ടി20 റാങ്കിങില്‍ രാഹുല്‍ തലപ്പത്തേക്ക്... ബാബറിന് അരികെ, കോലിക്ക് തിരിച്ചടി
ദുബായ്: ഐസിസിയുടെ പുതിയ ടി20 റാങ്കിങില്‍ ഇന്ത്യന്‍ താരം ലോകേഷ് രാഹുല്‍ രണ്ടാംസ്ഥാനം നിലനിര്‍ത്തി. അതോടൊപ്പം തലപ്പത്തുള്ള പാകിസ്താന്‍ ബാറ്റിങ് സെന്‍സേഷന്‍ ബാബര്‍ അസമുമായുള്ള അകലം കുറയ്ക്കാന്‍ രാഹുലിനു സാധിച്ചു. ന്യൂസിലാന്‍ഡിനെതിരേ നടന്ന കഴിഞ്ഞ അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയിലെ മികച്ച പ്രകടനമാണ് രാഹുലിനെ രണ്ടാംസ്ഥാനം നിലനിര്‍ത്താന്‍ സഹായിച്ചത്. ബാബറിനു 879ഉം രാഹുലിന് 823ഉംപോയിന്റാണുള്ളത്.

കിവീസിനെതിരായ പരമ്പരയില്‍ 56 ശരാശരിയില്‍ 224 റണ്‍സ് രാഹുല്‍ അടിച്ചെടുത്തിരുന്നു. പരമ്പര 5-0ന് തൂത്തുവാരാന്‍ രാഹുലിന്റെ പ്രകടനം ഇന്ത്യയെ സഹായിക്കുകയും ചെയ്തിരുന്നു. അതേസമയം, കരിയറിലെ മോശം പ്രകടനത്തിലൂടെ കടന്നുപോവുന്ന കോലിക്കു റാങ്കിങില്‍ തിരിച്ചടി നേരിട്ടു. ഒരു സ്ഥാനം നഷ്ടമായ കോലി റാങ്കിങില്‍ പത്താം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ടി20 പരമ്പരയില്‍ നാലു മല്‍സരങ്ങള്‍ കളിച്ച അദ്ദേഹത്തിനു വെറും 105 റണ്‍സാണ് നേടാനായത്.

കോലിയെ മറികടന്ന് ഇംഗ്ലണ്ട് നായകന്‍ ഇയോന്‍ മോര്‍ഗന്‍ റാങ്കിങില്‍ ഒമ്പതാംസ്ഥാനം പിടിച്ചെടുത്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സമാപിച്ച മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലെ മികച്ച പ്രകടനമാണ് മോര്‍ഗനെ ഒരു സ്ഥാനം കയറാന്‍ സഹായിച്ചത്. മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നും താരം 136 റണ്‍സ് നേടിയിരുന്നു. ബാറ്റ്‌സ്മാന്‍മാരില്‍ ആദ്യ പത്തിലുള്ള രണ്ട് ഇന്ത്യന്‍ താരങ്ങള്‍ രാഹുലും കോലിയുമാണ്. ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ റാങ്കിങില്‍ 11ാംസ്ഥാനത്താണ്. നേരേ 13ാം സ്ഥാനത്തായിരുന്ന ഹിറ്റ്മാന്‍ പുതിയ റാങ്കിങില്‍ രണ്ടു സ്ഥാനം മെച്ചപ്പെടുത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications