ട്രോളിയവര്‍ക്ക് സഞ്ജുവിന്റെ ക്യാപ്റ്റന്‍സി പഞ്ച്! ഇഷാന്റെ ജാര്‍ഖണ്ഡിനെ തകര്‍ത്തുവിട്ടു

റാഞ്ചി: ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ സെഞ്ച്വറിക്കു ശേഷം തന്റെ ക്യാപ്റ്റന്‍സിയെ ട്രോളിയവര്‍ക്കു വിജയത്തിലൂടെ മറുപടി നല്‍കി കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. സീസണിലെ ആദ്യ കളിയില്‍ കരുത്തരായ ജാര്‍ഖണ്ഡിനെയാണ് കേരളം കെട്ടുകെട്ടിച്ചത്.
എലൈറ്റ് ഗ്രൂപ്പ് സിയിലെ മാച്ചില്‍ 85 റണ്‍സിന്റെ വന്‍ വിജയമാണ് കേരളം സ്വന്തമാക്കിയത്. മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു റെഡ് ബോള്‍ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് സഞ്ജു ഈ ജയത്തോടെ ആഘോഷിക്കുകയും ചെയ്തു.

323 റണ്‍സ് വിജയലക്ഷ്യം
323 റണ്‍സിന്റെ വിജയ ലക്ഷ്യമായിരുന്നു ജാര്‍ഖണ്ഡിനു അവസാന ദിനമായ ഇന്നു കേരളം നല്‍കിയത്. കരുത്തരായ ജാര്‍ഖണ്ഡ് സമനിലയെങ്കിലും പിടിച്ചുവാങ്ങുമെന്നു കരുതിയെങ്കിലും സഞ്ജു സാംസണിന്റെ ലക്ഷ്യം വിജയം മാത്രമായിരുന്നു.
61.2 ഓവറില്‍ 237 റണ്‍സിന് വിരാട് സിങ് നയിച്ച ജാര്‍ഖണ്ഡിനെ കേരളം കൂടാരംകയറ്റി. 85 റണ്‍സിന്റെ മിന്നുന്ന വിജയവുമായി സീസണ്‍ തുടങ്ങുകയും ചെയ്തു.

ഇഷാനെ നേരത്തേ മടക്കി
ആദ്യ ഇന്നിങ്‌സില്‍ കേരള ബൗളര്‍മാരെ ഏറെ വെള്ളം കുടിപ്പിച്ചത് ഇഷാന്‍ കിഷനായിരുന്നു. ആറാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം 132 റണ്‍സ് വാരിക്കൂട്ടിയിരുന്നു. 195 ബോളില്‍ ഒമ്പതു ബൗണ്ടറികളോടെയായിരുന്നു ഇത്.
രണ്ടാമിന്നിങ്‌സില്‍ ഇഷാനെ ഓപ്പണിങിലേക്കു കൊണ്ടു വന്ന ജാര്‍ഖണ്ഡ് കേരളത്തിന്റെ താളം തെറ്റിക്കാന്‍ ശ്രമിച്ചെങ്കിലും ഈ പ്ലാന്‍ പാളി. 22 റണ്‍സ് മാത്രമേ ഇഷാന് നേടാനായുള്ളൂ വൈശാഖിന്റെ ബൗളിങില്‍ അക്ഷയ് ക്യാച്ചെടുക്കുകയായിരുന്നു.
Also Read: IPL 2023: ബുംറയ്ക്കു പരിക്കേറ്റാല്‍ പകരമാര്? ബാക്കപ്പായി മുംബൈയ്ക്കു ഇവരെ റാഞ്ചാം

ഏഴു ബൗളര്‍മാര്‍
ഏഴു ബൗള്‍മാരെയാണ് കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഈ മല്‍സരത്തില്‍ പരീക്ഷിച്ചത്. വളരെ മികച്ച രീതിയില്‍ തന്റെ ബൗളര്‍മാരെ ഉപയോഗിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ജാര്‍ഖണ്ഡിന്റെ അന്തകനായത് വൈശാഖ് ചന്ദ്രനായിരുന്നു. 17 ഓവറില്‍ ഒരു മെയ്ഡനടക്കം 57 റണ്‍സ് വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റുകള്‍ അദ്ദേഹം കൊയ്തു.
ആദ്യ ഇന്നിങ്‌സിലെ ഹീറോ ജലജ് സക്‌സേന രണ്ടാമിന്നിങ്‌സിലും ഇതാവര്‍ത്തിച്ചു. നാലു വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. രണ്ടിന്നിങ്‌സുകളിലായി ഒമ്പത് വിക്കറ്റുകളെടുത്ത സക്‌സേനയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

ഒന്നാമിന്നിങ്‌സ് ലീഡ്
ഒന്നാമിന്നിങ്‌സില്‍ നേടിയ നിര്‍ണായകമായ 135 റണ്‍സിന്റെ ലീഡാണ് കേരളത്തിന്റെ വിജയത്തില്‍ നിര്‍ണായകമായി മാറിയത്. രണ്ടാമിന്നിങ്‌സില്‍ കേരളം ഏഴു വിക്കറ്റിനു 187 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ആദ്യ ഇന്നിങ്‌സിനു പിന്നാലെ രോഹന്‍ പ്രേം (74) വീണ്ടും ഫിഫ്റ്റി ആവര്‍ത്തിച്ചു.
സഞ്ജു സാംസണിനു 15 റണ്‍സ് മാത്രമ നേടാനായുള്ളൂ. ജാര്‍ഖണ്ഡിനു വേണ്ടി സ്പിന്നര്‍ ഷഹബാസ് നദീം അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി.

ആദ്യ ഇന്നിങ്‌സിലെ പ്രകടനം
കേരള ബാറ്റര്‍മാര്‍ ആദ്യ ഇന്നിങ്‌സില്‍ തകര്‍പ്പന്‍ കളിയായിരുന്നു കെട്ടഴിച്ചത്. ഇതാണ് ടീം സ്‌കോര്‍ 475ലെത്തിച്ചത്. ഇക്കൂട്ടത്തില്‍ ഏറ്റവും മികച്ചുനിന്നത് ആറാമനായി ക്രീസിലെത്തിയ അക്ഷയ് ചന്ദ്രനായിരുന്നു. 150 റണ്‍സാണ് താരം അടിച്ചെടുത്തത്. 268 ബോളുകള്‍ നേരിട്ട അക്ഷയ് 13 ബൗണ്ടറിയും ഒരു സിക്‌സറുമടിച്ചു.
സിജോന്‍ ജോസഫ് (83), രോഹന്‍ പ്രേം (79), നായകന്‍ സഞ്ജു സാംസണ്‍ (72), രോഹന്‍ കുന്നുമ്മല്‍ (50) എന്നിവരും കേരള ബാറ്റിങ് നിരയില്‍ മികച്ച സംഭാവനകള്‍ നല്‍കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications