For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റിഷഭിനെക്കൊണ്ട് പറ്റില്ല! ഇന്ത്യ അക്കാര്യം അംഗീകരിക്കണം, തുറന്നടിച്ച് മുന്‍ പാക് താരം

ഡാനിഷ് കനേരിയയുടെതാണ് അഭിപ്രായം

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. ന്യൂസിലാന്‍ഡുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിലും റിഷഭ് ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു. നാലാം നമ്പറില്‍ ഇറങ്ങിയ താരത്തിനു 15 റണ്‍സ് മാത്രമേ സ്‌കോര്‍ ചെയ്യാനായിരുന്നുള്ളൂ.

സഞ്ജു സാംസണിനെ പുറത്തിരുത്തിയാണ് പരമ്പരയിലെ എല്ലാ മല്‍സരങ്ങളിലും റിഷഭിനെ ഇന്ത്യ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാക്കിയത്. ഓപ്പണിങിലുള്‍പ്പെടെ പല പൊസിഷനില്‍ കളിപ്പിച്ചിട്ടും ബാറ്റിങില്‍ താരം ക്ലച്ച് പിടിച്ചില്ല. സഞ്ജുവിനെയാവട്ടെ ഒരേയൊരു മല്‍സരത്തില്‍ മാത്രമേ ഇന്ത്യ ഇറക്കിയുള്ളൂ. അതില്‍ 36 റണ്‍സെടുക്കുകയും ചെയ്തു. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു റിഷഭിനെതിരേ കനേരിയ രംഗത്തുവന്നത്.

ഇന്ത്യ യാഥാര്‍ഥ്യം അംഗീകരിക്കണം

ഇന്ത്യ യാഥാര്‍ഥ്യം അംഗീകരിക്കണം

റിഷഭ് പന്ത് ഒരു വൈറ്റ് ബോള്‍ ക്രിക്കറ്റര്‍ അല്ലെന്ന വസ്തുത ഇന്ത്യ അംഗീകരിക്കണം. റണ്‍സ് നേടുന്നതിനായി റിഷഭിനെ എല്ലാ പൊസിഷനുകളിലും കളിപ്പിച്ചു നോക്കി. പക്ഷെ ഒന്നും സംഭവിച്ചില്ല.
പക്ഷെ സഞ്ജു സാംസണിന്റെ കാര്യം എന്താണ്? ന്യൂസിലാന്‍ഡുമായുള്ള ആദ്യ ഏകദിനത്തില്‍ 36 റണ്‍സ് സകോര്‍ ചെയ്ത് അദ്ദേഹം എന്തെങ്കിലും തെറ്റ് ചെയ്‌തോയെന്നും കനേരിയ ചോദിക്കുന്നു.

എല്ലാവര്‍ക്കും അതൃപ്തി

എല്ലാവര്‍ക്കും അതൃപ്തി

സഞ്ജു സാംസണിനു പ്ലെയിങ് ഇലവനില്‍ അവസരം നല്‍കാതെ ഇങ്ങനെ തഴയുന്നതില്‍ എല്ലാവര്‍ക്കും അതൃപ്തിയും നിരാശയുമുണ്ട്. ഫാന്‍സ് മുതല്‍ മുന്‍ കളിക്കാര്‍ വരെ എല്ലാവരും സഞ്ജുവിനെ പുറത്ത് ഇരുത്തുന്നില്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. സഞ്ജുവിനെ സംബന്ധിച്ച് ഇവയെല്ലാം അദ്ദേഹത്തിന്റെ ആത്മവീര്യം കെടുത്തുന്നതുമാണ്. ഒരു ശരാശരി ക്രിക്കറ്ററുടെ പരിഗണന മാത്രമണ് സഞ്ജുവിനു ടീം മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും ലഭിക്കുന്നതെന്നും ഡാനിഷ് കനേരിയ വിമര്‍ശിച്ചു.

