ഇന്ത്യയില്‍ നിന്ന് രണ്ടു പേര്‍... ധോണിയും രോഹിത്തുമില്ല! ടോപ്പ് ഫൈവിനെ തിരഞ്ഞെടുത്ത് പാക് താരം
കറാച്ചി: ലോക ക്രിക്കറ്റിലെ ഏറ്റവും കേമന്‍മാരായ അഞ്ചു ബാറ്റ്‌സ്മാന്‍മാരെ ചൂണ്ടിക്കാണിക്കുകയെന്നത് വളരെ കടുപ്പം തന്നെയാണ്. കാരണം ഓരോ കാലഘഘട്ടത്തിലും പ്രതിഭാശാലികളായ നിരവധി താരങ്ങളെ ക്രിക്കറ്റ് ലോകം കണ്ടു കഴിഞ്ഞു. പാകിസ്താന്റെ മുന്‍ നായകനും പ്രമുഖ ഓള്‍റൗണ്ടറുമായ മുഹമ്മദ് ഹഫീസ് തനിക്കു പ്രിയപ്പെട്ട അഞ്ചു ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെയന്നു വെളിപ്പെടുത്തിയിരിക്കുകയാണ്.
ട്വിറ്ററിലൂടെയാണ് തന്റെ ടോപ്പ് ഫൈവ് ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെയെന്നു ഹഫീസ് തുറന്നു പറഞ്ഞത്. ഒരു ക്രിക്കറ്റ് പ്രേമിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

ലോകത്തിലെ മികച്ച അഞ്ചു ബാറ്റ്‌സ്മാന്‍മാരില്‍ ഇന്ത്യയില്‍ നിന്നു രണ്ടു പേര്‍ ഹഫീസിന്റെ ഫേവറിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചെന്നതാണ് ശ്രദ്ധേയം. മുന്‍ ബാറ്റിങ്‌സ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും നിലവിലെ നായകനും അടുത്ത ഇതിഹാസവുമായ വിരാട് കോലിയുമാണ് ഇവര്‍. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ, നാട്ടുകാരനും മുന്‍ ഓപ്പണറുമായ സഈദ് അന്‍വര്‍, ദക്ഷിണാഫ്രിക്കയുടെ മുന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ് എന്നിവരാണ് മറ്റു കളിക്കാര്‍.

സച്ചിന്‍, കോലി, ലാറ, എബിഡി എന്നിവരെ മികച്ച ബാറ്റ്‌സ്മാന്‍മാരുടെ നിരയില്‍ ഉള്‍പ്പെടുത്തിയതിനെ ആരും ചോദ്യം ചെയ്തിട്ടില്ല. എന്നാല്‍ അന്‍വറിലെ ടോപ്പ് ഫൈവില്‍ ഉള്‍പ്പെടുത്തിയത് പലരുടെയും നെറ്റി ചുളിച്ചിട്ടുണ്ട്. ഹഫീസിന്റെ ട്വീറ്റിനു താഴെ പലരും ഇത് അറിയിക്കുകയും ചെയ്തു. അന്‍വറിനു പകരം ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ കുമാര്‍ സങ്കക്കാരയെ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെയെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

പാകിസ്താനു വേണ്ടി ബാറ്റിങിലും ബൗളിങിലും ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ഹഫീസ് വിരമിക്കാന്‍ തയ്യാറെടുക്കുകയാണ്. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനു ശേഷം താന്‍ വിരമിക്കുമെന്ന് ഹഫീസ് പ്രഖ്യാപിച്ചു കഴിഞ്ഞു. ടെസ്റ്റില്‍ നിന്നും അദ്ദേഹം നേരത്തേ വിരമിച്ചിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിനോടു വിട പറഞ്ഞ ശേഷം ടി20 ലീഗുകളില്‍ കളിക്കാനാണ് ഹഫീസിന്റെ നീക്കം.
പാകിസ്താനു വേണ്ടി 55 ടെസ്റ്റുകളും 218 ഏകദിനങ്ങളും 91 ടി20കളും താരം കളിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications