Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഞ്ച് ബൗളര്‍മാര്‍, പേര് കേട്ടാല്‍ ചിലര്‍ക്ക് മുട്ടിടിക്കും, പോണ്ടിങ്ങും സച്ചിനും വരെ വിറച്ചു!

1

എത്ര വലിയ ബാറ്റ്‌സ്മാനാണെങ്കിലും ചില ദൗര്‍ബല്യങ്ങള്‍ ഉണ്ടാവും. അതുകൊണ്ട് തന്നെ അത് മനസിലാക്കി പന്തെറിയുന്ന ബൗളര്‍മാര്‍ എന്നും പല സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാരുടെയും പേടി സ്വപ്‌നമായിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറടക്കം അടിപതറിയിരിക്കുന്നത് നിരവധി തവണയാണ്. ചില ബൗളര്‍മാരെ നേരിടുക ചില ബാറ്റ്‌സ്മാന്‍മാര്‍ക്ക് വലിയ പ്രയാസം തന്നെയാണ്. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരു ബൗളര്‍ ചില താരങ്ങളെ വളരെയധികം പ്രയാസപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള അഞ്ച് ബൗളര്‍മാരെയും അവരുടെ സ്ഥിരം ബലിമൃഗമായ ബാറ്റ്‌സ്മാനെയും പരിശോധിക്കാം.

ഹര്‍ഭജന്‍ സിങ് - റിക്കി പോണ്ടിങ്

ഹര്‍ഭജന്‍ സിങ് - റിക്കി പോണ്ടിങ്

ഇന്ത്യയുടെ മുന്‍ സൂപ്പര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിനെ ഏറ്റവും കൂടുതല്‍ ഭയപ്പെട്ടിരുന്നത് ഓസീസ് ഇതിഹാസ നായകന്‍ റിക്കി പോണ്ടിങ്ങാണ്. ഇക്കാര്യം പോണ്ടിങ് തന്നെ സമ്മതിച്ചിട്ടുള്ളത്. ഹര്‍ഭജന്റെ പന്തുകള്‍ നേരിടുക ദുഷ്‌കരമാണെന്ന് അഭിമുഖത്തില്‍ പോണ്ടിങ് തുറന്ന് സമ്മതിച്ചിരുന്നു. 14 മത്സരത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 10 തവണയും പോണ്ടിങ്ങിനെ പുറത്താക്കാന്‍ ഹര്‍ഭജനായിരുന്നു. ഓസ്‌ട്രേലിയക്കെതിരേ മികച്ച ബൗളിങ് റെക്കോഡുള്ള താരങ്ങളിലൊരാളാണ് ഭാജി.

സ്റ്റുവര്‍ട്ട് ബ്രോഡ് - മൈക്കല്‍ ക്ലാര്‍ക്ക്

സ്റ്റുവര്‍ട്ട് ബ്രോഡ് - മൈക്കല്‍ ക്ലാര്‍ക്ക്

ഇംഗ്ലണ്ട് സ്റ്റാര്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ ഏറ്റവും ഭയന്നിരുന്നത് മുന്‍ ഓസീസ് നായകനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ മൈക്കല്‍ ക്ലാര്‍ക്കാണ്. ബ്രോഡിന്റെ പേസിനെ നേരിടാന്‍ അദ്ദേഹം വളരെയധികം പ്രയാസപ്പെട്ടിരുന്നു. 2013ലെ ആഷസില്‍ ക്ലാര്‍ക്കിനെ അഞ്ച് തവണയാണ് ബ്രോഡ് പുറത്താക്കിയത്. ബ്രോഡിനെ നേരിട്ടപ്പോഴെല്ലാം ക്ലാര്‍ക്ക് പ്രയാസപ്പെട്ടിരുന്നുവെന്ന് കണക്കുകളില്‍ നിന്ന് വ്യക്തം. കൂടുതലും സ്ലിപ്പില്‍ ക്യാച്ചായാണ് ക്ലാര്‍ക്ക് പുറത്തായത്.

ഇംഗ്ലണ്ടില്‍ ഹിറ്റ്മാന്‍ 'വേറെ ലെവല്‍', ഈ അഞ്ച് ഇംഗ്ലണ്ട് താരങ്ങളെക്കാള്‍ കൂടുതല്‍ സെഞ്ച്വറി

ഗ്ലെന്‍ മഗ്രാത്ത് - മൈക്കല്‍ അതേര്‍ട്ടന്‍

ഗ്ലെന്‍ മഗ്രാത്ത് - മൈക്കല്‍ അതേര്‍ട്ടന്‍

ഓസീസ് പേസ് ഇതിഹാസമാണ് ഗ്ലെന്‍ മഗ്രാത്ത്. അതിവേഗ പേസിലുപരിയായി മികച്ച ലൈനും ലെങ്തുമുള്ള മഗ്രാത്തിനെ ഭയക്കാത്തതായി ആരുമില്ല. സച്ചിന്‍ ടെണ്ടുല്‍ക്കറിനെയടക്കം വിറപ്പിച്ച ബൗളര്‍മാരിലൊരാളാണ് മഗ്രാത്ത്. എന്നാല്‍ മഗ്രാത്തിനെ ഏറ്റവും ഭയന്നത് ഇംഗ്ലണ്ട് താരം മൈക്കല്‍ അതര്‍ട്ടനാണ്. 17 ഇന്നിങ്‌സില്‍ നിന്ന് 19 തവണ മഗ്രാത്തിന് മുന്നില്‍ അതര്‍ട്ടന്‍ മുട്ടുമടക്കി. ആഷസ് ടെസ്റ്റില്‍ മഗ്രാത്തിന് മുന്നില്‍ അതേര്‍ട്ടന്‍ പല തവണ മുട്ടിടിച്ചിട്ടുണ്ട്.

അനില്‍ കുംബ്ലെ - ആദം ഗില്‍ക്രിസ്റ്റ്

അനില്‍ കുംബ്ലെ - ആദം ഗില്‍ക്രിസ്റ്റ്

ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നറാണ് അനില്‍ കുംബ്ലെ. ടെസ്റ്റില്‍ ഇന്ത്യക്കായി 619 വിക്കറ്റുമായി തലപ്പത്താണ് അദ്ദേഹം. ടെസ്റ്റില്‍ ഒരു ഇന്നിങ്‌സില്‍ 10 വിക്കറ്റ് നേടിയ അപൂര്‍വ്വം താരങ്ങളിലൊരാള്‍. കുംബ്ലെ നിരവധി ബാറ്റ്‌സ്മാന്‍മാരെ വട്ടം കറക്കിയിട്ടുണ്ടെങ്കിലും അദ്ദേഹം ഏറ്റവും കൂടുതല്‍ പ്രയാസപ്പെടുത്തിയത് ഓസീസ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആദം ഗില്‍ക്രിസ്റ്റിനെയാണ്. 18 തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ എട്ട് തവണയാണ് ഗില്ലിയെ കുംബ്ലെ പുറത്താക്കിയത്.

വരവറിയിച്ചത് പരമ്പരയിലെ താരമായി, ഇന്ത്യയുടെ അഞ്ച് പേരിതാ, കോലിയും രോഹിത്തുമില്ല

ജെയിംസ് ആന്‍ഡേഴ്‌സന്‍ - സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ജെയിംസ് ആന്‍ഡേഴ്‌സന്‍ - സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിക്കറ്റ് വീഴ്ത്താന്‍ ആഗ്രഹിക്കാത്തവര്‍ കുറവാണെന്ന് പറയാം. സാങ്കേതികമായി വളരെ പ്രതിഭയുള്ള ഇതിഹാസമാണ് സച്ചിന്‍. അതുകൊണ്ട് തന്നെ വിക്കറ്റ് നേടാന്‍ ഏറ്റവും മികച്ച പന്ത് തന്നെ എറിയേണ്ടതായി വരും. സച്ചിനെതിരേ മികച്ച റെക്കോഡുള്ള ബൗളര്‍മാരിലൊരാളാണ് ജെയിംസ് ആന്‍ഡേഴ്‌സന്‍. ഇംഗ്ലണ്ട് പേസറുടെ സ്വിങ് പന്തുകള്‍ സച്ചിനെ വളരെയധികം പ്രയാസപ്പെടുത്തിയിരുന്നു. 14 തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 9 തവണയാണ് ആന്‍ഡേഴ്‌സന്‍ സച്ചിനെ പുറത്താക്കിയത്.

Story first published: Saturday, June 25, 2022, 20:08 [IST]
Other articles published on Jun 25, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+