രോഹിത് മികച്ച നായകന്‍, പക്ഷെ കോലിയുടെ ഈ മൂന്ന് റെക്കോഡുകളെ തൊടാനാവില്ല!, അറിയാം

ഇന്ത്യയുടെ ഏറ്റവും മികച്ച നായകന്മാരുടെ പട്ടികയില്‍ തീര്‍ച്ചയായും സ്ഥാനം അര്‍ഹിക്കുന്നയാളാണ് വിരാട് കോലി. ഇന്ത്യയുടെ ക്യാപ്റ്റനെന്ന നിലയില്‍ ഐസിസി കിരീടം നേടിക്കൊടുക്കാന്‍ കോലിക്ക് സാധിച്ചിട്ടില്ലെങ്കിലും ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ പല ചരിത്ര നേട്ടങ്ങളിലേക്കും നയിക്കാന്‍ കോലിക്കായി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ പുതിയ സംസ്‌കാരം സൃഷ്ടിച്ചെടുക്കാന്‍ കോലിക്ക് സാധിച്ചുവെന്ന് തന്നെ പറയാം.
ആക്രമണോത്സകതയിലൂന്നിയ കോലിയുടെ ശൈലിക്ക് കീഴില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ എതിരാളികളെല്ലാം ഭയപ്പെട്ടിരുന്നു. കോലി മൂന്ന് ഫോര്‍മാറ്റിലെയും നായകസ്ഥാനം ഒഴിഞ്ഞപ്പോള്‍ പകരക്കാരനായി എത്തിയത് രോഹിത് ശര്‍മയാണ്. മുംബൈ ഇന്ത്യന്‍സിന് അഞ്ച് ഐപിഎല്‍ കിരീടം നേടിക്കൊടുത്ത നായകന് മുന്നില്‍ ടി20 ലോകകപ്പ് എന്ന വലിയ കടമ്പ ഇപ്പോള്‍ വന്നിരിക്കുകയാണ്. ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ പല റെക്കോഡുകളും തകര്‍ക്കാന്‍ രോഹിത്തിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ കോലിയുടെ മൂന്ന് റെക്കോഡുകളെ രോഹിത്തിന് തകര്‍ക്കാന്‍ സാധിച്ചേക്കില്ല. അത് എന്തൊക്കെയാണെന്ന് നോക്കാം.

ഇന്ത്യന്‍ നായകനായി കൂടുതല്‍ ഏകദിന റണ്‍സ്
35കാരനായ രോഹിത്തിന് കരിയറില്‍ രണ്ടോ മൂന്നോ വര്‍ഷം കൂടിയാണ് ബാക്കിയുള്ളത്. അതുകൊണ്ട് ഇന്ത്യയുടെ നായകനെന്ന നിലയില്‍ കൂടുതല്‍ ഏകദിന റണ്‍സെന്ന റെക്കോഡില്‍ കോലിയെ മറികടക്കുക പ്രയാസമായിരിക്കുമെന്നുറപ്പ്. 95 ഏകദിന മത്സരങ്ങള്‍ ക്യാപ്റ്റനെന്ന നിലയില്‍ കളിച്ച കോലി 5449 റണ്‍സാണ് നേടിയത്. അതും 72.65 ശരാശരിയില്‍. നായകന്റെ സമ്മര്‍ദ്ദം ഒരിക്കല്‍ പോലും കോലിയുടെ ബാറ്റിങ്ങിനെ ബാധിച്ചിരുന്നില്ലെന്ന് ചുരുക്കം.

