For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റില്‍ 100 സിക്‌സ്, നേട്ടത്തിലെത്താന്‍ നിലവിലെ ആര്‍ക്കൊക്കെ സാധിക്കും?, ഏഴ് പേരിതാ

ചില താരങ്ങള്‍ക്കെങ്കിലും പരിമിത ഓവറിലെ അതേ ശൈലിയില്‍ ടെസ്റ്റിലും ബാറ്റ് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 100 സിക്‌സുകളിലധികം എന്ന നേട്ടത്തിലേക്കെത്താന്‍ ഇത്തരത്തിലുള്ള താരങ്ങള്‍ക്കാണ് സാധിച്ചിട്ടുള്ളത്

1

ടെസ്റ്റ് ഫോര്‍മാറ്റ് പൊതുവേ ക്ലാസിക് കളിയുടെ തട്ടകമാണ്. ഏകദിനത്തിലെപ്പോലെയോ ടി20യിലെപ്പോലെയോ കടന്നാക്രമിക്കുന്ന ബാറ്റിങ് ശൈലിയേക്കാളുപരിയായി വിവേകത്തോടെ സാഹചര്യത്തിനനുസരിച്ച് ക്ഷമയോടെ ബാറ്റ് ചെയ്യുകയാണ് ടെസ്റ്റില്‍ വേണ്ടത്. അതുകൊണ്ട് പരമാവധി വലിയ ഷോട്ടുകള്‍ക്ക് താരങ്ങള്‍ ശ്രമിക്കാറില്ല. ഒട്ടുമിക്ക പിച്ചും ബൗളിങ്ങിന് അനുകൂലമായിരിക്കും. അതുകൊണ്ട് തന്നെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് വലിയ ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്തുക പ്രയാസമാണ്.

എന്നാല്‍ ചില താരങ്ങള്‍ക്കെങ്കിലും പരിമിത ഓവറിലെ അതേ ശൈലിയില്‍ ടെസ്റ്റിലും ബാറ്റ് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 100 സിക്‌സുകളിലധികം എന്ന നേട്ടത്തിലേക്കെത്താന്‍ ഇത്തരത്തിലുള്ള താരങ്ങള്‍ക്കാണ് സാധിച്ചിട്ടുള്ളത്. നിലവിലെ താരങ്ങളെ പരിഗണിച്ചാല്‍ ടെസ്റ്റില്‍ 100ലധികം സിക്‌സറെന്ന നേട്ടത്തിലേക്കെത്താന്‍ എത്രപേര്‍ക്ക് സാധിക്കും?. സാധ്യതയുള്ള ഏഴ് പേരിതാ.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ മൂന്ന് ഫോര്‍മാറ്റിലും മികച്ച റെക്കോഡുള്ള താരമാണ്. കടന്നാക്രമിച്ച് കളിക്കാന്‍ കഴിവുള്ള വെടിക്കെട്ട് ഓപ്പണറാണ് രോഹിത് ശര്‍മ. വളരെ വൈകിയാണ് അദ്ദേഹത്തിന് ടെസ്റ്റില്‍ അവസരം ലഭിച്ചത്. ഇനിയും മൂന്ന് വര്‍ഷത്തോളമെങ്കിലും അദ്ദേഹത്തിന് കരിയര്‍ ബാക്കിയുണ്ട്. 35കാരനായ താരം ഇക്കാലയളവില്‍ ടെസ്റ്റില്‍ 100 സിക്‌സെന്ന നേട്ടത്തിലേക്കെത്തിയേക്കും. നിലവില്‍ 64 സിക്‌സുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

ഈ നേട്ടത്തിലേക്കെത്താന്‍ സാധ്യതയുള്ള ഓസ്‌ട്രേലിയയുടെ ഇടം കൈയന്‍ ഓപ്പണറാണ് ഡേവിഡ് വാര്‍ണര്‍. മൂന്ന് ഫോര്‍മാറ്റിലും ശോഭിക്കുന്ന വാര്‍ണര്‍ അധിവേഗം റണ്‍സുയര്‍ത്താന്‍ മിടുക്കുകാട്ടുന്നവരിലൊരാളാണ്. കരിയര്‍ അവസാനിക്കുന്നതിന് മുമ്പ് തന്നെ ടെസ്റ്റില്‍ 100 സിക്‌സുകളെന്ന നേട്ടത്തിലേക്കെത്താന്‍ വാര്‍ണര്‍ക്ക് സാധിച്ചേക്കും. നിലവില്‍ 62 സിക്‌സുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. 38 സിക്‌സുകളാണ് ഈ നേട്ടത്തിലേക്കെത്താന്‍ വാര്‍ണര്‍ക്ക് വേണ്ടത്. അദ്ദേഹത്തിന്റെ ഫോം പരിഗണിക്കുമ്പോള്‍ അനായാസമായിത്തന്നെ ഈ നാഴികക്കല്ല് പിന്നിട്ടേക്കും.

രാഹുല്‍ - ഗില്‍ ഓപ്പണിങ്, സഞ്ജുവില്ല, 2025ലെ ഇന്ത്യയുടെ ബെസ്റ്റ് ഏകദിന 11 ഇതാ

ഏഞ്ചലോ മാത്യു

ഏഞ്ചലോ മാത്യു

ശ്രീലങ്കയുടെ നായകനായിരുന്ന ഏഞ്ചലോ മാത്യൂസ് നിലവില്‍ ടെസ്റ്റില്‍ മാത്രമാണ് സജീവമായിട്ടുള്ളത്. ഇതിനോടകം 75 സിക്‌സുകള്‍ ടെസ്റ്റില്‍ നേടാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. അതുകൊണ്ട് തന്നെ അധികം വൈകാതെ ഈ നാഴികക്കല്ലിലേക്കെത്താന്‍ മാത്യൂസിന് സാധിച്ചേക്കും. ക്ലാസിക് താരമായ മാത്യൂസ് അതിവേഗം റണ്‍സുയര്‍ത്താനും മിടുക്കനാണ്. ഓള്‍റൗണ്ടറെന്ന നിലയില്‍ മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് മാത്യൂസ്.

ടിം സൗത്തി

ടിം സൗത്തി

കിവീസ് സൂപ്പര്‍ പേസര്‍ ടിം സൗത്തിയാണ് ഈ നേട്ടം കാത്തിരിക്കുന്ന മറ്റൊരാള്‍. വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും ടെസ്റ്റില്‍ ഈ നാഴികക്കല്ലിനോട് അടുത്താണ് സൗത്തിയുള്ളത്. 33കാരനായ താരം 88 ടെസ്റ്റുകളാണ് ഇതുവരെ കളിച്ചത്. ഇതില്‍ നിന്ന് 76 സിക്‌സുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. വാലറ്റക്കാരനായ ബാറ്റ്‌സ്മാനായതിനാല്‍ത്തന്നെ കടന്നാക്രമിക്കാനാണ് സൗത്തി ശ്രമിക്കാറ്. കരിയറില്‍ നാല് വര്‍ഷമെങ്കിലും ഇനിയും അദ്ദേഹം കളിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഈ റെക്കോഡിനെ അനായാസമായി മറികടന്നേക്കും.

IND vs PAK: എന്തുകൊണ്ട് ലോകകപ്പില്‍ ഇന്ത്യക്ക് ആധിപത്യം?, കാരണം ഉണ്ട്!, ചൂണ്ടിക്കാട്ടി അക്തര്‍

റിഷഭ് പന്ത്

റിഷഭ് പന്ത്

ഈ നേട്ടത്തിലേക്കെത്താന്‍ വലിയ സാധ്യതയുള്ള താരമാണ് ഇന്ത്യയുടെ റിഷഭ് പന്ത്. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ 31 ടെസ്റ്റില്‍ നിന്ന് 48 സിക്‌സുകള്‍ ഇതിനോടകം നേടിക്കഴിഞ്ഞു. ടെസ്റ്റിലെ സൂപ്പര്‍ താരമാണ് 24കാരനായ റിഷഭ്. ഇതേ ഫോം തുടര്‍ന്നാല്‍ 100 സിക്‌സുകളെന്ന നേട്ടത്തിലേക്കെത്താന്‍ റിഷഭിന് സാധിച്ചേക്കും. സെന രാജ്യങ്ങളില്‍ ന്യൂസീലന്‍ഡിലൊഴികെ മറ്റ് മൂന്ന് വേദികളിലും അദ്ദേഹം സെഞ്ച്വറി നേടിയിട്ടുണ്ട്. ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ് റിഷഭ്.

ജോണി ബെയര്‍സ്‌റ്റോ

ജോണി ബെയര്‍സ്‌റ്റോ

ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍‌സ്റ്റോ വെടിക്കെട്ട് ബാറ്റിങ് ശൈലി ഇഷ്ടപ്പെടുന്ന താരങ്ങളിലൊരാളാണ്. 32 കാരനായ താരം ഇപ്പോള്‍ ടെസ്റ്റ് ടീമില്‍ സജീവമാണ്. അനായാസമായി വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള താരത്തിന്റെ പേരില്‍ 46 സിക്‌സുകളാണുള്ളത്. നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ടെസ്റ്റില്‍ 100 സിക്‌സുകളെന്ന നാഴികക്കല്ല് പിന്നിടാന്‍ ബെയര്‍‌സ്റ്റോക്ക് സാധിച്ചേക്കും.

രവീന്ദ്ര ജഡേജ

രവീന്ദ്ര ജഡേജ

ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഈ നാഴികക്കല്ല് സ്വപ്‌നം കാണുന്നു. ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ സജീവ ഭാഗമായ ജഡേജ 55 സിക്‌സുകള്‍ ഇതിനോടകം നേടിയിട്ടുണ്ട്. 45 സിക്‌സുകള്‍ കൂടിയാണ് ഈ നേട്ടത്തിലേക്കെത്താന്‍ 33കാരനായ താരത്തിന് വേണ്ടത്. മധ്യനിരയില്‍ ഇന്ത്യക്കായി വെടിക്കെട്ട് പ്രകടനം നടത്തുന്ന ജഡേജക്ക് അധികം വൈകാതെ ഈ നേട്ടത്തിലേക്കെത്താന്‍ സാധിച്ചേക്കും.

Story first published: Sunday, August 21, 2022, 11:49 [IST]
Other articles published on Aug 21, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+