Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ vs വിന്‍ഡീസ്: തുണയായത് ആ ഉപദേശം, അത് കോലിയുടേതല്ല... വെളിപ്പെടുത്തി ദുബെ

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20 മല്‍സരത്തില്‍ കനത്ത തോല്‍വിയേറ്റു വാങ്ങിയെങ്കിലും ഇന്ത്യയെ സംബന്ധിച്ച് ആഹ്ലാദിക്കാന്‍ വക നല്‍കുക ഓള്‍റൗണ്ടര്‍ ശിവം ദുബെയുടെ തകര്‍പ്പന്‍ ഇന്നിങ്‌സായിരിക്കും. ക്യാപ്റ്റന്‍ വിരാട് കോലിക്കു പകരം മൂന്നാമനായി പ്രൊമോഷന്‍ ലഭിച്ച ദുബെ 30 പന്തില്‍ 54 റണ്‍സാണ് വാരിക്കൂട്ടിയത്. നാലു ബൗണ്ടറികളും മൂന്നു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

കരിയറിലെ കന്നി ഫിഫ്റ്റി കൂടിയാണ് ദുബെ ഈ മല്‍സരത്തില്‍ നേടിയത്. ഇത്രയും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിച്ചത് ടീമിലെ ഒരു താരത്തിന്റെ ഉപദേശമായിരുന്നുവെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ദുബെ.

രോഹിത് ഭായിയുടെ ഉപദേശം

രോഹിത് ഭായിയുടെ ഉപദേശം

ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മയുടെ ഉപദേശമാണ് തന്റെ ഇന്നിങ്‌സിനു പിന്നിലെന്നു ദുബെ പറയുന്നു. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ വലിയ സമ്മര്‍ദ്ദം തോന്നിയിരുന്നു. അപ്പോഴാണ് രോഹിത് ഭായി തന്നെ ഉപദേശിക്കുന്നത്. ശാന്തനായിരിക്കാനും സ്വന്തം കഴിവില്‍ വിശ്വാസമര്‍പ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
ബാറ്റിങിനിറങ്ങിയ ശേഷം ഒരു സിക്‌സര്‍ നേടിയതോടെയാണ് താളം വീണ്ടു കിട്ടിയത്. പിന്നീട് സ്വതസിദ്ധമായ ശൈലിയില്‍ കളിക്കുകയും ചെയ്തു. ഏതു ഗ്രൗണ്ടിലും അനായാസം ഷോട്ടുകള്‍ കളിക്കാനുള്ള കഴിവില്‍ ഉറച്ചുവിശ്വസിക്കുന്നു, അതു തന്നെയാണ് തന്റെ ഏറ്റവും വലിയ കരുത്തെന്നും ദുബെ വിശദമാക്കി.

ഇന്ത്യ തിരിച്ചുവരും

ഇന്ത്യ തിരിച്ചുവരും

തന്റെ ഇന്നിങ്‌സിനും മല്‍സരത്തില്‍ ടീമിനെ വിജയിപ്പിക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്നു ദുബെ പറഞ്ഞു. വിന്‍ഡീസിന്റെ ചില ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയത് ടീമിനു തിരിച്ചടിയായെന്നും അവസാന കളിയില്‍ ജയിച്ച് ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും താരം വ്യക്തമാക്കി.
ക്യാച്ചുകള്‍ പാഴാക്കിയത് കളിയില്‍ നിര്‍ണായകമായി മാറി. എന്നാല്‍ ഇതൊക്കെ മല്‍സരത്തിന്റെ ഭാഗം തന്നെയാണ്. വിന്‍ഡീസും ചില ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയിരുന്നു. മികച്ച ടോട്ടല്‍ തന്നൊയായിരുന്നു ഇന്ത്യ നേടിയത്. പക്ഷെ ലഭിച്ച അവസരങ്ങള്‍ മുതലെടുക്കാന്‍ ടീമിനു കഴിഞ്ഞില്ല. വളരെ മികച്ച ടീം തന്നെയാണ് ഇന്ത്യയുടേത്. അവസാന മല്‍സരം ജയിച്ച് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്കു സാധിക്കുമെന്നും ദുബെ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

എന്തു കൊണ്ട് ദുബെയെ ഇറക്കി?

എന്തു കൊണ്ട് ദുബെയെ ഇറക്കി?

ദുബെയെ മൂന്നാം നമ്പറില്‍ ഇറക്കാനുള്ള കാരണത്തെക്കുറിച്ച് മല്‍സരശേഷം ഇന്ത്യന്‍ നായകന്‍ കോലി വെളിപ്പെടുത്തിയിരുന്നു. കാര്യവട്ടംഗ്രീന്‍ഫീല്‍ഡിലെ പിച്ച് സ്പിന്നര്‍മാരെ തുണയ്ക്കുന്നതായിരിക്കുമെന്ന് മനസ്സിലായതോടെയാണ് ശിവത്തെ മൂന്നാമനായി ഇറക്കിയത്. സ്പിന്നര്‍മാര്‍ക്കെതിരേ ആക്രമിച്ചു കളിക്കാന്‍ എന്തു കൊണ്ടു ശിവത്തെ ഇറക്കിക്കൂടെന്ന് തോന്നി. ഈ പ്ലാന്‍ വിജയിക്കുകയും ചെയ്തതായി കോലി കൂട്ടിച്ചേര്‍ത്തു.

Story first published: Monday, December 9, 2019, 11:03 [IST]
Other articles published on Dec 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+