ക്രിക്കറ്റ് ലോകം കാത്തിരുന്ന ആ പ്രഖ്യാപനം എത്തിക്കഴിഞ്ഞു. മുംബൈ ഇന്ത്യൻസിനെതിരായ മഹാപോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഇതിഹാസ താരം എം.എസ്. ധോണി കളിക്കുമെന്ന് ഏകദേശം ഉറപ്പായി. പരിക്കിനെത്തുടർന്ന് കഴിഞ്ഞ മത്സരങ്ങളിൽ വിട്ടുനിന്ന ധോണി പൂർണ്ണ കായികക്ഷമത വീണ്ടെടുത്തതായും വിക്കറ്റ് കീപ്പറായി തന്നെ അദ്ദേഹം മൈതാനത്തിറങ്ങുമെന്നും ആർ. അശ്വിൻ വെളിപ്പെടുത്തി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിൻ ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്.
IPL 2026: അമ്പമ്പോ ഇത്രയും അബദ്ധങ്ങളോ? അക്ഷറിന്റെ ക്യാപ്റ്റന്‍സി മഹാമോശം!! പിഴവുകളിങ്ങനെ
"സഞ്ജു ഫീൽഡ് ചെയ്യും, ധോണി കീപ്പ് ചെയ്യും"
ധോണിയുടെ മടങ്ങിവരവോടെ ചെന്നൈയുടെ ഫീൽഡിംഗ് വിന്യാസത്തിലും മാറ്റമുണ്ടാകുമെന്ന് അശ്വിൻ പറഞ്ഞു. "എം.എസ്. ധോണി ഇപ്പോൾ 100 ശതമാനം ഫിറ്റാണ്. മുംബൈയ്ക്കെതിരായ മത്സരത്തിൽ അദ്ദേഹം ഉറപ്പായും കളിക്കും. ധോണി തന്നെയായിരിക്കും വിക്കറ്റ് കീപ്പിംഗ് ചുമതല വഹിക്കുക. സഞ്ജു സാംസൺ ഫീൽഡിംഗിലേക്ക് മാറും. എന്റെ കരിയറിൽ ഒരിക്കൽ പോലും ധോണി നെറ്റ്സിൽ കീപ്പിങ് പ്രാക്ടീസ് ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. എന്നാൽ, ഇന്നലെ അതും സംഭവിച്ചിരിക്കുന്നു. ധോണി എന്തുതന്നെയാണെങ്കിലും നാളെ മുംബൈയ്ക്കെതിരെ കളത്തിലിറങ്ങിയിരിക്കും." അശ്വിൻ വ്യക്തമാക്കി. ധോണിയുടെ സാന്നിധ്യം ഡ്രസിംഗ് റൂമിലും മൈതാനത്തും ടീമിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും അശ്വിൻ കൂട്ടിച്ചേർത്തു.

സിഎസ്‌കെയ്ക്ക് പുത്തൻ ഊർജ്ജം!
സൺറൈസേഴ്‌സ് ഹൈദരാബാദിനോട് ഏറ്റ പരാജയത്തിന് ശേഷം തളർന്നിരിക്കുന്ന ചെന്നൈ ക്യാമ്പിന് ധോണിയുടെ വരവ് വലിയ കരുത്താകും. സഞ്ജു സാംസണും റുതുരാജ് ഗെയ്‌ക്‌വാദും നയിക്കുന്ന ടീമിന് ധോണിയുടെ തന്ത്രപരമായ ഉപദേശങ്ങൾ മുംബൈയെപ്പോലൊരു കരുത്തരായ ടീമിനെ നേരിടുമ്പോൾ വലിയ സഹായമാകും. സ്റ്റമ്പിന് പിന്നിൽ ധോണിയുടെ മിന്നൽ വേഗത്തിലുള്ള നീക്കങ്ങൾ കാണാൻ കാത്തിരിക്കുന്ന ആരാധകർക്ക് ഈ വാർത്ത വലിയ ആശ്വാസമാണ് നൽകുന്നത്.
മുംബൈയ്ക്കും ആശ്വാസം
അതേസമയം മുംബൈ ക്യാമ്പിലും പുതിയ ഉണർവുകൾ എത്തിക്കഴിഞ്ഞു. വിൽ ജാക്സ് ടീമിനോടൊപ്പം ജോയിൻ ചെയ്തിട്ടുണ്ട് എന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. വിൽ ജാക്സ് മുംബൈ ക്യാമ്പിൽ ജോയിൻ ചെയ്തിട്ടുണ്ടെന്നും ചെന്നൈക്കെതിരായ മത്സരത്തിൽ കളിക്കുമെന്നുമാണ് വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പരിക്കിനെത്തുടർന്ന് വിട്ടു നിൽക്കുന്ന രോഹിത് ശർമ്മ ഇപ്പോഴും പൂർണ കായിക ക്ഷമത നേടിയിട്ടില്ല. അതുകൊണ്ട് റുതർഫോർഡിന് പകരം വിൽ ജാക്സ് ടീമിൽ ഇടം നേടാനുള്ള സാധ്യതയാണ് കാണുന്നത്.
IPL 2026: സിഎസ്‌കെയില്‍ വിക്കറ്റ് വലിച്ചെറിയില്ല!! വമ്പന്‍ തീരുമാനവുമായി സഞ്ജു, പറഞ്ഞ കാരണം വൈറല്‍
ഐപിഎൽ 2026-ലെ ഏറ്റവും ആവേശകരമായ 'എൽ ക്ലാസിക്കോ' പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സും മുംബൈ ഇന്ത്യൻസും നേർക്കുനേർ വരുമ്പോൾ ക്രിക്കറ്റ് ലോകം ശ്വാസമടക്കിപ്പിടിച്ചുള്ള കാത്തിരിപ്പിലാണ്. എം.എസ്. ധോണി പൂർണ്ണ കായികക്ഷമതയോടെ വിക്കറ്റിന് പിന്നിലേക്ക് തിരിച്ചെത്തുന്നു എന്ന വാർത്ത ചെന്നൈ ക്യാമ്പിന് വലിയ ആത്മവിശ്വാസം നൽകുമ്പോൾ, ഗുജറാത്തിനെതിരെ കന്നി സെഞ്ചുറി നേടിയ തിലക് വർമ്മയുടെയും ഫോമിലാണ് മുംബൈയുടെ പ്രതീക്ഷകൾ.