Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'അടിച്ച് പിരിഞ്ഞോ?', സിഎസ്‌കെയിലെ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്ത് ജഡേജ, ടീം വിട്ടേക്കും!

1

ചെന്നൈ: ഇന്ത്യ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ സിഎസ്‌കെയുടെ നായകസ്ഥാനത്തേക്കെത്തുകയും മോശം പ്രകടനത്തെത്തുടര്‍ന്ന് ടീമില്‍ നിന്ന് തഴയപ്പെടുകയും ചെയ്ത താരമാണ് രവീന്ദ്ര ജഡേജ. ഏറെ നാളുകളായി സിഎസ്‌കെ ടീമിന്റെ നിര്‍ണ്ണായക ഭാഗമായ ജഡേജ അവസാന സീസണില്‍ അപ്രതീക്ഷിതമായാണ് ടീമിന്റെ നായകസ്ഥാനത്തേക്കെത്തിയത്.

പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിക്കാതെ വന്നതിന് പിന്നാലെ പരിക്കേറ്റ് ടീമിന് പുറത്താവുകയും സീസണ്‍ നഷ്ടമാവുകയും ചെയ്തു. ജഡേജയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് എംഎസ് ധോണിയടക്കം രംഗത്ത് വന്നതുമുതല്‍ സിഎസ്‌കെയും ജഡേജയും രണ്ട് തട്ടിലാണെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായിരുന്നു. ഇപ്പോഴിതാ സിഎസ്‌കെയുമായുള്ള ജഡേജയുടെ അഭിപ്രായ ഭിന്നതയുടെ റിപ്പോര്‍ട്ടുകള്‍ സത്യമാണെന്ന തരത്തിലുള്ള നടപടി ജഡേജയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുകയാണ്.

1

അവസാന രണ്ട് സീസണിലെയും സിഎസ്‌കെയുമായി ബന്ധപ്പെട്ടുള്ള എല്ലാ പോസ്റ്റുകളും ചിത്രങ്ങളും തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ജഡേജ നീക്കിയിരിക്കുകയാണ്. ഇതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ ജഡേജ സിഎസ്‌കെ വിടുകയാണെന്ന അഭ്യൂഹങ്ങള്‍ വൈറലായിക്കഴിഞ്ഞു. നായകനായ ശേഷം വലിയ പ്രതിസന്ധി നേരിട്ടപ്പോള്‍ അര്‍ഹിച്ച പിന്തുണ ലഭിച്ചില്ലെന്നതാണ് ജഡേജയുടെ പ്രശ്‌നം. ധോണിയടക്കം ജഡേജയെ പരോക്ഷമായി വിമര്‍ശിച്ചതില്‍ അദ്ദേഹത്തിന് നിരാശയുണ്ടായിക്കാണുമെന്നുറപ്പാണ്.

T20 World Cup: പരീക്ഷണം നിര്‍ത്താം!, ഇന്ത്യക്ക് വേണ്ടത് ബെസ്റ്റ് 11, കോലിയടക്കം തെറിക്കുമോ?

2

അവസാന സീസണില്‍ 10 മത്സരം കളിച്ച് വെറും 116 റണ്‍ഡസും അഞ്ച് വിക്കറ്റുമാണ് അദ്ദേഹം നേടിയത്. നായകനെന്ന നിലയില്‍ ഒട്ടും സംതൃപ്തി നല്‍കുന്ന പ്രകടനമായിരുന്നില്ല ഇത്. ധോണി അടുത്ത വര്‍ഷവും സിഎസ്‌കെയുടെ നായകസ്ഥാനത്തുണ്ടാവും. ഇത്തവണ ജഡേജ പാതി വഴിയില്‍ ഇറങ്ങിയപ്പോള്‍ ധോണി തന്നെയാണ് ടീമിനെ നയിച്ചത്.

സിഎസ്‌കെയും ജഡേജയും തമ്മിലുള്ള പ്രശ്‌നത്തോടൊപ്പം ധോണിയോടും ജഡേജക്ക് ഭിന്നതയുണ്ടെന്നതാണ് വസ്തുത. ഇതിന്റെ തെളിവാണ് ഇത്തവണ ധോണിയുടെ ജന്മദിനത്തില്‍ ജഡേജ ആശംസ നേരാതിരുന്നത്. ജഡേജയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് നായകന്‍ ധോണിയാണ്. അതുകൊണ്ട് തന്നെ ധോണിയോട് വലിയ ബഹുമാനവും ആദരവും ജഡേജക്കുണ്ടായിരുന്നു.

3

ധോണിയുടെ എല്ലാ ജന്മദിനങ്ങളിലും മനോഹരമായി ജഡേജ ആശംസ നേരാറുണ്ട്. എന്നാല്‍ 15ാം സീസണിന് ശേഷം ഇപ്പോള്‍ ആശംസ നേരാതിരുന്നത് ധോണിയുമായി ജഡേജക്ക് അഭിപ്രായ ഭിന്നതയുണ്ടെന്നതിന്റെ വ്യക്തമായ സൂചനയാണ്. ഇത്തവണത്തെ മെഗാ ലേലത്തില്‍ സിഎസ്‌കെ ഏറ്റവും കൂടുതല്‍ പ്രതിഫലം നല്‍കി താരമാണ് ജഡേജ.

4

നിലവിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തികളില്‍ നിന്ന് അടുത്ത വര്‍ഷം സിഎസ്‌കെ വിട്ട് പുതിയ തട്ടകത്തിലേക്കെത്തുമെന്ന സൂചനയാണ് നല്‍കുന്നത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ കസറുന്ന ഇടം കൈയന്‍ ഓള്‍റൗണ്ടറാണ് ജഡേജ. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ടീമിലെത്തിക്കാന്‍ നിരവധി ഫ്രാഞ്ചൈസികളുണ്ടാവും. എന്നാല്‍ ഏറെ നാളുകളായി കളിക്കുന്ന ടീമിനോട് ഇത്തരത്തില്‍ അടിച്ച് പിരിയേണ്ടി വരുമോയെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

IND vs WI: 'നോ റെസ്റ്റ്', രോഹിത്തും കോലിയും ബുംറയും ടി20 പരമ്പര കളിക്കും, റിപ്പോര്‍ട്ട്

5

നിലവില്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര കളിക്കാനുള്ള ഇന്ത്യന്‍ ടീമിനൊപ്പമാണ് ജഡേജയുള്ളത്. ടി20 ലോകകപ്പിലും ഇന്ത്യ പ്രധാന താരമായാണ് ജഡേജയെ കാണുന്നത്. അവസാന സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ സിഎസ്‌കെയ്ക്ക് വരുന്ന സീസണില്‍ ശക്തമായ തിരിച്ചുവരവ് അത്യാവശ്യമാണ്. ടീമിലെ പല പ്രമുഖ താരങ്ങളെയും ഒഴിവാക്കി ശക്തമായ തിരിച്ചുവരവാണ് സിഎസ്‌കെ ലക്ഷ്യമിടുന്നത്.

ജഡേജ സിഎസ്‌കെ വിട്ടാന്‍ മുംബൈ ഇന്ത്യന്‍സടക്കം നോട്ടമിട്ടേക്കും. എന്നാല്‍ സിഎസ്‌കെ ഇപ്പോഴും ജഡേജയെ പുറത്താക്കുന്ന നിലയിലേക്ക് സൂചനകള്‍ നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അറിയാന്‍ ഇനിയും കാത്തിരിക്കേണ്ടതായി വരുമെന്നുറപ്പ്.

Story first published: Saturday, July 9, 2022, 11:37 [IST]
Other articles published on Jul 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+