T20 World Cup 2024: ഇന്ത്യയുടെ ന്യൂലുക്ക് ടീം- റിഷഭുണ്ടാവും, സഞ്ജുവിന് ഡിക്കെയുടെ റോള്‍! ഉത്തപ്പ പറയുന്നു

2024ല്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ലക്ഷ്യമിട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം വലിയൊരു അഴിച്ചുപണിക്ക് ഒരുങ്ങുവെ ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് മുന്‍ വെടിക്കെട്ട് താരം റോബിന്‍ ഉത്തപ്പ. സ്‌പോര്‍ട്‌സ്‌കീഡയോടു സംസാരിക്കുകയായിരുന്നു മുന്‍ ഓപ്പണര്‍. ലോകകപ്പിനു രണ്ടു വര്‍ഷങ്ങള്‍ ബാക്കിനില്‍ക്കെ ഇന്ത്യ ചില യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടു വരേണ്ടത് വളരെ പ്രധാനമാണെന്നു ഉത്തപ്പ ചൂണ്ടിക്കാട്ടി.
ഓസ്‌ട്രേലിയയില്‍ ഇത്തവണ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍ തോറ്റു പുറത്താവുകയായിരുന്നു. ഗ്രൂപ്പ് ജേതാക്കളായി സെമിയിലെത്തിയ ഇന്ത്യ ഇംഗ്ലണ്ടിനോടു പത്തു വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഇതിനു പിന്നാലെ വലിയ വിമര്‍ശനങ്ങളും ടീമിനു നേരെ ഉയര്‍ന്നിരുന്നു.

ചിലര്‍ക്കു അവസരം ലഭിക്കണം
ഈ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന ആരെയൊക്കെ ആയിരിക്കും അടുത്ത ടൂര്‍ണമെന്റിലും കാണുകയെന്ന ചോദ്യത്തിനു അതിനു തനിക്കു പ്രവചിക്കാന്‍ കഴിയില്ലെന്നായിരുന്നു ചിരിയോടെയുള്ള റോബിന്‍ ഉത്തപ്പയുടെ മറുപടി.
ചില കളിക്കാര്‍ക്കു ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ അവസരങ്ങള്‍ തീര്‍ച്ചയായും ലഭിക്കണം. വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായിട്ടാണ് അടുത്ത ടൂര്‍ണമെന്റ്. അതുകൊണ്ടു തന്നെ അവിടുത്തെ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചായിരിക്കണം താരങ്ങളെ തിരഞ്ഞടുക്കേണ്ടതെന്നു ഉത്തപ്പ ചൂണ്ടിക്കാട്ടി.

റിഷഭ് ടോപ്പ് ത്രീയില്‍
ഈ ലോകകപ്പില്‍ കാര്യമായ അവസരങ്ങള്‍ ലഭിക്കാതിരുന്ന റിഷഭ് പന്ത് 2024ലെ ടി20 ലോകകപ്പില്‍ ഉറപ്പായും ഇന്ത്യന്‍ ടീമില്‍ വേണം. ഓപ്പണറായോ, ടോപ്പ് ത്രീയിലെ അവനെ ബാറ്റിങില്‍ ഇറക്കേണ്ടതും ആവശ്യമാണ്.
ഐപിഎല്ലില്‍ റിഷഭിന്റെ പ്രകടനം നോക്കുകയാണെങ്കില്‍ ടോപ്പ് ത്രീയില്‍ ബാറ്റ് ചെയ്തപ്പോഴാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ളത്. ഒരു പ്രത്യേക പൊസിഷനിലോ, റോളിലോ ഒരു താരം ഏറ്റവും നന്നായി പെര്‍ഫോം ചെയ്യുന്നുണ്ടെങ്കില്‍ അയാളെ അവിടെ തന്നെയായിരിക്കളം കളിപ്പിക്കേണ്ടതെന്നും റോബിന്‍ ഉത്തപ്പ നിരീക്ഷിച്ചു.
ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി ടോപ് ഓര്‍ഡറില്‍ 16 ഇന്നിങ്‌സുകളിലാണ് റിഷഭ് ബാറ്റ് ചെയ്തത്. 162 സ്‌ട്രൈക്ക് റേറ്റോടെ 486 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു. 97 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ഫിനിഷറായി സഞ്ജു, ത്രിപാഠി
ദിനേശ് കാര്‍ത്തിക് ഇന്ത്യക്കു വേണ്ടി ടി20യില്‍ ഇനി ഫിനിഷറായി കളിക്കാന്‍ സാധ്യതയില്ല. അതുകൊണ്ടു തന്നെ അടുത്ത ലോകകപ്പില്‍ ഈ റോളിലേക്കു ഇന്ത്യ മറ്റൊരാളെ വളര്‍ത്തിയെടുക്കണം. സഞ്ജു സാംസണ്‍, രാഹുല്‍ ത്രിപാഠി, ദീപക് ഹൂഡ തുടങ്ങിയവരെ ഫിനിഷറായി കൊണ്ടുവരാന്‍ സാധിക്കും. ഇവര്‍ക്കു ഇനിയുള്ള ടി20ളില്‍ മതിയായ അവസരം നല്‍കിയെങ്കില്‍ മാത്രമേ ഫിനിഷറായി വളര്‍ത്തിയെടുക്കാന്‍ സാധിക്കൂയെന്നും റോബിന്‍ ഉത്തപ്പ പറഞ്ഞു.

ഉമ്രാനും കുല്‍ദീപും
ഉമ്രാന്‍ മാലിക്ക് തീര്‍ച്ചയായും ഇന്ത്യ വളര്‍ത്തിയെടുക്കേണ്ട ബൗളറാണ്. അടുത്ത ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി കളിക്കാന്‍ അവനു കഴിയും.
സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഇന്ത്യ വേണ്ട രീതിയില്‍ ഇനിയും ഉപയോഗിച്ചിട്ടില്ല. ചില പരിക്കുകളിലൂടെ അദ്ദേഹത്തിനു കടന്നു പോവേണ്ടി വന്നുവെന്നത് ശരിയാണ്. എന്നാല്‍ കുല്‍ദീപ് ഇപ്പോള്‍ മികച്ച ഫോമിലാണ്. നന്നായി പെര്‍ഫോം ചെയ്യുന്നുമുണ്ട്. ഇന്ത്യന്‍ എ ടീമിനായി അദ്ദേഹം അടുത്തിടെ ഒരു ഹാട്രിക്കും നേടിയിരുന്നുവെന്നും റോബിന്‍ ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.

കൃത്യമായ പ്ലാനിങ്
അടുത്ത ലോകകപ്പിനെക്കുറിച്ച് കൃത്യമായ ഒരു പ്ലാനിങ് നമ്മള്‍ നടത്തേണ്ടതുണ്ട്. ആരൊക്കെ, ഏതൊക്കെ റോളുകളിലാണ് കളിപ്പിക്കേണ്ടതെന്നു തീരുമാനിച്ച് അവര്‍ക്കു മതിയായ അവസരങ്ങള്‍ നല്‍കണം. ഈ കളിക്കാരുടെ ബാക്കപ്പുകളെയും കണ്ടെത്തേണ്ടത് പ്രധാനമാണെന്നും ഉത്തപ്പ വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications