For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പൃഥ്വി-ഗെയ്ക്‌വാദ് ഓപ്പണിങ്, സഞ്ജുവില്ല, ക്യാപ്റ്റന്‍ റിഷഭ്, ഇന്ത്യയുടെ ബെസ്റ്റ് യൂത്ത് 11 ഇതാ

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സംവിധാനവും ഐപിഎല്ലും ശക്തമായതിനാല്‍ നിരവധി യുവതാരങ്ങള്‍ വളര്‍ന്നുവരുന്നുണ്ട്

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മറ്റ് ടീമുകളില്‍ നിന്ന് വ്യത്യസ്തരാക്കുന്നത് യുവനിരയുടെ കരുത്താണ്. ഇന്ത്യ ഭാവിയെമുന്നില്‍ക്കണ്ട് മികച്ച യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ ബെഞ്ച് കരുത്ത് വളരെ ശക്തമാണ്. ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സംവിധാനവും ഐപിഎല്ലും ശക്തമായതിനാല്‍ നിരവധി യുവതാരങ്ങള്‍ വളര്‍ന്നുവരുന്നുണ്ട്. ഇത് ഇന്ത്യുടെ ഭാവിയേയും ഭദ്രമാക്കുന്നു.

25 വയസില്‍ താഴെ പ്രായമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ പരിഗണിച്ച് ഒരു പ്ലേയിങ് 11 ഇറക്കിയാല്‍ അത് എത്രത്തോളം ശക്തമായിരിക്കും?. ആരൊക്കെ അതില്‍ ഉള്‍പ്പെടും?. പരിശോധിക്കാം. ഓപ്പണര്‍മാരായി റുതുരാജ് ഗെയ്ക് വാദും പൃഥ്വി ഷായുമായിരിക്കും ഇറങ്ങുക. തുടക്കം മുതല്‍ ആക്രമിക്കാന്‍ കെല്‍പ്പുള്ള താരമാണ് പൃഥ്വി ഷാ. വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ട താരം മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി അരങ്ങേറ്റം നടത്തിയെങ്കിലും ഇപ്പോള്‍ ടീമിന് പുറത്താണ്.

1

ഐപിഎല്ലിലും ഗംഭീര പ്രകടനം അവകാശപ്പെടാനാവുന്ന പൃഥ്വി ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ ലോകകപ്പ് കിരീടം ചൂടിച്ച ക്യാപ്റ്റന്‍ കൂടിയാണ്. റുതുരാജ് ഗെയ്ക് വാദ് ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്തെത്തിയ താരമാണ്. ഇതിനോടകം ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കാന്‍ റുതുരാജിനായെങ്കിലും സ്ഥിരമാകാന്‍ സാധിച്ചിട്ടില്ല. എങ്കിലും ഇന്ത്യയുടെ പരിഗണനയിലുള്ള താരമാണ് റുതുരാജ്.

മൂന്നാം നമ്പറില്‍ ശുബ്മാന്‍ ഗില്ലിനാണ് അവസരം. ഇന്ത്യ നിലവില്‍ ടെസ്റ്റിലും ഏകദിനത്തിലും പരിഗണിക്കുന്ന താരം അധികം വൈകാതെ മൂന്ന് ഫോര്‍മാറ്റിലും സജീവമാകും. വിരാട് കോലി വിരമിച്ചാല്‍ മൂന്നാം നമ്പറില്‍ കണ്ണുവെച്ചിരിക്കുന്ന താരമാണ് ശുബ്മാന്‍ ഗില്‍. ക്ലാസിക് താരമെന്ന് തന്നെ വിശേഷിപ്പിക്കാം. നാലാമനായി ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷനെ പരിഗണിക്കാം.

ASIA CUP: ഹിറ്റ്മാനും റിഷഭുമല്ല, ഇന്ത്യയുടെ തുറുപ്പുചീട്ട് കോലി തന്നെ, ഇതാ കണക്കുകള്‍

2

ഏകദിനത്തിലും ടി20യിലും ഇന്ത്യക്കായി അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ ഫിഫ്റ്റി നേടിയ താരമാണ് ഇഷാന്‍ കിഷന്‍. വമ്പനടിക്കാരനായ താരമാണെങ്കിലും സമീപകാലത്തായി മോശം ഫോമിലാണ്. അതുകൊണ്ട് തന്നെ ടീമില്‍ നിന്ന് തഴയപ്പെട്ടിരിക്കുകയാണ്. അഞ്ചാം നമ്പറില്‍ ടീമിന്റെ നായകനും വിക്കറ്റ് കീപ്പറുമായി റിഷഭ് പന്ത്. ഇന്ത്യയുടെ അടുത്ത സൂപ്പര്‍ ഹീറോയെന്ന നിലയില്‍ ഇതിനോടകം പേരെടുക്കാന്‍ റിഷഭിന് സാധിച്ചിട്ടുണ്ട്.