എന്നാല്‍ ഇന്ത്യയുടെ സ്ഥിരം നായകനായിട്ട് ഏറെ നാള്‍ ആകാത്ത രോഹിത്തിനെ സംബന്ധിച്ച് ഈ റെക്കോഡില്‍ കോലിയെ മറികടക്കുക അസാധ്യമായിരിക്കും. അഞ്ച് വര്‍ഷമെങ്കിലും കരിയര്‍ ലഭിച്ചപ്പോള്‍ ചിലപ്പോള്‍ രോഹിത്തിന് ഈ നേട്ടത്തിലേക്കെത്താനായേക്കും. എന്നാല്‍ കരിയറില്‍ ഇനിയും അഞ്ച് കൊല്ലം രോഹിത്തിന് മുന്നോട്ട് പോവുക പ്രയാസം തന്നെയായിരിക്കും.
2018ലെ ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീം, ഇന്ന് അവര്‍ എവിടെ?, അഞ്ച് പേര്‍ ഏറെ നാളായി പുറത്ത്!

ടെസ്റ്റ് നായകനായി കൂടുതല്‍ ഇരട്ട സെഞ്ച്വറി
ഇന്ത്യയുടെ ടെസ്റ്റ് നായകനെന്ന നിലയില്‍ കൂടുതല്‍ ഇരട്ട സെഞ്ച്വറിയെന്ന റെക്കോഡ് വിരാട് കോലിയുടെ പേരിലാണ്. എംഎസ് ധോണിയില്‍ നിന്ന് ടെസ്റ്റ് നായകസ്ഥാനം ഏറ്റുവാങ്ങിയ ശേഷം ഇന്ത്യന്‍ ടീമിനെ ഉന്നതങ്ങളിലേക്കെത്തിക്കാന്‍ കോലിക്കായി. ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിക്കൊടുക്കാനും അദ്ദേഹത്തിനായി. ടെസ്റ്റ് നായകനെന്ന നിലയില്‍ ഏഴ് ഇരട്ട സെഞ്ച്വറികളാണ് കോലിയുടെ പേരിലുള്ളത്.
2016-2019നും ഇടയിലാണ് ഈ ഏഴ് ഇരട്ട സെഞ്ച്വറിയും അദ്ദേഹം നേടിയത്. അതേ സമയം ടെസ്റ്റില്‍ രോഹിത് സ്ഥിരം സ്ഥാനം നേടിയെടുത്തിട്ട് തന്നെ വളരെ കുറച്ച് കാലമേ ആയുള്ളു. ടെസ്റ്റ് നായകനെന്ന നിലയില്‍ നിലവില്‍ ഒരു ഇരട്ട സെഞ്ച്വറി പോലും രോഹിത് ശര്‍മയുടെ പേരിലില്ല. അതുകൊണ്ട് തന്നെ കോലിയുടെ ഈ റെക്കോഡിനെയും ഹിറ്റ്മാന് തകര്‍ക്കാനാവില്ല.
ദ്രാവിഡ് പരിശീലകനായി, പിന്നീട് പരീക്ഷണ 'പെരുമഴ', അഞ്ച് തീരുമാനങ്ങള്‍ സര്‍പ്രൈസ്!

നായകനെന്ന നിലയില്‍ കൂടുതല്‍ ടെസ്റ്റ് മത്സരം
ഇന്ത്യയുടെ നായകനെന്ന നിലയില്‍ കൂടുതല്‍ ടെസ്റ്റ് മത്സരം കളിച്ച കോലിയുടെ റെക്കോഡിനെയും രോഹിത്തിന് മറികടക്കാനാവില്ല. 2014ല്‍ ധോണി കളമൊഴിഞ്ഞ് കോലിയിലേക്ക് നായകസ്ഥാനമെത്തിയ ശേഷം എട്ട് വര്‍ഷത്തോളം ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിക്കാന്‍ കോലിക്കായി. 68 ടെസ്റ്റിലാണ് അദ്ദേഹം ടീമിനെ നയിച്ചത്. രോഹിത് നായകനായത് സമീപകാലത്താണ്. സ്ഥിരം നായകനായ ശേഷം ഒരു ടെസ്റ്റ് മത്സരം പോലും നയിക്കാനായിട്ടില്ല. അതുകൊണ്ട് തന്നെ ശേഷിക്കുന്ന കരിയറിനുള്ളില്‍ കോലിയുടെ ഈ റെക്കോഡിനെ മറികടക്കാന്‍ രോഹിത്തിന് സാധിക്കില്ലെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications