Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ ടി20 ലോകകപ്പ് 11മായി പോണ്ടിങ്, പൊങ്കാലയിട്ട് ഇന്ത്യന്‍ ഫാന്‍സ്! കാരണമിതാ

1

ഒക്ടോബറില്‍ ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പിനായി തയ്യാറെടുക്കുകയാണ് ടീമുകളെല്ലാം. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ലോകകപ്പ് അഭിമാന പ്രശ്‌നമാണ്. 2021ലെ ലോകകപ്പില്‍ തൊട്ടതെല്ലാം പിഴച്ച ഇന്ത്യക്ക് ഇത്തവണ കരുത്തുകാട്ടേണ്ടതായുണ്ട്. രോഹിത് ശര്‍മയെന്ന ക്യാപ്റ്റന് കീഴില്‍ മികച്ച മുന്നൊരുക്കമാണ് ഇന്ത്യ നടത്തുന്നത്. രാഹുല്‍ ദ്രാവിഡെന്ന മികച്ച പരിശീലകനും ചേരുമ്പോള്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെ.

ഇന്ത്യയുടെ ടി20 ലോകകപ്പിനായുള്ള പ്ലേയിങ് 11 നും 15 അംഗ ടീമും ഏറെക്കുറെ തീരുമാനമായെന്ന് പറയാം. പരിക്കോ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളോ താരങ്ങളെ ബാധിക്കാത്ത പക്ഷം ശക്തമായ പ്ലേയിങ് 11 മായി മുന്നോട്ട് പോകാന്‍ ഇന്ത്യക്ക് സാധിക്കും. ഇപ്പോഴിതാ ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള ടോപ് സിക്‌സിനെ തിരഞ്ഞെടുത്ത റിക്കി പോണ്ടിങ് വെട്ടിലായിരിക്കുകയാണ്.

1

രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, ഹര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക് എന്നിവരെയാണ് ഇന്ത്യയുടെ ടോപ് സിക്‌സിലേക്ക് പോണ്ടിങ് തിരഞ്ഞെടുത്തത്. നിലവിലെ ഇന്ത്യയുടെ ടി20 ഫോര്‍മാറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായ സൂര്യകുമാര്‍ യാദവിനെ തഴഞ്ഞാണ് പോണ്ടിങ് ഇന്ത്യയുടെ ടോപ് സിക്‌സിനെ തിരഞ്ഞെടുത്തത്.

ഇതാണ് ഇന്ത്യന്‍ ആരാധകരെ ചൊടിപ്പിച്ചത്. സൂര്യകുമാറിന് പകരം ദിനേഷ് കാര്‍ത്തികിനെ ഇന്ത്യയുടെ പ്ലേയിങ് 11 നിര്‍ദേശിച്ചതോടെയാണ് ആരാധകര്‍ പോണ്ടിങ്ങിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ട്വിറ്ററിലൂടെ നിരവധിയാളുകളാണ് പോണ്ടിങ്ങിനെ വിമര്‍ശിച്ചിരിക്കുന്നത്. 'ഓസ്‌ട്രേലിയയെ ലോകകപ്പ് ജയിപ്പിക്കാനുള്ള എളുപ്പ വഴിയാണോ' എന്നാണ് കൂടുതല്‍ ആരാധകരും ചോദിക്കുന്നത്.

T20 World Cup: ടീമിലിടം അര്‍ഹിക്കുന്നു, പക്ഷെ അവസരം നിഷേധിച്ചേക്കും!, ഇന്ത്യയുടെ അഞ്ച് പേര്‍

