രോഹിത്, ധവാന്‍, കോലി, മൂന്ന് പേര്‍ക്കും ദൗര്‍ബല്യം, ആശങ്കയെന്ന് മുന്‍ ഇന്ത്യന്‍ താരം

മുംബൈ: ഒരു കാലത്ത് ഇന്ത്യയുടെ ടോപ് ത്രീ ബാറ്റ്‌സ്മാന്‍മാര്‍ എതിരാളികളുടെ പേടി സ്വപ്‌നമായിരുന്നു. പ്രധാനമായും ഏകദിനത്തിലെ പ്രകടനം. രോഹിത് ശര്‍മയും ശിഖര്‍ ധവാനും ഓപ്പണിങ്ങില്‍ കസറുമ്പോള്‍ മൂന്നാമനായി ഇറങ്ങി വിരാട് കോലിയും കളം നിറയുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണ്ണകാലയമായിരുന്നു ഇത്. എന്നാല്‍ അവസാന കുറച്ച് കാലങ്ങളിലായി ഇന്ത്യയുടെ ടോപ് ത്രീ പ്രതീക്ഷക്കൊത്ത പ്രകടനമല്ല കാഴ്ചവെക്കുന്നത്.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ ടോപ് ത്രീ തീര്‍ത്തും നിരാശപ്പെടുത്തി. പരമ്പര വിജയിയെ തീരുമാനിക്കുന്ന മൂന്നാം മത്സരത്തില്‍ ശിഖര്‍ ധവാന്‍ 1 റണ്‍സും വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ 17 റണ്‍സ് വീതവുമാണ് നേടിയത്. 2023ലെ ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യയുടെ ടോപ് ത്രീയില്‍ മാറ്റം വേണമോയെന്ന ചോദ്യം പ്രസക്തമാവുകയാണ്.

ഇന്ത്യയുടെ ടോപ് ത്രീക്ക് ഇപ്പോള്‍ പഴയ വീര്യമില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍. 'ഇന്ത്യ മികച്ച ജയം നേടിയ മത്സരങ്ങളിലെല്ലാം ടോപ് ത്രീയുടെ പ്രകടനം വളരെ നിര്‍ണ്ണായകമായിരുന്നു. എന്നാല്‍ അവസാന മത്സരങ്ങളിലൊന്നും ഈ മികവ് കാണാന്‍ സാധിക്കുന്നില്ല. വിരാട് കോലിയും ശിഖര്‍ ധവാനുമെല്ലാം റണ്‍സ് നേടാന്‍ പ്രയാസപ്പെടുകയാണ്. രോഹിത് ശര്‍മയുടെ പ്രശ്‌നം സ്ഥിരതയാണ്. മധ്യനിര ബാറ്റ്‌സ്മാന്‍മാര്‍ നന്നായി കളിക്കുന്നതുകൊണ്ട് രോഹിത്തിന് വലിയ പ്രയാസമില്ല'- വസിം ജാഫര്‍ പറഞ്ഞു.

വിരാട് കോലിയുടെ മോശം ഫോമാണ് ഇതില്‍ ഇന്ത്യയുടെ വലിയ തലവേദന. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി കോലിക്ക് വലിയൊരു പ്രകടനം കാഴ്ചവെക്കാനായിട്ടില്ല. ഒരു ഫോര്‍മാറ്റിലും ഇക്കാലയളവില്‍ സെഞ്ച്വറി നേടാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഇംഗ്ലണ്ട് പരമ്പരക്ക് ശേഷം കോലി വിശ്രമത്തില്‍ പോവുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കോലി ഇനി ഏഷ്യാ കപ്പിലൂടെയാവും തിരിച്ചെത്തുക.
ഒരു ടീമിന്റെ പ്ലേയിങ് 11നെ എല്ലാവരും മാന്‍ ഓഫ് ദി മാച്ച്!, വിശ്വസിക്കാന്‍ പ്രയാസം, അറിയാമോ?

ഇതിഹാസ ബാറ്റ്‌സ്മാനില്‍ നിന്ന് ടീമിന്റെ ബാധ്യതയായി കോലി മാറിയിരിക്കുന്നു. ഏഷ്യാ കപ്പില്‍ മടങ്ങിയെത്തി മികവ് കാട്ടാന്‍ കോലിക്ക് സാധിക്കാത്ത പക്ഷം അദ്ദേഹത്തിന് 2023ലെ ഏകദിന ലോകകപ്പ് മറക്കേണ്ടിവരെ വന്നേക്കും. നിരവധി യുവതാരങ്ങള്‍ മികവ് കാട്ടി വളര്‍ന്നുവരുന്നതിനാല്‍ കോലിക്ക് മുന്‍ കണക്കുകളുടെ പേരില്‍ അധികനാള്‍ പിടിച്ചുനില്‍ക്കാനാവില്ല.
ശിഖര്‍ ധവാന്റെ സ്ഥാനവും ചോദ്യം ഉയര്‍ത്തുന്നു. നിലവില്‍ ഏകദിനത്തിലേക്ക് മാത്രമാണ് ഇന്ത്യ ശിഖര്‍ ധവാനെ ഓപ്പണറായി പരിഗണിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ വരാനിരിക്കുന്ന ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിക്കുക ധവാനാവും. അദ്ദേഹത്തിന് മികവ് കാട്ടാനാവാത്ത പക്ഷം മുന്നോട്ടുള്ള പോക്ക് പ്രയാസമായിരിക്കുമെന്ന് തന്നെ പറയാം.

2023ലെ ഏകദിന ലോകകപ്പ് എന്ന സ്വപ്‌നത്തോടെയാവും ധവാന്‍ ഇപ്പോള്‍ പോകുന്നത്. ഐപിഎല്ലില്‍ സ്ഥിരതയോടെ കളിക്കുന്ന ധവാന് അന്താരാഷ്ട്ര മത്സരങ്ങളില്‍ ലഭിക്കുന്ന അവസരങ്ങളെ മുതലാക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം 2023ലെ ഏകദിന ലോകകപ്പില്‍ ധവാന് സ്ഥാനം നഷ്ടമായേക്കും. കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം ഓപ്പണിങ്ങില്‍ അവസരം കാത്തിരിക്കുന്നതിനാല്‍ ധവാന് കാര്യങ്ങള്‍ എളുപ്പമല്ല.
T20 World Cup: പരിക്ക് ചതിച്ചു, ഇവര്‍ ലോകകപ്പിനുണ്ടാവില്ല!, ഇന്ത്യയുടെ മൂന്ന് നിര്‍ഭാഗ്യവാന്മാര്‍

അതേ സമയം നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്ക് വലിയ ആശങ്കകളില്ല. കോലിയില്‍ നിന്ന് ഇന്ത്യയുടെ പൂര്‍ണ്ണ നായകസ്ഥാനം ഏറ്റെടുത്ത ശേഷം മികച്ച പ്രകടനമാണ് നായകനെന്ന നിലയില്‍ അദ്ദേഹം കാഴ്ചവെക്കുന്നത്. ബാറ്റിങ്ങിലും തീരെ മോശമല്ല. അതുകൊണ്ട് തന്നെ രോഹിത്തിന്റെ സ്ഥാനത്തില്‍ നിലവില്‍ വലിയ ഭീഷണിയില്ല. എന്നാല്‍ പരിക്ക് ഇടക്കിടെ അദ്ദേഹത്തെ വേട്ടയാടുന്നത് ആശങ്കയുണ്ടാക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications