Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റില്‍ ഇര്‍ഫാന്‍, രഞ്ജിയില്‍ ഉനാട്കട്ട്! ആദ്യ ഓവറില്‍ ഹാട്രിക്, ചരിത്രത്തില്‍ ഇതാദ്യം

UNADKAT

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കു അടുത്തിടെ പേസര്‍ ജയദേവ് ഉനാട്കട്ടിനെ തിരിച്ചുവിളിച്ചപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നു. അടുത്തിടെ ബംഗ്ലാദേശുമായുള്ള ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹത്തെ കളിപ്പിച്ചപ്പോഴും ചിലര്‍ അതിനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ തന്നെ ദേശീയ ടീമിലേക്കു വെറുതെയല്ല സെലക്ടമാര്‍ തിരികെ കൊണ്ടുവന്നതെന്നു മാജിക്കല്‍ ബൗളിങ്് പ്രകടനത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ഉനാട്കട്ട്.

രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്രയുടെ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം തീപ്പൊരി ബൗളിങിലൂടെ കരുത്തരായ ഡല്‍ഹിയെ സ്തബ്ധരാക്കിയിരിക്കുകയാണ്. ആദ്യ ഓവറില്‍ തന്നെ ഹാട്രിക് കൊയ്ത ഉനാട്കട്ട് മറ്റൊരു ബൗളര്‍ക്കുമില്ലാത്ത വമ്പന്‍ റെക്കോര്‍ഡിനും അവകാശിയായിരിക്കുകയാണ്.

രഞ്ജിയില്‍ ഇതാദ്യം

രഞ്ജിയില്‍ ഇതാദ്യം

88 വര്‍ഷം പഴക്കമുള്ള ഫസ്റ്റ് ക്ലാസ് ടൂര്‍ണമെന്റായ രഞ്ജി ട്രോഫിയില്‍ ഇതുവരെ ഒരു ബൗളര്‍ക്കും സാധിച്ചിട്ടില്ലാത്ത റെക്കോര്‍ഡാണ് ജയദേവ് ഉനാട്കട്ട് സ്വന്തം പേരിലാക്കിയത്. രഞ്ജിയുടെ ചരിത്തില്‍ ആദ്യ ഓവറില്‍ തന്നെ ഹാട്രിക്ക് കൊയ്ത ആദ്യത്തെ ബൗളറായി അദ്ദേഹം മാറിയിരിക്കുകയാണ്.

ബംഗ്ലാദേശ് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നതിനാല്‍ ഇത്തവണത്തെ രഞ്ജിയുടെ ആദ്യത്തെ രണ്ടു മല്‍സരങ്ങളും ഉനാട്കട്ടിനു നഷ്ടമായിരുന്നു. പുതുവര്‍ഷത്തില്‍ സൗരാഷ്ട്ര ടീമിലേക്കുള്ള മടങ്ങിവരവ് അതിശയിപ്പിക്കുന്ന ബൗളിങ് പ്രകടനവുമായി ഇടംകൈയന്‍ പേസര്‍ അവിസ്മരണീയമാക്കുകയും ചെയ്തു.

Also Read: യോ യോ ടെസ്റ്റില്‍ തോറ്റ ഇന്ത്യക്കാരെ അറിയുമോ? ഇതാ അഞ്ച് വമ്പന്‍ താരങ്ങള്‍

ഡല്‍ഹി തരിപ്പണം

ഡല്‍ഹി തരിപ്പണം

ടോസിനു ശേഷം സൗരാഷ്ട്രയ്‌ക്കെതിരേ ഡല്‍ഹി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ സീസണിലെ ടോപ്‌സ്‌കോററായ ധ്രുവ് ഷോറെയും ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലൂടെ ശ്രദ്ധേയനായ ആയുഷ് ബദോനിയും ചേര്‍ന്നാണ് ഓപ്പണ്‍ ചെയ്തത്.

ജയദേവ് ഉനാട്കട്ട് എറിഞ്ഞ ആദ്യ ഓവറിലെ ആദ്യത്തെ രണ്ടു ബോളിലും ഡല്‍ഹിക്കു റണ്ണെടുക്കാനായില്ല. മൂന്നാമത്തെ ബോളില്‍ ഷോറെയെ ബൗള്‍ഡാക്കി ഉനാട്കട്ട് വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ സൂചന നല്‍കി. വൈഭവ് റാവലാണ് തുടര്‍ന്നു ക്രീസിലെത്തിയത്. ആദ്യ ബോളില്‍ തന്നെ റാവലിനെ ഉനാട്കട്ട് ഹാര്‍വിക് ദേശായിയുടെ കൈകളിലെത്തിച്ചു.

Also Read: ദ്രാവിഡിനെ മാറ്റൂ, ഗംഭീര്‍ ഇന്ത്യന്‍ ടി20 കോച്ചാവണം!, ഇതാ കാരണങ്ങള്‍

ഇന്ത്യക്കു കഴിഞ്ഞ വര്‍ഷം അണ്ടര്‍ 19 ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റന്‍ യഷ് ധൂലാണ് തുടര്‍ന്നു ബാറ്റ് ചെയ്യാനെത്തിയത്. ധൂലും വന്നതു പോലെ മടങ്ങി. ഉനാട്കട്ട് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. ഇതോടെ അദ്ദേഹം തന്റെ ഹാട്രിക്കും പൂര്‍ത്തിയാക്കി. ഡല്‍ഹി അപ്പോള്‍ അക്കൗണ്ട് പോലും തുറന്നിരുന്നില്ല.

ഹാട്രിക്ക് കൊണ്ടും നിര്‍ത്തിയില്ല

ഹാട്രിക്ക് കൊണ്ടും നിര്‍ത്തിയില്ല

ആദ്യ ഓവറില്‍ തന്നെ ഹാട്രിക്കുമായി ഡല്‍ഹിയുടെ മുനയൊടിച്ചിട്ടും ജയദേവ് ഉനാട്കട്ട് ശാന്തനായില്ല. തന്റെ രണ്ടാമത്തെ ഓവറില്‍ അദ്ദേഹം വീണ്ടും ഡല്‍ഹിക്കു പ്രഹരമേല്‍പ്പിച്ചു. ഈ ഓവറില്‍ പിഴുതത് രണ്ടു വിക്കറ്റുകളായിരുന്നു. ജോണ്ടി സിന്ധു (4), ലക്ഷയ് തറേജ (1) എന്നിവരായിരുന്നു ഇരകള്‍.

ഇതോടെ ഉനാട്കട്ട് തന്റെ ഫൈഫര്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഫസ്റ്റ് ക്ലാസ് കരിയറിലെ 21ാമത്തെ അഞ്ചു വിക്കറ്റ് നേട്ടം കൂടിയാണിത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡല്‍ഹി 15 ഓവറില്‍ എട്ടു വിക്കറ്റിനു 53 റണ്‍ന്നെ പരിതാപകരമായ നിലയിലാണ്. ആറു വിക്കറ്റുകളും ഉനാട്കട്ടിനാണ്.

അന്നു ഇര്‍ഫാന്‍, ഇന്നു ഉനാട്കട്ട്

അന്നു ഇര്‍ഫാന്‍, ഇന്നു ഉനാട്കട്ട്

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി നേരത്തേ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ ആദ്യ ഓവറില്‍ തന്നെ ഹാട്രിക്കുമായി ചരിത്രത്തില്‍ ഇടം പിടിച്ചിരുന്നു. ചിരവൈരികളായ പാകിസ്താനെതിരേയായ ടെസ്റ്റിലായിരുന്നു ഇര്‍ഫാന്റെ തീപ്പൊരി ബൗളിങ്.

ഇപ്പോഴിതാ മറ്റൊരു ഇടംകൈയന്‍ പേസര്‍ തന്നെയായ ജയദേവ് ഉനാട്കട്ടും രഞ്ജി ട്രോഫിയുടെ ആദ്യ ഓവറില്‍ ഹാട്രിക്കുമായി ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്.

Story first published: Tuesday, January 3, 2023, 12:23 [IST]
Other articles published on Jan 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+