2

സൂര്യകുമാര്‍ നിലവിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ടി20 ബാറ്റ്‌സ്മാനാണെന്നും ഇംഗ്ലണ്ടില്‍ സെഞ്ച്വറിയടക്കം നേടി ഫോമില്‍ നില്‍ക്കുന്ന സൂര്യകുമാര്‍ പ്ലേയിങ് 11 വേണ്ടെന്ന് പറയുന്ന പോണ്ടിങ്ങിന്റെ പദ്ധതി മറ്റെന്തോ ആണെന്നാണ് ഒരു ആരാധകന്‍ പ്രതികരിച്ചത്. പോണ്ടിങ് ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കാതിരുന്നത് നന്നായെന്നാണ് മറ്റൊരു ആരാധകന്റെ പ്രതികരണം. എല്ലാ ടീമിലെയും സൂപ്പര്‍ താരത്തെ ഒഴിവാക്കി ഓസ്‌ട്രേലിയയെ ജയിപ്പിക്കാനുള്ള കുരുട്ടുബുദ്ധിയാണ് പോണ്ടിങ്ങിന്റേതെന്നാണ് മറ്റൊരു ആരാധകന്‍ ട്വിറ്ററില്‍ കുറിച്ചത്.

3

ഇന്ത്യ ജയിക്കാന്‍ ഒരിക്കലും ആഗ്രഹിക്കാത്ത ആളാണ് പോണ്ടിങ്ങെന്നും അതുകൊണ്ടാണ് 360 ഡിഗ്രി താരമായ സൂര്യയെ തഴഞ്ഞതെന്നും ആരാധകര്‍ പറയുന്നു. ടി20 ലോകകപ്പിലെ താരമായി മാറാന്‍ സാധ്യതയുള്ള താരമാണ് സൂര്യകുമാറെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍ ഓസ്‌ട്രേലിയന്‍ നായകനെന്ന നിലയില്‍ ഓസ്‌ട്രേലിയ ജയിക്കണമെന്ന് പോണ്ടിങ് ആഗ്രഹിക്കുന്നതിനെ തെറ്റ് പറയാനാവില്ലെന്നും ആരാധകര്‍ പറയുന്നു.

4

പോണ്ടിങ് ഇതുപോലെ കണക്കുകൂട്ടലുകളും പദ്ധതികളും നടത്തിയാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നശിപ്പിക്കുന്നതെന്നാണ് മറ്റൊരു വിഭാഗം ആരാധകര്‍ പറയുന്നത്. ഇഷാന്‍ കിഷനെ തഴഞ്ഞതിനെതിരേയും ആരാധകര്‍ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. വെറുതെ ഇന്ത്യന്‍ ആരാധകരെ പ്രകോപിപ്പിക്കാനാണ് പോണ്ടിങ് ഇത്തരമൊരു ടീം തിരഞ്ഞെടുത്ത് നടത്തിയതെന്നും ചില ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ഒരിക്കലും ഇന്ത്യ ചെയ്യാന്‍ സാധ്യതയില്ലാത്ത കാര്യമാണിതെന്നും ആരാധകര്‍ പറഞ്ഞു.

T20 World Cup: നാലാം നമ്പറില്‍ ആര് വേണം?, സൂര്യക്ക് സീറ്റുറപ്പില്ല!, മത്സരിച്ച് മൂന്ന് പേര്‍

5

അതേ സമയം വിരാട് കോലി വേണ്ടെന്ന് പല ഇന്ത്യന്‍ താരങ്ങളും അഭിപ്രായപ്പെട്ടു. വൈകാരികതയെ മാറ്റിവെച്ച് ഇന്ത്യയുടെ വിജയം ലക്ഷ്യംവെച്ചാവണം മുന്നോട്ട് പോകേണ്ടതെന്നും അത് പ്രകാരം നോക്കുമ്പോള്‍ മോശം ഫോമിലുള്ള കോലിയെ ഇന്ത്യ ഒഴിവാക്കണമെന്നും ഒരു ആരാധകന്‍ പറഞ്ഞു. ഇന്ത്യയുടെ മുന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ കോലി കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി മോശം ഫോമിലാണ്. അതുകൊണ്ട് തന്നെ കോലി കളിക്കുന്ന കാര്യം ഇപ്പോഴും ടീം മാനേജ്‌മെന്റിന് മുന്നിലെ ചോദ്യ ചിഹ്നമാണ്.

Story first published: Thursday, July 21, 2022, 16:49 [IST]
Other articles published on Jul 21, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+