റിഷഭ്-ഹര്‍ദിക് കൂട്ടുകെട്ട് ധോണി-യുവരാജിനെപ്പോലെ, താരതമ്യപ്പെടുത്തി ഗവാസ്‌കര്‍

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിലെ ഇന്ത്യയുടെ ജയം യുവതാരങ്ങളുടെ കരുത്ത് കാട്ടിത്തരുന്നതായിരുന്നു. ഇംഗ്ലണ്ട് മുന്നോട്ട് വെച്ച 260 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് 74 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടമായി. ശിഖര്‍ ധവാന്‍ (1), വിരാട് കോലി (17), രോഹിത് ശര്‍മ (17), സൂര്യകുമാര്‍ യാദവ് (16) എന്നിവര്‍ വലിയ സ്‌കോര്‍ നേടാതെ മടങ്ങിയതോടെ ഇന്ത്യ തോല്‍വിയിലേക്കെന്ന് കരുതിയെങ്കിലും റിഷഭ് പന്ത് - ഹര്‍ദിക് പാണ്ഡ്യ കൂട്ടുകെട്ട് മത്സരം ഇന്ത്യക്കനുകൂലമാക്കി.
133 റണ്‍സിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചത്. ഹര്‍ദിക് പാണ്ഡ്യ 55 പന്തില്‍ 71 റണ്‍സെടുത്ത് പുറത്തായപ്പോള്‍ റിഷഭ് പന്ത് 125 റണ്‍സുമായി പുറത്താവാതെ നിന്നു. ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രതീക്ഷ നല്‍കുന്ന കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചത്. ഇന്ത്യയുടെ ഏകദിന ഫോര്‍മാറ്റില്‍ വലിയ നേട്ടങ്ങളിലേക്ക് ടീമിനെ എത്തിക്കാന്‍ കെല്‍പ്പുള്ള കൂട്ടുകെട്ടായാണ് പല പ്രമുഖരും ഇതിനെ വിശേഷിപ്പിച്ചത്.

ഇപ്പോള്‍ റിഷഭ്-ഹര്‍ദിക് കൂട്ടുകെട്ടിനെ എംഎസ് ധോണി-യുവരാജ് സിങ് കൂട്ടുകെട്ടിനോട് താരതമ്യം ചെയ്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍. 'എംഎസ് ധോണി - യുവരാജ് സിങ് കൂട്ടുകെട്ടിന് ഇന്ത്യന്‍ ടീമിനൊപ്പം എന്ത് നേട്ടമാണോ സ്വന്തമാക്കാനായത് അത് ആവര്‍ത്തിക്കാന്‍ റിഷഭ് - ഹര്‍ദിക് കൂട്ടുകെട്ടിനാവും.
യുവരാജും ധോണിയും നേടിയ സിക്‌സുകളും അവര്‍ ഇന്നിങ്‌സിനെ മുന്നോട്ട് കൊണ്ടുപോയതുപോലെയും റിഷഭ്-ഹര്‍ദിക് കൂട്ടുകെട്ടിനും മുന്നോട്ട് പോകാനാവും. അനായാസമായാണ് അവര്‍ സിക്‌സര്‍ നേടുന്നത്. ഹര്‍ദിക്-റിഷഭ് കൂട്ടുകെട്ട് ഇതിനോടകം ആരാധക മനസ് കീഴടക്കിയിട്ടുണ്ട്'- സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. ഇടത് വലത് ബാറ്റിങ് കൂട്ടുകെട്ടെന്ന നിലയില്‍ ഇരുവരുടെയും പ്രകടനം 2023ലെ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നതാണ്.
തുടക്കം സ്പിന്നറായി, പിന്നീട് പേസിലേക്ക് ചുവടുമാറ്റി, കാരണം വെളിപ്പെടുത്തി ശ്രീശാന്ത്

2015-2017 കാലയളവിലാണ് ഇന്ത്യയുടെ മധ്യനിരയില്‍ എംഎസ് ധോണിയും യുവരാജ് സിങ്ങും വിസ്മയം തീര്‍ത്തത്. 67 തവണ ഇരുവരും ചേര്‍ന്ന് ഒന്നിച്ച് ബാറ്റ് ചെയ്തപ്പോള്‍ 51.75 ശരാശരിയില്‍ നേടിയത് 3105 റണ്‍സാണ്. 10 തവണ സെഞ്ച്വറി കൂട്ടുകെട്ടും 13 തവണ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടും സൃഷ്ടിക്കാനായി. 2005ല്‍ സിംബാബ് വെക്കെതിരേ 158, ഓസ്‌ട്രേലിയക്കെതിരേ 2013ല്‍ 102 റണ്‍സ്, 2009ല്‍ ഓസ്‌ട്രേലിയക്കെതിരേ 148 ഇതൊക്കെ ഇരുവരുടെയും മികച്ച കൂട്ടുകെട്ടുകളാണ്.

അര്‍ബുദബാധിതനായി ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന ശേഷം മടങ്ങിയെത്തിയ യുവരാജ് സിങ് ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയ മത്സരമാണ് ഈ കൂട്ടുകെട്ടിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. 2017ല്‍ ഇംഗ്ലണ്ടിനെതിരേ 256 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ സൃഷ്ടിച്ചത്. രണ്ട് പേരും മത്സരത്തില്‍ സെഞ്ച്വറി നേടുകയും ചെയ്തിരുന്നു.

2023ല്‍ ഏകദിന ലോകകപ്പ് വരാനിരിക്കെ റിഷഭ് - ഹര്‍ദിക് കൂട്ടുകെട്ടിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കി മികച്ച ധാരണയിലേക്കെത്തിക്കേണ്ടതായുണ്ട്. ഓസ്‌ട്രേലിയ വേദിയാവുന്ന വരാനിരിക്കുന്ന ടി20 ലോകകപ്പിലും ഇന്ത്യയുടെ മധ്യനിരയില്‍ റിഷഭും ഹര്‍ദിക്കുമാവുമുണ്ടാവുക. ടോപ് ഓഡര്‍ തകര്‍ന്നാലും ടീം ജയിക്കുന്ന അവസ്ഥയിലേക്ക് ടീമിനെ വളര്‍ത്താന്‍ റിഷഭിനെപ്പോലെയും ഹര്‍ദിക്കിനെപ്പോലെയുമുള്ള താരങ്ങള്‍ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.
ധോണിക്ക് മുമ്പ് അരങ്ങേറി, എന്നിട്ടും ഡികെയ്ക്ക് വലിയ കരിയറില്ല!, എന്തുകൊണ്ട്? കാരണങ്ങളിതാ

മോശം ഫോമിലുള്ള വിരാട് കോലിക്ക് ഫോമിലേക്കെതാന്‍ തന്നോടൊപ്പം 20 മിനുട്ട് സമയം ചിലവിട്ടാല്‍ മതിയെന്നും ഗവാസ്‌കര്‍ പറഞ്ഞിരുന്നു. ഓഫ് സൈഡിലെ കോലിയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും നിലവിലെ മോശം ഫോമിനും പരിഹാരം കാണാനുള്ള തന്ത്രം തനിക്ക് പറഞ്ഞുകൊടുക്കാനാവുമെന്നാണ് ഗവാസ്‌കര്‍ അവകാശപ്പെടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications