ലോകത്തെ ഞെട്ടിക്കാന്‍ ഇംഗ്ലണ്ട്.. ഒരേ ദിവസം രണ്ടു ടീം! വ്യത്യസ്ത എതിരാളികള്‍.. സൂചന നല്‍കി മോര്‍ഗന്‍
ലണ്ടന്‍: ക്രിക്കറ്റില്‍ ഒരു ദിവസം തന്നെ രണ്ടു വ്യത്യസ്ത ടീമുകളെ ഇറക്കി, വ്യത്യസ്ത എതിരാളികള്‍ക്കെതിരേ കളിച്ച് ലോകത്തെ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് ഇംഗ്ലണ്ട്. ടീമിന്റെ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റന്‍ കൂടിയായ ഇയോന്‍ മോര്‍ഗനാണ് ഇക്കാര്യം സൂചിപ്പിച്ചത്. വ്യത്യസ്ത വേദികള്‍ ഒരേ ദിവസം രണ്ടു മല്‍സരങ്ങള്‍ കളിക്കാന്‍ തനിക്കു മടിയില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനു കന്നിക്കിരീടം നേടിക്കൊടുത്ത നായകന്‍ കൂടിയാണ് മോര്‍ഗന്‍.
കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് മല്‍സരങ്ങള്‍ നിര്‍ത്തിവച്ച സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തിരക്കേറിയ ഷെഡ്യൂള്‍ വരികയാണെങ്കില്‍ ഒരേ ദിവസം രണ്ടു വ്യത്യസ്ത ടീമുകളെ ഇറക്കുന്നതിനോടു താന്‍ യോജിക്കുന്നതായും മോര്‍ഗന്‍ പറയുന്നു.

ജൂണ്‍, ജൂലൈ മാസങ്ങളിലായി വെസ്റ്റ് ഇന്‍ഡീസ്, പാകിസ്താന്‍ എന്നിവര്‍ക്കെതിരേ നാട്ടില്‍ മൂന്നു വീതം ടെസ്റ്റുകളുടെ പരമ്പരയാണ് ജോ റൂട്ട് നയിക്കുന്ന ഇംഗ്ലീഷ് ടീമിനുള്ളത്. ജൂലൈയില്‍ ഓസ്‌ട്രേലിയക്കെതിരേ ഏകദിന, ടി20 പരമ്പരകളും മോര്‍ഗന്റെ നിശ്ചിത ഓവര്‍ ടീം കളിക്കുന്നുണ്ട്.
ഇങ്ങനെയൊരു അസാധാരണമായ സാഹചര്യത്തില്‍ ഏതു ഓപ്ഷന്‍ സ്വീകരിച്ചാലും തെറ്റില്ലെന്നാണ് തന്റെ അഭിപ്രായമെന്നു മോര്‍ഗന്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദമാക്കി.

ലോക ക്രിക്കറ്റില്‍ ഇതുവരെ ഒരു ടീമും ഒരേ ദിവസം വ്യത്യസ്ത ഇവലവനെ ഇറക്കി, വ്യത്യസ്ത എതിരാളികള്‍ക്കെതിരേ കളിച്ചിട്ടില്ലെന്നു മോര്‍ഗന്‍ ചൂണ്ടിക്കാട്ടി. കൊറോണണ വൈറസ് ബാധ കാരണം എല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്. അതുകൊണ്ടു തന്നെ മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ ചെയ്താല്‍ മാത്രമേ ഈ പ്രതിസന്ധികളെ മറികടക്കാന്‍ സാധിക്കൂവെന്നും മോര്‍ഗന്‍ അഭിപ്രായപ്പെട്ടു.
ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളെല്ലാം മേയ് 28 വരെ നീട്ടി വച്ചിരിക്കുകയാണ്. എന്നാല്‍ ജൂണ്‍ നാലിന് ആരംഭിക്കുന്ന വിന്‍ഡീസിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തെക്കുറിച്ച് ഇതുവരെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനമെടുത്തിട്ടില്ല.

നിലവിലെ സാഹചര്യത്തില്‍ എപ്പോള്‍ വീണ്ടും ക്രിക്കറ്റ് കളിക്കാനാവുമെന്ന് തനിക്കറിയില്ലെന്നു മോര്‍ഗന്‍ വ്യക്തമാക്കി. ഇപ്പോള്‍ ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കാന്‍ സാധിക്കില്ലെന്നതാണ് യാഥാര്‍ഥ്യം. എന്നായിരിക്കും ഇംഗ്ലണ്ട് ഇനി അടുത്ത മല്‍സരത്തിന് ഇറങ്ങുകയെന്ന് പറയാന്‍ കഴിയില്ല. കൊറോണ വൈറലിന്റെ വ്യാപ്തി കുറഞ്ഞാല്‍ ഞങ്ങളില്‍ എത്ര പേര്‍ക്കു ക്രിക്കറ്റ് കളിക്കാന്‍ കഴിയുമെന്നതും ചോദ്യചിഹ്നമാണ്. എന്നാല്‍ സാഹചര്യം ഒത്തു വരികയും ബോര്‍ഡ് ആവശ്യപ്പെടുകയും ചെയ്താല്‍ എത്ര മല്‍സരം കളിക്കാനും തനിക്കു മടിയില്ലെന്നും മോര്‍ഗന്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications