Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടോസ് ഭാഗ്യം ഏഴയലത്തില്ല, നാല് മത്സരത്തിലും നിര്‍ഭാഗ്യം, നാണക്കേടില്‍ കോലിക്കൊപ്പം റിഷഭും

1

രാജ്‌കോട്ട്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യിലും ടോസ് ഭാഗ്യം ഇന്ത്യയെ തുണച്ചില്ല. രാജ് കോട്ടില്‍ ഇന്ത്യന്‍ നായകന്‍ റിഷഭ് പന്ത് കോയിന്‍ ടോസ് ചെയ്തപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബ ബാവുമ വിളിച്ചത് ഹെഡ്. ഭാഗ്യം സന്ദര്‍ശകര്‍ക്കൊപ്പം നിന്നതോടെ നായകനായ തുടര്‍ച്ചയായ നാലാം ടി20യിലും ടോസ് ഭാഗ്യമില്ലാത്ത നായകനെന്ന നാണക്കേടിലേക്ക് റിഷഭ് പന്ത് എത്തിപ്പെട്ടു. ഇതിന് മുമ്പ് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കും ഇതേ നാണക്കേട് നേരിടേണ്ടി വന്നിട്ടുണ്ട്.

നായകനായ ശേഷം കോലി കളിച്ച നാല് ടി20യിലും ടോസ് ഭാഗ്യം അദ്ദേഹത്തെ തുണച്ചില്ല. ചരിത്രം പരിശോധിച്ചാല്‍ ടോസ് ഭാഗ്യം ഏറ്റവും കുറവുള്ള നായകന്മാരിലൊരാളാണ് വിരാട് കോലി. പല നിര്‍ണ്ണായക മത്സരത്തിലും ടോസ് ഇന്ത്യക്ക് ലഭിച്ചിരുന്നില്ല. ടോസ് ഭാഗ്യത്തില്‍ മൂന്ന് ഫോര്‍മാറ്റിലും കോലി പിന്നിലാണെന്ന് തന്നെ പറയാം. ഐപിഎല്ലിലും പല തവണ നിര്‍ഭാഗ്യം കോലിയെ വേട്ടയാടിയിട്ടുണ്ട്. ലോകത്തിലെ ഇതിഹാസ താരങ്ങളിലൊരാളാണെങ്കിലും ഇതുവരെ ഐസിസി കിരീടം നേടാനോ ഐപിഎല്‍ കിരീടം നേടാനോ കോലിക്കായിട്ടില്ല.

1

ഇപ്പോഴിതാ കോലിയുടെ അതേ പാതയിലാണ് റിഷഭിന്റെ പോക്കും. ടോസ് അനുകൂലമാക്കാന്‍ പല ഘട്ടത്തിലും കോലിക്ക് സാധിക്കാത്തതുപോലെ റിഷഭിനും ഇപ്പോള്‍ ടോസിന്റെ കാര്യത്തില്‍ നിര്‍ഭാഗ്യം പിന്തുടരുകയാണ്. നായകനായ ആദ്യ പരമ്പരയില്‍ത്തന്നെയാണ് ഇത്തരമൊരു നിര്‍ഭാഗ്യം റിഷഭിനെ വേട്ടയാടുന്നത്. ക്യാപ്റ്റനായി ആദ്യ പരമ്പരയില്‍ത്തന്നെ ശ്രദ്ധ പിടിച്ചുപറ്റാനാണ് അദ്ദേഹം ആഗ്രഹിച്ചതെങ്കിലും റിഷഭിന് ലഭിച്ചത് അത്തരമൊരു തുടക്കമല്ല.

പാകിസ്താന്‍ എതിരേ വന്നാല്‍ ഇവര്‍ വിടില്ല, ഗംഭീര റെക്കോഡ്, അഞ്ച് ഇന്ത്യന്‍ താരങ്ങളിതാ

2

ക്യാപ്റ്റനായ ആദ്യ രണ്ട് മത്സരത്തിലും റിഷഭിന് തോല്‍ക്കേണ്ടി വന്നു. 13 തുടര്‍ ജയമെന്ന ലോക റെക്കോഡിലേക്ക് ഇന്ത്യയെ എത്തിക്കാനുള്ള സുവര്‍ണ്ണാവസരവും റിഷഭ് പാഴാക്കി. കെ എല്‍ രാഹുലിന് പരിക്കേറ്റതോടെ അപ്രതീക്ഷിതിമായി നായകസ്ഥാനം റിഷഭിലേക്കെത്തുകയായിരുന്നു. രാജ്‌കോട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തില്‍ ഇന്ത്യയെ ജയിപ്പിച്ച് പരമ്പര വിജയിയെ അവസാന മത്സരത്തില്‍ തീരുമാനിക്കേണ്ട അവസ്ഥയിലേക്ക് എത്തിക്കാന്‍ റിഷഭിന് സാധിക്കുമോയെന്ന് കണ്ടറിയണം.

'ഗ്രൗണ്ടില്‍ കണ്ണീരണിഞ്ഞു', ശ്രീശാന്ത് മുതല്‍ സിറാജ് വരെ, അഞ്ച് സംഭവങ്ങളിതാ

3

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നായകനെന്ന നിലയിലും റിഷഭ് വലിയ മികവ് കാട്ടുന്നില്ല. ബാറ്റുകൊണ്ടും തിളങ്ങാനാവാത്ത യുവ താരത്തിന്റെ ടി20യിലെ സ്ഥാനം പോലും ഇപ്പോള്‍ ചോദ്യ ചിഹ്നമാണ്. തുടര്‍ച്ചയായി നിരാശപ്പെടുത്തുന്ന റിഷഭിന് പകരം ടി20 ലോകകപ്പില്‍ ഇഷാന്‍ കിഷന്‍ ഓപ്പണറായാലും അത്ഭുതപ്പെടാനാവില്ല. ഇംഗ്ലണ്ടില്‍ നടക്കുന്ന പരിമിത ഓവര്‍ പരമ്പരയിലെ റിഷഭിന്റെ പ്രകടനം താരത്തിന് നിര്‍ണ്ണായകമാവും.

Story first published: Friday, June 17, 2022, 19:41 [IST]
Other articles published on Jun 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+