത്തേ പറഞ്ഞത്

യുവ സ്പിന്നര്‍ വാഷിങ്ടണ്‍ സുന്ദറിന്റെ ഫോം തീര്‍ത്തും മോശമാവുകയാണെങ്കില്‍ അശ്വിനു ഇന്ത്യയുടെ ടി20 ടീമിലേക്കു വഴി തുറക്കുമെന്നു കോലി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ വാഷിങ്ടണ്‍ കൈവിരലിനേറ്റ പരിക്കു കാരണം വിശ്രമത്തിലായതോടെ കോലി നേരത്തേ പറഞ്ഞതു തന്നെ സംഭവിക്കുകയായിരുന്നു.
ഇന്ത്യയുടെ ഇംഗ്ലീഷ് പര്യടനത്തിനിടെയായിരുന്നു വാഷിങ്ടണിന്റെ കൈവിരലിനു പരിക്കേറ്റത്. ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് നടന്ന സന്നാഹമല്‍സരത്തിലായിരുന്നു ഇത്. തുടര്‍ന്നു താരം നാട്ടിലേക്കു മടങ്ങുകയും ചെയ്തിരുന്നു. ഈ മാസം ആരംഭിക്കാനിരിക്കുന്ന ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങളില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടിയും വാഷിങ്ടണ്‍ കളിക്കുന്നില്ല.

അശ്വിന്റെ പ്രകടനം

അശ്വിന്റെ പ്രകടനം

ഐപിഎല്ലില്‍ നടത്തിക്കൊണ്ടിരിക്കുന്ന മികച്ച പ്രകടനമാണ് അശ്വിനെ ഇന്ത്യയുടെ ലോകകപ്പ് ടീമിലെത്തിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഐപിഎല്ലില്‍ റണ്ണെടുക്കാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ബൗളര്‍മാരില്‍ ഒരാളായി അശ്വിന്‍ മാറിയിരിക്കുകയാണ് ടീം സെലക്ഷന്‍ യോഗത്തിനിടെ രോഹിത്തും കോലിയും ചൂണ്ടിക്കാട്ടി. കൂടാതെ യുഎഇയിലെ സ്ലോ പിച്ചുകളിലാണ് ലലോകകപ്പ് നടക്കുന്നത് എന്നതും അശ്വിന്റെ മടങ്ങിവരവില്‍ മറ്റൊരു നിര്‍ണായക ഘടകമായി മാറി..

 രോഹിത്തും മുംബൈ ഇന്ത്യന്‍സും

രോഹിത്തും മുംബൈ ഇന്ത്യന്‍സും

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ലീഡര്‍ഷിപ്പ് ഗ്രൂപ്പില്‍ രോഹിത്തിനും സുപ്രധാന റോള്‍ നല്‍കണ തിയറി ബിസിസിഐയ്ക്കുണ്ട്. കാരണം ഇന്ത്യന്‍ ടീമില്‍ രോഹിത്തിന്റെ ടീമായ മുംബൈ ഇന്ത്യന്‍സിനുള്ള സ്വാധീനം തന്നെയാണിത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ചെന്നൈ സൂപ്പര്‍ കിങ്‌സായിരുന്നു ഈ സ്ഥാനത്തെങ്കില്‍ ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സാണ് ഇന്ത്യന്‍ ടീമിനെയും മുന്നോട്ടു നയിക്കുന്നത്. അതുകൊണ്ടു തന്നെ മുംബൈ ക്യാപ്റ്റന്‍ രോഹിത്തിനും ദേശീയ ടീമിന്റെ സെലക്ഷനുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

Story first published: Friday, September 10, 2021, 14:59 [IST]
Other articles published on Sep 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+