വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മഗ്രാത്ത് മുതല്‍ ജയസൂര്യവരെ; അന്താരാഷ്ട്ര ക്രിക്കറ്റിലെ ഡെക്കുകളുടെ റെക്കോഡുകള്‍ ഇതാ

മുംബൈ:ഡെക്കാകുക എന്നത് ഒരു ക്രിക്കറ്റ് താരവും ഇഷ്ടപ്പെടാത്ത കാര്യമാണ്. അക്കൗണ്ട് തുറക്കും മുമ്പെ പുറത്താകുന്ന ക്രിക്കറ്റിലെ നാണംകെട്ട അവസ്ഥ നേരിടാത്ത ഒരു പ്രമുഖ ബാറ്റ്‌സ്മാന്‍ പോലും ഇല്ല. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സനത് ജയസൂര്യ, ബ്രയാന്‍ ലാറ തുടങ്ങിയ പ്രമുഖരെല്ലാം റണ്‍സൊന്നും എടുക്കാതെ ഗാലറിയിലേക്ക് മടങ്ങിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഡെക്കുകളുടെ പേരിലുള്ള പ്രധാന റെക്കോഡുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

കൂടുതല്‍ തവണ പൂജ്യത്തിന് പുറത്ത്

കൂടുതല്‍ തവണ പൂജ്യത്തിന് പുറത്ത്

ശ്രീലങ്കയുടെ ഇതിഹാസ സ്പിന്‍ ബൗളര്‍ മുത്തയ്യ മുരളീധരനാണ് കൂടുതല്‍ തവണ ഡെക്കില്‍ പുറത്തായ താരം.59 തവണയാണ് അക്കൗണ്ട് തുറക്കും മുമ്പെ മുരളീധരന്‍ കൂടാരം കയറി.ടെസ്റ്റില്‍ 800 വിക്കറ്റ് നേടിയ ഏക ബൗളറാണ് മുത്തയ്യ മുരളീധരന്‍.ഏകദിനത്തില്‍ 534ഉും ടി20യില്‍ 13 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്.ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച സ്പിന്‍ ബൗളറായാണ് മുരളീധരനെ വിശേഷിപ്പിക്കപ്പെടുന്നത്.വനിതകളുടെ ടെസ്റ്റില്‍ ആറ് ഡെക്കുമായി ലൂസി പിയേഴ്‌സനും ഏകദിനത്തില്‍ 17 ഡെക്കുമായി ജുലാന്‍ ഗോസാമിയും ടി20യില്‍ 12 ഡെക്കുമായി ഡാനി വ്യാട്ടുമാണ് മുന്നിട്ട് നില്‍ക്കുന്നത്.

കോര്‍ട്ട്‌നി

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ താരമെന്ന റെക്കോഡ് വെസ്റ്റ് ഇന്‍ഡീസിന്റെ കോര്‍ട്ട്‌നി വാല്‍ഷിന്റെ പേരിലാണ്.43 തവണയാണ് താരം റണ്‍സൊന്നുമെടുക്കാതെ മടങ്ങിയത്.ഏകദിനത്തില്‍ ഈ നാണംകെട്ട റെക്കോഡ് മുന്‍ ശ്രീലങ്കന്‍ വെടിക്കെട്ട് ഓപ്പണര്‍ സനത് ജയസൂര്യയുടെ പേരിലാണ്.34 തവണ അദ്ദേഹം പൂജ്യത്തിന് പുറത്തായി.ടി20യുടെ കണക്കുകളില്‍ മൂന്ന് പേരാണ് ഈ റെക്കോഡിനുടമകള്‍.ശ്രീലങ്കയുടെ തിലകരത്‌ന ദില്‍ഷന്‍,പാകിസ്താന്റെ ഉമര്‍ അക്മല്‍,നെതര്‍ലന്‍ഡിന്റെ കെവിന്‍ ഒബ്രിയാന്‍.മൂന്നുപേരും 10 തവണ പൂജ്യത്തിന് പുറത്തായി.

ഡെക്കുകളിലൂടെ കരിയര്‍ ആരംഭം

ഡെക്കുകളിലൂടെ കരിയര്‍ ആരംഭം

മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ മര്‍വന്‍ അട്ടപ്പട്ടു ടെസ്റ്റ് കരിയര്‍ ആരംഭിച്ച ശേഷമുള്ള ആദ്യ അഞ്ച് ഇന്നിങ്‌സുകളിലും പൂജ്യത്തിന് പുറത്തായി.ആറാം ഇന്നിങ്‌സില്‍ ഒരു റണ്‍സാണ് നേടിയത്.ഇത്രയും മോശം തുടക്കം ലഭിച്ചിട്ടും 16 സെഞ്ച്വറി (ആറ് ഇരട്ട സെഞ്ച്വറി) അടിച്ചാണ് അദ്ദേഹം ടെസ്റ്റ് കരിയറിന് വിരാമമിട്ടത്.ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളാണ് അട്ടപ്പട്ടു.

