IND vs NZ: രാഹുലും സഞ്ജുവും ഇഷാനുമുണ്ട്, പക്ഷെ... ധോണിയെക്കുറിച്ച് ദ്രാവിഡ് പറയുന്നു

മുംബൈ: ഇന്ത്യ-ന്യൂസീലന്‍ഡ് ഏകദിന പരമ്പരയിലെ മൂന്നാമത്തെ മത്സരം ഇന്ന് നടക്കാന്‍ പോവുകയാണ്. ആദ്യ രണ്ട് മത്സരവും ജയിച്ച് പരമ്പര നേടിയ ഇന്ത്യ മൂന്നാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരാനാണ് ശ്രമിക്കുന്നത്.
ഈ വര്‍ഷം ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കാനുള്ളതിനാല്‍ ഇന്ത്യ ശക്തമായ പടയൊരുക്കത്തിലാണ്. മികച്ച താരനിരയുണ്ടെങ്കിലും 2013ന് ശേഷം ഒരു തവണപോലും ഐസിസി കിരീടം നേടാന്‍ ഇന്ത്യക്കായിട്ടില്ല. എന്നാല്‍ ഇന്ത്യയുടെ താരസമ്പത്ത് മറ്റെല്ലാ ടീമുകളേക്കാളും മുകളിലാണെന്ന് പറയാം.
ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍മാരിലേക്ക് വരുമ്പോള്‍ താരങ്ങളുടെ നീണ്ട നിര തന്നെ കാണാനാവും. റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ, സഞ്ജു സാംസണ്‍, കെ എസ് ഭരത് ഇങ്ങനെ പരിഗണിക്കാവുന്നവരുടെ പട്ടിക നീളും.
ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ആരെന്നതാണ് പ്രധാന ചോദ്യം. ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനോട് ഇന്ത്യ ആഗ്രഹിക്കുന്നത് ദ്രാവിഡിനെപ്പോലെയുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെയാണോ ടീം ആഗ്രഹിക്കുന്നതെന്ന ചോദ്യം ഉയര്‍ന്നു.
ഇതിന് ദ്രാവിഡ് മറുപടി നല്‍കിയത് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയെ ചൂണ്ടിക്കാട്ടിയാണ്. ദ്രാവിഡ് നല്‍കിയ ഉത്തരം ഇങ്ങനെയായിരുന്നു.

സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍മാരുടെ കാലം കഴിഞ്ഞു
ധോണി ക്രിക്കറ്റിലേക്ക് വന്നതുമുതല്‍ സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍മാരുടെ കാലം കഴിഞ്ഞുവെന്നാണ് ദ്രാവിഡ് പറഞ്ഞത്. 'ഇന്ത്യ ഇപ്പോഴും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ തേടുകയാണ്.
അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. പരിമിത ഓവറിലേക്ക് എംഎസ് ധോണി വന്നതുമുതല്‍ സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍മാരുടെ കാലം അവസാനിച്ചു'-ദ്രാവിഡ് പറഞ്ഞു.
ധോണി ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പറും നായകനും ഫിനിഷറുമെല്ലാമായാണ് തിളങ്ങിയത്. നേരത്തെ വിക്കറ്റ് കീപ്പറുടെ കീപ്പിങ് കഴിവിന് മുന്‍തൂക്കം നല്‍കിയാണ് കൂടുതലും താരങ്ങളെ തിരഞ്ഞെടുത്തിരുന്നതെന്ന് പറയാം. എന്നാല്‍ ധോണി വന്നതോടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ ബാറ്റിങ് നിലവാരവും ശ്രദ്ധിക്കപ്പെട്ടു.
ഇപ്പോള്‍ എല്ലാ ടീമും നന്നായി ബാറ്റ് ചെയ്യാന്‍ കഴിവുള്ള വിക്കറ്റ് കീപ്പറെയാണ് പരിഗണിക്കുന്നത്. വിക്കറ്റ് കീപ്പിങ്ങിലെ കഴിവ് മാത്രം നോക്കുന്ന രീതി മാറിയെന്ന് തന്നെ പറയാം.

ഇഷാനോ ഭരത്തോ, ആരാണ് കളിക്കുക?
ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് റിഷഭ് പന്ത്. ഇന്ത്യക്ക് ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ വെല്ലുവിളി വരാനിരിക്കുകയാണ്. ഇതിനിടെയാണ് റിഷഭിന് കാര്‍ അപകടത്തില്‍ പരിക്കേറ്റത്.
റിഷഭിനെ ഒരു വര്‍ഷത്തോളം പുറത്തിരിക്കേണ്ടി വരുമെന്നാണ് വിവരം. റിഷഭിന് പരിക്കേറ്റ സാഹചര്യത്തില്‍ പകരമാരെന്നതാണ് പ്രധാന ചോദ്യം. ഇന്ത്യ കെ എസ് ഭരതിനെയും ഇഷാന്‍ കിഷനെയുമാണ് ആദ്യത്തെ രണ്ട് മത്സരത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ആര് കളിക്കുമെന്നതാണ് കണ്ടറിയേണ്ടത്.
'ഇന്ത്യക്ക് മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരുണ്ടെന്നത് ഭാഗ്യമുള്ള കാര്യമാണ്. നിലവിലെ ടീമില്‍ ഇഷാന്‍ കിഷനും കെ എസ് ഭരത്തുമാണുള്ളത്. രണ്ട് പേരും മികച്ച ബാറ്റ്‌സ്മാന്‍മാരാണ്. വിജയ് ഹസാരെ ട്രോഫിയില്‍ ഇരുവരും നന്നായി കളിക്കുകയും ചെയ്തു.
കെ എസ് ഭരത് ഇതുവരെയായി ഇന്ത്യക്കായി കളിച്ചിട്ടില്ല. എന്നാല്‍ ഇഷാന്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ ഇതിനോടകം മികവ് കാട്ടിയിട്ടുണ്ട്'-ദ്രാവിഡ് പറഞ്ഞു. ഇഷാന്‍ പരിമിത ഓവറില്‍ ഇന്ത്യക്കായി കളിച്ചിട്ടുണ്ടെങ്കിലും ടെസ്റ്റിലേക്ക് വിളിയെത്തുന്നത് ഇതാദ്യമായാണെന്ന് പറയാം.
Also Read: IND vs AUS: ആ പ്രശ്‌നം കോലിയെ പിന്തുടരുന്നു! കടുപ്പമാവും-മുന്നറിയിപ്പുമായി ജാഫര്‍

വിക്കറ്റ് കീപ്പര്‍ സ്ഥിരതയോടെ ബാറ്റ് ചെയ്യണം
ഇന്ത്യക്കായി കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍ എന്നിവരെല്ലാമുണ്ട്. ദൗര്‍ഭാഗ്യവശാല്‍ റിഷഭിന് പരിക്കേറ്റിരിക്കുകയാണ്. ഇവരെല്ലാം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ്. ഇന്നത്തെ സമയത്ത് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായാല്‍ തുടര്‍ച്ചയായി സ്ഥിരതയോടെ റണ്‍സടിക്കേണ്ടതായുണ്ട്.
ഇന്ത്യ ജിതേഷ് ശര്‍മയെ ടി20യിലേക്ക് പരിഗണിച്ചിട്ടുണ്ട്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും പേസിനെ നന്നായി കളിക്കാനും അവന് കഴിവുണ്ട്. മുഷ്താഖ് അലി ട്രോഫിയിലും ഐപിഎല്ലിലും അവന്‍ കളിച്ചത് മികച്ചതാണ്. ഇന്ന് എല്ലാ ടീമുകളും ആഗ്രഹിക്കുന്നത് മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെയാണ്-ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications