Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഇവര്‍ തഴയപ്പെട്ടേക്കും!, പട്ടികയില്‍ സൂപ്പര്‍ താരങ്ങളും, ഇന്ത്യയുടെ അഞ്ച് പേര്‍

1

മുംബൈ: ഏഷ്യാ കപ്പില്‍ കിരീടം കൊണ്ട് മടങ്ങിവരുന്ന ഇന്ത്യന്‍ ടീമിനെ സ്വപ്‌നം കണ്ടിരുന്നവര്‍ക്ക് മുന്നിലൂടെ നാണംകെട്ട് തലതാഴ്ത്തിയാണ് ഇന്ത്യ മടങ്ങിയത്. സൂപ്പര്‍ ഫോറില്‍ പാകിസ്താനോടും ശ്രീലങ്കയോടും തോറ്റതാണ് ഇന്ത്യക്ക് തിരിച്ചടിയായി മാറിയത്. വമ്പന്‍ താരനിരയോടെ പോയി ഫൈനല്‍ പോലും കളിക്കാതെ തിരിച്ചുവന്ന ഇന്ത്യക്ക് ടി20 ലോകകപ്പിന് മുമ്പ് ഇരുത്തി ചിന്തിക്കാന്‍ സമയമുണ്ട്.

ലഭിക്കുന്ന വിവരം അനുസരിച്ച് വലിയ മാറ്റങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ടായേക്കും. രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകനും രോഹിത് ശര്‍മയെന്ന ക്യാപ്റ്റനും ഇന്ത്യയുടെ ഏഷ്യാ കപ്പിലെ പ്രകടനം വലിയ തലവേദന സൃഷ്ടിക്കുന്നതാണ്. ആരാധകരെ ശാന്തരാക്കാന്‍ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് മികച്ച പ്രകടനം തന്നെ നടത്തേണ്ടതായുണ്ട്. അതിനായി മികച്ച ടീമിനെയാണ് ഇന്ത്യ ആദ്യം തിരഞ്ഞെടുക്കേണ്ടത്. അതുകൊണ്ട് തന്നെ പല വമ്പന്മാരെയും ഇന്ത്യ ടി20 ലോകകപ്പ് ടീമില്‍ നിന്ന് തഴയാന്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ തഴയപ്പെടാന്‍ സാധ്യതയുള്ള അഞ്ച് പേരിതാ.

റിഷഭ് പന്ത്

റിഷഭ് പന്ത്

ഇന്ത്യയുടെ ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് റിഷഭ് പന്ത്. ടെസ്റ്റില്‍ ഇന്ത്യയുടെ എക്‌സ് ഫാക്ടറാണ് താരമെന്നതില്‍ സംശയമില്ല. എന്നാല്‍ പരിമിത ഓവറിലേക്ക് വരുമ്പോള്‍ ചിത്രം മാറും. 25ല്‍ താഴെ മാത്രമാണ് അദ്ദേഹത്തിന്റെ ടി20 ശരാശരി. പലപ്പോഴും ഉത്തരവാദിത്തം കാട്ടാതെ കളിക്കുന്ന റിഷഭ് മോശം ഷോട്ട് കളിച്ചാണ് പുറത്താവുന്നത്. ഏഷ്യാ കപ്പില്‍ തീര്‍ത്തും നിറം മങ്ങിയ റിഷഭിനെ ഇന്ത്യ ടി20 ലോകകപ്പ് ടീമില്‍ നിന്ന് തഴഞ്ഞാലും അത്ഭുതപ്പെടാനാവില്ല. സഞ്ജു സാംസണെ ഇന്ത്യ പകരക്കാരനായി പരിഗണിച്ചേക്കും. ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി ദിനേഷ് കാര്‍ത്തികും കളിക്കും. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുടെ അഭാവത്തില്‍ റിഷഭിന് ഇടം നല്‍കാന്‍ ഇന്ത്യ നിര്‍ബന്ധിതരായേക്കും.

ഇന്ത്യക്ക് മികച്ച പേസര്‍മാര്‍ വേണം, ആരെ വളര്‍ത്തും!, അഞ്ച് യുവതാരങ്ങളിതാ

കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍

ഇന്ത്യയുടെ സീനിയര്‍ ഓപ്പണറാണ് കെ എല്‍ രാഹുല്‍. വിരാട് കോലിക്കും രോഹിത് ശര്‍മക്കും ശേഷം ഇന്ത്യന്‍ ടീമില്‍ പ്രധാന സ്ഥാനം നല്‍കുന്നത് രാഹുലിനാണ്. ഇന്ത്യ ഭാവി നായകനായി പരിഗണിക്കുന്നതും രാഹുലിനെയാണ്. എന്നാല്‍ സമീപകാലത്തായി പരിക്കും മോശം ഫോമും രാഹുലിനെ വേട്ടയാടുന്നു. പവര്‍പ്ലേയില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ പ്രയാസപ്പെടുന്നു. ഇന്ത്യ രാഹുലിനെ തഴയാനുള്ള സാധ്യത വളരെ കുറവാണെങ്കിലും സാധ്യത തള്ളിക്കളയാനാവില്ല.

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

ഇന്ത്യ ഇടവേളക്ക് ശേഷം ടി20 ടീമിലേക്ക് അശ്വിനെ തിരിച്ചുവിളിച്ചിരുന്നു. സീനിയര്‍ സ്പിന്നര്‍ക്ക് ഏഷ്യാ കപ്പില്‍ കളിക്കാന്‍ അവസരവും നല്‍കിയിരുന്നു. എന്നാല്‍ അശ്വിനെ ഇന്ത്യ ടി20 ലോകകപ്പിലേക്ക് പരിഗണിക്കുമോയെന്നത് പ്രധാന ചോദ്യമാണ്. നിലവിലെ സാഹചര്യത്തില്‍ അശ്വിനെ തഴയാനുള്ള സാധ്യത വളരെ കുറവാണ്. യുസ് വേന്ദ്ര ചഹാല്‍, രവി ബിഷ്‌നോയ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ സ്പിന്‍ നിരയില്‍ ഉള്‍പ്പെടാനാണ് സാധ്യത. അശ്വിന്റെ സ്പിന്‍ ശൈലി ഓസീസ് പിച്ചില്‍ വലിയ ഗുണം ചെയ്യുന്നതല്ല. അതുകൊണ്ട് തന്നെ തഴയപ്പെടാന്‍ സാധ്യത കൂടുതലാണ്.

ദീപക് ഹൂഡ

ദീപക് ഹൂഡ

ഇന്ത്യ സ്പിന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ വളര്‍ത്തിക്കൊണ്ടുവന്ന താരമാണ് ദീപക് ഹൂഡ. ടോപ് ഓഡര്‍ താരമാണ് ഹൂഡ. എന്നാല്‍ നിലവില്‍ ഇന്ത്യന്‍ ടീമില്‍ ഹൂഡക്ക് അവസരം ഫിനിഷര്‍ റോളിലാണ്. എന്നാല്‍ ഈ സ്ഥാനത്ത് അദ്ദേഹത്തിന് തിളങ്ങാനാവുന്നില്ല. ഹൂഡയെ പന്തെറിയിക്കാന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് വലിയ താല്‍പര്യം കാട്ടുന്നില്ല. അതുകൊണ്ട് തന്നെ ഹൂഡയെ ഇന്ത്യ തഴഞ്ഞേക്കും. റിഷഭ് പന്തിനൊപ്പം സഞ്ജു സാംസണെയും ഇന്ത്യ പരിഗണിച്ചാല്‍ ഹൂഡക്ക് സീറ്റ് നഷ്ടപ്പെട്ടാലും അത്ഭുതപ്പെടാനാവില്ല.

ASIA CUP: റിഷഭ് ടെസ്റ്റ് കളിക്കട്ടെ, ടി20യില്‍ വേണ്ട! സഞ്ജു വരണമെന്ന് ആരാധകര്‍

ആവേശ് ഖാന്‍

ആവേശ് ഖാന്‍

ഇന്ത്യന്‍ പേസ് നിരയിലെ തല്ലുകൊള്ളിയായി ഇതിനോടകം യുവ പേസര്‍ ആവേശ് ഖാന്‍ മാറിയിട്ടുണ്ട്. ന്യൂബോളിലും ഓള്‍ഡ് ബോളിലും മികവ് കാട്ടാത്ത ആവേശിനെ ഇന്ത്യ ഏഷ്യാ കപ്പിനിടെ തന്നെ പ്ലേയിങ് 11 തഴഞ്ഞിരുന്നു. ടി20 ലോകകപ്പില്‍ ആവേശിന് ഒരു കാരണവശാലും ഇന്ത്യ അവസരം നല്‍കിയേക്കില്ല. ഇന്ത്യയുടെ പേസ് നിരയില്‍ യുവതാരം അര്‍ഷദീപ് സിങ് തുടര്‍ന്നേക്കും.

Story first published: Saturday, September 10, 2022, 21:22 [IST]
Other articles published on Sep 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+