Also Read: സ്കോറുകള്‍ 6, 11, 15, 10; റിഷഭിനെ ഇനിയും കളിപ്പിക്കും! കാരണം പറഞ്ഞ് ലക്ഷ്മണ്‍

ഹൂഡയെക്കുറിച്ച് കനേരിയ

ഹൂഡയെക്കുറിച്ച് കനേരിയ

ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഓള്‍റൗണ്ടര്‍ ദീപ് ഹൂഡയും ബാറ്റിങില്‍ നിരാശപ്പെടുത്തിയിരുന്നു. ഇതിന്റെ കാരണക്കാര്‍ ടീം മാനേജ്‌മെന്റ് തന്നെയാണെന്നു ഡാനിഷ് കനേരിയ വ്യക്തമാക്കി.
ബോള്‍ സീം ചെയ്യാന്‍ തുടങ്ങുമ്പോള്‍ ബാറ്റിങിനിടെ ദീപക് ഹൂഡ നൃത്തം ചെയ്യുകയാണ്. എന്താണ് സംഭവിക്കുന്നതെന്നു പോലും അദ്ദേഹത്തിനു മനസ്സിലാവുന്നില്ല. നന്നായി പെര്‍ഫോം ചെയ്തുകൊണ്ടിരുന്ന സമയത്താണ് ഹൂഡയെ ടീം മാനേജ്‌മെന്റ് ഒഴിവാക്കിയത്. ഇതു താരത്തിന്റെ ആത്മവിശ്വാസം തകര്‍ക്കുകയും ചെയ്തു. ഇപ്പോള്‍ വളരെ കടുപ്പമേറിയ സാഹചര്യങ്ങളില്‍ ബാറ്റ് ചെയ്യാന്‍ ഹൂഡയോടു ആവശ്യപ്പെടുകയുമാണ്. എന്നാല്‍ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് താരമെന്നും കനേരിയ പറഞ്ഞു.

റിഷഭിന്റെ പ്രകടനം

റിഷഭിന്റെ പ്രകടനം

ന്യൂസിലാന്‍ഡ് പര്യടനത്തിനു മുമ്പ് തന്നെ റിഷഭ് പന്ത് മോശം ഫോമിലൂടെയാണ് കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ടി20 ലോകകപ്പ്, ഏഷ്യാ കപ്പ് എന്നിവയിലെല്ലാം താരം ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു. റിഷഭിനെ സംബന്ധിച്ച് ഫോം തിരിച്ചുപിടിക്കാനുള്ള നല്ലൊരു അവസരമായിരുന്നു ന്യൂസിലാന്‍ഡ് പര്യടനം. പക്ഷെ ഇവിടെയും താരം നിറം മങ്ങി. രണ്ടു ടി20കളില്‍ നിന്നും 17ഉം രണ്ട് ഏകദിനങ്ങളില്‍ നിന്നും 25ഉം റണ്‍സ് മാത്രമേ റിഷഭിനു നേടാനായുള്ളൂ.

Also Read: എന്റെ റെക്കോഡ് മോശമല്ല! പ്രായം 25 ആയിട്ടേയുള്ളൂ-വിമര്‍ശകരോട് റിഷഭ് പന്ത്

നാലും അഞ്ചും ടീമുകള്‍ വേണ്ട

നാലും അഞ്ചും ടീമുകള്‍ വേണ്ട

സമീപകാലത്തു ഇന്ത്യ ഒന്നിലേറെ ടീമുകളെ ഒരേ സമയത്ത് വിവിധ പരമ്പരകളില്‍ കളിപ്പിച്ചിരുന്നു. ഇതിനെ പരിഹസിക്കുകയാണ് ഡാനിഷ് കനേരിയ ചെയ്തിരിക്കുന്നത്. നാല്- അഞ്ച് ടീമുകളെ വാര്‍ത്തെടുക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ നല്ല ഒരു ടീമിനെയെങ്കിലും ആദ്യം സൃഷ്ടിച്ചെടുക്കൂ. വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ വ്യത്യസ്ത ടീമുകളെ ഇറക്കുന്നതില്‍ കുഴപ്പമൊന്നുമില്ല. പക്ഷെ കളിക്കാര്‍ക്കു അവരുടെ കഴിവ് തെളിയിക്കാന്‍ മതിയായ അവസരങ്ങളെങ്കിലും ചുരുങ്ങിയത് നല്‍കണം. അല്ലെങ്കില്‍ ഐസിസി കിരീടം നേടനാവാതെ ഇതുപോലെ തന്നെ തുടരുമെന്നും കനേരിയ മുന്നറിയിപ്പ് നല്‍കി.

Story first published: Thursday, December 1, 2022, 12:20 [IST]
Other articles published on Dec 1, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+