കൂടുതല്‍ ബോള്‍ നേരിട്ട് ഡെക്ക്

കൂടുതല്‍ ബോള്‍ നേരിട്ട് ഡെക്ക്

ഈ രസകരമായ റെക്കോഡിനുടമ ന്യൂസീലന്‍ഡിന്റെ ജിയോഫ് അലോട്ടാണ്.101 മിനുട്ട് ക്രീസില്‍ ചിലവഴിച്ച് 77 പന്തുകള്‍ നേരിട്ട താരം റണ്‍സൊന്നുമെടുക്കാതെയാണ് പുറത്തായത്.ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ നുനാക്കോ മോര്‍ട്ടന്റെ പേരിലാണ് ഈ റെക്കോഡ്.2006ല്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ 31 പന്ത് നേരിട്ടിട്ടും അദ്ദേഹത്തിന് റണ്‍സെടുക്കാനായില്ല

തുടര്‍ച്ചയായി കൂടുതല്‍ ഡെക്ക്

തുടര്‍ച്ചയായി കൂടുതല്‍ ഡെക്ക്

ബോബ് ഹോളണ്ട്,അജിത് അഗാര്‍ക്കര്‍,മുഹമ്മദ് ആസിഫ് എന്നിവരാണ് ഈ റെക്കോഡിനുടമകള്‍.മൂവരും തുടര്‍ച്ചയായി അഞ്ച് തവണ പൂജ്യത്തിന് പുറത്തായി.ടെസ്റ്റില്‍ സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് അഗാര്‍ക്കര്‍.കൂടുതല്‍ കാലം ഡെക്കാകാതെ പൂര്‍ത്തിയാക്കിയ താരമെന്ന റെക്കോഡ് രാഹുല്‍ ദ്രാവിഡിന്റെ പേരിലാണ്.1999-2004 കാലയളവില്‍ ഒരു തവണപോലും ദ്രാവിഡ് പൂജ്യത്തിന് പുറത്തായിട്ടില്ല.തുടര്‍ച്ചയായി 120 ഏകദിനങ്ങള്‍ കളിച്ചിട്ടാണ് ദ്രാവിഡിന്റെ നേട്ടം.നിലവിലെ താരങ്ങള്‍ സിക്കന്തര്‍ റാസ (83),സര്‍ഫറാസ് അഹ്മദ് (77),ഡേവിഡ് വാര്‍ണര്‍ (75) എന്നിവരാണ് ഈ റെക്കോഡിന്റെ പട്ടികയിലുള്ളത്.

ഇന്ത്യയില്‍ നിന്ന് രണ്ടു പേര്‍... ധോണിയും രോഹിത്തുമില്ല! ടോപ്പ് ഫൈവിനെ തിരഞ്ഞെടുത്ത് പാക് താരം

ഡെക്കാകാതെ കൂടുതല്‍ ഇന്നിങ്‌സ്

ഡെക്കാകാതെ കൂടുതല്‍ ഇന്നിങ്‌സ്

മൂന്ന് ഫോര്‍മാറ്റിലുമായി ഡെക്കാകാതെ കൂടുതല്‍ ഇന്നിങ്‌സ് കളിച്ച താരമെന്ന റെക്കോഡ് ദക്ഷിണാഫ്രിക്കയുടെ ഫഫ് ഡുപ്ലെസിസിന്റെ പേരിലാണ്.108 ഇന്നിങ്‌സുകള്‍ക്ക് ശേഷമാണ് അദ്ദേഹം പൂജ്യത്തിന് പുറത്താകുന്നത്.ടെസ്റ്റില്‍ എബി ഡിവില്ലിയേഴ്‌സ് തന്റെ 78 ഇന്നിങ്‌സുകള്‍ക്ക് ശേഷമാണ് പൂജ്യത്തിന് പുറത്താകുന്നത്.

ലോകത്തെ ഞെട്ടിക്കാന്‍ ഇംഗ്ലണ്ട്.. ഒരേ ദിവസം രണ്ടു ടീം! വ്യത്യസ്ത എതിരാളികള്‍.. സൂചന നല്‍കി മോര്‍ഗന്‍

ക്യാപ്റ്റന്‍മാരുടെ ഡെക്ക്

ക്യാപ്റ്റന്‍മാരുടെ ഡെക്ക്

ഒരു മത്സരത്തില്‍ രണ്ട് ടീമിന്റെയും ക്യാപ്റ്റന്‍മാര്‍ ആദ്യ പന്തില്‍ പുറത്താകുന്നുവെന്ന റെക്കോഡ് വെസ്റ്റ് ഇന്‍ഡീസിന്റെ കീറോണ്‍ പൊള്ളാര്‍ഡിന്റെയും ഇന്ത്യയുടെ വിരാട് കോലിയുടെയും പേരിലാണ്.വിശാഖപട്ടണത്ത് നടന്ന മത്സരത്തിലാണ് ഈ റെക്കോഡ് പിറന്നത്.

ഇന്ത്യ ലോകകപ്പ് നേടിയത് ധോണിയുടെ സിക്‌സര്‍ കൊണ്ടല്ല! എന്തിന് ഇത്രയും കൈയടി? വിമര്‍ശിച്ച് ഗംഭീര്‍

കൂടുതല്‍ ഡെക്ക് നേടിയ ബൗളര്‍

കൂടുതല്‍ ഡെക്ക് നേടിയ ബൗളര്‍

104 തവണയാണ് ഓസീസ് പേസര്‍ ഗ്ലെന്‍ മഗ്രാത്ത് ബാറ്റ്‌സ്മാനെ അക്കൗണ്ട് തുറക്കും മുമ്പെ മടക്കിയത്.ടെസ്റ്റിലാണ് ഈ നേട്ടം.ഏകദിനത്തില്‍ പാക് ഇതിഹാസ പേസര്‍ വസിം അക്രമാണ് ഈ റെക്കോഡിനുടമ.110 പേരെ വസിം പൂജ്യത്തിന് പുറത്താക്കി.

Story first published: Thursday, April 2, 2020, 14:48 [IST]
Other articles published on Apr 2, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X