3

ടെസ്റ്റില്‍ അസാധ്യ റെക്കോഡുള്ള റിഷഭ് ഇന്ത്യയുടെ ഭാവിയിലെ നായകന്‍ കൂടിയാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ മൂന്ന് ഫോര്‍മാറ്റിലും എതിരാളികള്‍ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്ന താരമാണ്. ആറാം നമ്പറില്‍ ഇന്ത്യ വാഷിങ്ടണ്‍ സുന്ദറിനാണ് അവസരം നല്‍കുന്നത്. ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍ മൂന്ന് ഫോര്‍മാറ്റിലും സജീവമാണെങ്കിലും പരിക്കിനെത്തുടര്‍ന്ന് കുറച്ച് നാളുകളായി ടീമിന് പുറത്താണ്. ഏഴാമനായി സ്പിന്നര്‍ രവി ബിഷ്‌നോയിയും എട്ടാമനായി മറ്റൊരു സ്പിന്നറായ രാഹുല്‍ ചഹാറുമെത്തും.

ASIA CUP: ആരും കിരീടം മോഹിക്കേണ്ട, അത് ഇന്ത്യ നേടും!, മൂന്ന് കാരണങ്ങളിതാ

4

രവി ബിഷ്‌നോയ് ഇപ്പോള്‍ ഇന്ത്യയുടെ ടി20 ടീമില്‍ സജീവ പരിഗണന ലഭിക്കുന്ന താരമാണ്. ഇന്ത്യയുടെ ഭാവി നായകനെന്ന നിലയില്‍ ഇതിനോടകം വലിയ പരിഗണ ബിഷ്‌നോയ്ക്ക് ലഭിക്കുന്നുണ്ട്. ഒമ്പതാമനായി പേസര്‍ ആവേഷ് ഖാനാണ് അവസരം. വലം കൈയന്‍ പേസര്‍ ഐപിഎല്ലിലൂടെ കളിച്ച് ഇതിനോടകം പേരെടുത്ത് കഴിഞ്ഞു. ഇന്ത്യക്കൊപ്പം നിലവില്‍ കളിക്കുന്ന താരമാണ് ആവേഷ് ഖാന്‍.

10ാമനായി ഉമ്രാന്‍ മാലിക്കാണുള്ളത്. ഐപിഎല്ലിലെ അതിവേഗ ബൗളിങ്ങിലൂടെ ഇന്ത്യന്‍ ടീമിലേക്കെത്തിയെങ്കിലും ക്ലിക്കാവാന്‍ ഉമ്രാന് സാധിച്ചിട്ടില്ല. ഇതോടെ ടീമിന് പുറത്താവുകയും ചെയ്തു. അര്‍ഷദീപ് സിങ്ങാണ് 11ാമന്‍. ഇന്ത്യ വലിയ പ്രതീക്ഷയോടെ കാണുന്ന ഇടം കൈയന്‍ പേസറാണ് അര്‍ഷദീപ് സിങ്. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലും അര്‍ഷദീപ് ഇടം പിടിച്ചേക്കും.

ASIA CUP: ആരും കിരീടം മോഹിക്കേണ്ട, അത് ഇന്ത്യ നേടും!, മൂന്ന് കാരണങ്ങളിതാ

5

ഇന്ത്യ യൂത്ത് 11: റുതുരാജ് ഗെയ്ക് വാദ്, പൃഥ്വി ഷാ, ശുബ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ്, രാഹുല്‍ ചഹാര്‍, ആവേഷ് ഖാന്‍, ഉമ്രാന്‍ മാലിക്, അര്‍ഷദീപ് സിങ്‌

Story first published: Saturday, August 13, 2022, 18:24 [IST]
Other articles published on Aug 13, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+