വിരമിച്ചിട്ട് 9 വര്‍ഷം, എന്നിട്ടും ആസ്തിയില്‍ സച്ചിന്‍ മുന്നില്‍!, കോലിയേക്കാള്‍ സമ്പത്ത്, പട്ടിക

സച്ചിന്‍ ടെണ്ടുല്‍ക്കറെപ്പോലെ ക്രിക്കറ്റ് ആരാധകരെ സ്വാദീനിച്ച മറ്റൊരു താരമുണ്ടോയെന്നത് സംശയമാണ്. കളിത്തനകത്തെ പ്രകടനംകൊണ്ടും കളത്തിന് പുറത്തെ സ്വഭാവംകൊണ്ടും എല്ലാവര്‍ക്കും മാതൃകയായിരുന്നു സച്ചിന്‍. അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയിട്ട് 9 വര്‍ഷത്തിലേറെയായെങ്കിലും സച്ചിനെന്ന വിസ്മയത്തിന് മുകളില്‍ ഇന്നും ആരാധക മനസില്‍ മറ്റൊരാളില്ല.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ്, സെഞ്ച്വറി എന്നീ റെക്കോഡുകള്‍ ഇപ്പോഴും സച്ചിന്റെ പേരില്‍ തകര്‍ക്കപ്പെടാതെ തന്നെയുണ്ട്. ലോക ക്രിക്കറ്റിന്റെ ഇതിഹാസമായി എന്നെന്നും സച്ചിനുണ്ടാവുമെന്നുറപ്പ്. പ്രകടന കണക്കില്‍ മാത്രമല്ല സമ്പാദ്യത്തിന്റെ കാര്യത്തിലും സച്ചിന്‍ മറ്റ് താരങ്ങളെക്കാള്‍ ഒരുപടി മുന്നില്‍ത്തന്നെയാണ്. നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റിലെ എല്ലാ താരങ്ങളെക്കാളും സമ്പാദ്യം വിരമിച്ച് ഒമ്പത് വര്‍ഷം കഴിഞ്ഞിട്ടും സച്ചിനുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഡിഎന്‍എ ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം 120 ദശലക്ഷ്യം ഡോളറാണ് സച്ചിന്റെ ആസ്തി. ഏകദേശം 950 കോടിയിലേറെ ഇന്ത്യന്‍ രൂപ. രണ്ടാമതുള്ളത് മുന്‍ ഇന്ത്യന്‍ നായകനും നിലവിലെ സൂപ്പര്‍ താരങ്ങളിലൊരാളുമായ വിരാട് കോലിയാണ്. ഏകദേശം 105 ദശലക്ഷം ഡോളറാണ് കോലിയുടെ ആസ്തി. 850 കോടിയോളം ഇന്ത്യന്‍ രൂപ. എംഎസ് ധോണിയെല്ലാം ഇവര്‍ക്ക് താഴെയാണ് വരുന്നത്.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 2013ലാണ് വിരമിച്ചത്. ഇതിന് ശേഷം തന്റെ ബിസിനസിലൂടെയും പരസ്യങ്ങളിലൂടെയും വലിയ സമ്പാദ്യം സച്ചിനുണ്ടാകുന്നു. എയര്‍ട്ടെല്‍, ബിഎംഡബ്ല്യു, ലൂമിനോസ്, സണ്‍ഫീസ്റ്റ്, ബജാജ്, ബൂസ്റ്റ്, അമിത് എന്റര്‍പ്രൈസസ്, ഐഡിബി ഐ ലൈഫ് ഇന്‍ഷുറന്‍സ്, അപ്പോളോ ടയേഴ്‌സ്, പെപ്‌സി തുടങ്ങിയ നിരവധി ബ്രാന്റുകളുടെ അംബാസഡറാവാന്‍ സച്ചിനായിട്ടുണ്ട്.
2018ലെ ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീം, ഇന്ന് അവര്‍ എവിടെ?, അഞ്ച് പേര്‍ ഏറെ നാളായി പുറത്ത്!

ഇപ്പോള്‍ ഇതില്‍ പല ബ്രാന്റുകളിലും ഇപ്പോഴും അദ്ദേഹം തന്നെയാണ് ബ്രാന്റ് അംബാസഡര്‍. സച്ചിന്റെ താരമൂല്യം അല്‍പ്പം പോലും കുറഞ്ഞ് പോയിട്ടില്ല. ഇതിനിടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലടക്കം സച്ചിന്‍ നിക്ഷേപം നടത്തിയിരുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലക സംഘത്തില്‍ പ്രവര്‍ത്തിക്കുന്നതിലൂടെയും നല്ലൊരു വരുമാനം സച്ചിന് ലഭിക്കുന്നുണ്ട്.

വിരാട് കോലി കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി മോശം ഫോമിലാണ്. കൂടാതെ ഇന്ത്യയുടെ നായകസ്ഥാനവും അദ്ദേഹത്തിന് നഷ്ടമായി. അത് അദ്ദേഹത്തിന്റെ താരമൂല്യത്തെ അല്‍പ്പം കുറച്ചിട്ടുണ്ട്. എങ്കിലും ഇപ്പോഴും നിരവധി ബ്രാന്റുകളുടെ അംബാസഡറാണ് കോലി. ബ്ല്യൂ ട്രൈബ്, റേജ് കോഫി, ഫയര്‍ ബോള്‍ട്ട്, ഡിജിറ്റ് ഇന്‍ഷുറന്‍സ്, പ്യൂമ, വിവോ, ഹെര്‍ബല്‍ ലൈഫ് നൂട്രീഷ്യന്‍, വൈസി, ഗ്രെയ്റ്റ് ലേണിങ്, ഐക്യൂ, എംപിഎല്‍, ഹിമാലയ, ബ്ല്യൂ സ്റ്റാര്‍, മിന്ത്ര, ഹീറോ മോട്ടോകോര്‍പ്പ്, വോളിനി, ഔഡി ഇന്ത്യ, റോയല്‍ ചലഞ്ച് ആല്‍ക്കഹോള്‍, എംആര്‍എഫ് ടയേഴ്‌സ് എന്നിവയെല്ലാമാണ് കോലി അംബാസഡറായ പ്രധാന ബ്രാന്റുകള്‍.
ദ്രാവിഡ് പരിശീലകനായി, പിന്നീട് പരീക്ഷണ 'പെരുമഴ', അഞ്ച് തീരുമാനങ്ങള്‍ സര്‍പ്രൈസ്!

എന്നാല്‍ സോഷ്യല്‍ മീഡിയയിലെ താരം വിരാട് കോലിയാണ്. സച്ചിനെക്കാളും ആരാധക പിന്തുണയുള്ളത് കോലിക്കാണ്. കോലിയുടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് 6-7 കോടി രൂപയോളം അദ്ദേഹത്തിന് ലഭിക്കുമെന്നാണ് കണക്കുകളുള്ളത്. എന്നാല്‍ സച്ചിന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ സജീവമല്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷമാണ് അദ്ദേഹം അല്‍പ്പമെങ്കിലും സാമൂഹ്യ മാധ്യമത്തില്‍ സജീവമാകാന്‍ തുടങ്ങിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications