IPL 2026: സിഎസ്‌കെയില്‍ വിക്കറ്റ് വലിച്ചെറിയില്ല!! വമ്പന്‍ തീരുമാനവുമായി സഞ്ജു, പറഞ്ഞ കാരണം വൈറല്‍
ഈ സീസണിലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു ചേക്കേറിയ ശേഷം വളരെ പെട്ടെന്നു തന്നെ ഈ ഫാമിലിയുടെ ഭാഗമാവാന്‍ സാധിച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍.
കൂടാതെ ഇനി പഴയതു പോലെ വിക്കറ്റ് വലിച്ചെറിയാതെ കുറേക്കൂടി ഉത്തരവാദിത്വത്തോട കളിക്കാന്‍ ശ്രമിക്കുമെന്ന വമ്പന്‍ തീരുമാനത്തെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്. സിഎസ്‌കെയുമായി ബന്ധപ്പെട്ട ഒരു ഷോയില്‍ സംസാരിക്കവെയാണ് സഞ്ജു മനസ് തുറന്നത്.
ടീമിനകത്തെ അന്തരീക്ഷത്തെ കുറിച്ചും ഇതിഹാസ താരം എംഎസ് ധോണിയുണ്ടാക്കുന്ന ഇംപാക്ടിനെ കുറിച്ചുമെല്ലാം അദ്ദേഹം തുറന്നു സംസാരിക്കുകയും ചെയ്തു. സിഎസ്‌കെ തന്നെയാണ് അവരുടെ സോഷ്യല്‍ മീഡിയ ഹാന്റിലുകളിലൂടെ വീഡിയോ പങ്കു വച്ചിരിക്കുന്നത്.

ഉത്തരവാദിത്വത്തോടെ കളിക്കും
ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കൂടുതല്‍ ഉത്തരവാദിത്വത്തോടെ ബാറ്റ് ചെയ്യാനുള്ള ശ്രമം തന്റെ ഭാഗത്തു നിന്നുണ്ടാവുമെന്നാണ് സഞ്ജു സാംസണ്‍ പറയുന്നത്.
'എന്നെ സംബന്ധിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായതിനു ശേഷം വളരെ വ്യത്യസ്തമായ ഫീലിങ്‌സ് തന്നെയാണുള്ളത്. വലിയ താരങ്ങളാല്‍ സമ്പന്നമായ ഫ്രാഞ്ചൈസിയിലാണ് ഞാന്‍ ഇപ്പോഴുള്ളതെന്നു തോന്നാറുണ്ട്. അതുകൊണ്ടു തന്നെ എനിക്കു കുറച്ചു കൂടി ഉത്തരവാദിത്വമുണ്ടെന്നും ചിന്തിക്കാറുണ്ട്.
എനിക്കു ഇപ്പോള്‍ എളുപ്പത്തില്‍ സ്വന്തം വിക്കറ്റ് വലിച്ചെറിയാനും സാധിക്കില്ല. ഞാന്‍ ആ തതരത്തില്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയ ശേഷം പിന്നീട് വിമാനത്താവളത്തിലൂടെ നടക്കുമ്പോള്‍ ഇതേക്കുറിച്ച് ആളുകളുടെ മനസ്സിലുമുണ്ടാവും. ചേട്ടാ, കുറച്ചു കൂടി ശ്രദ്ധയോടെ കളിക്കുയെന്നായിരിക്കും അവര്‍ക്കു പറയാവുണ്ടാവുക.
ഞാന്‍ ഇപ്പോള്‍ പൂര്‍ണമായും ഒരു സിഎസ്‌കെ പ്ലെയറായി മാറിയിരിക്കുകയാണ്. വളരെ പെട്ടെന്നു തന്നെ ഇവിടവുാമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞതു പോലെയാണ് എനിക്കു തോന്നുന്നത്. വെറും രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ ഇവിടെയുള്ളതെല്ലാം സ്വന്തം പോലെയാണ് അനുഭവപ്പെട്ടത്.
ഒരു ചാംപ്യന്‍ഷിപ്പ് ടീമിന്റെ ഭാഗമായതു കൊണ്ട് ഒരു ചാംപ്യനെ പോലെ പെരുമാറണം എന്നൊന്നുമില്ല. കൂടാതെ അതിന്റെ പേരില്‍ തലക്കനമോ, അതു പോലെയുള്ള എന്തെങ്കിലും തരത്തിലുള്ള പെരുമാറ്റമോ കാണിക്കേണ്ട കാര്യവുമില്ല.
മഹി ഭായ് (എംഎസ് ധോണി) ഇവിടെ അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ സെറ്റ് ചെയ്തിട്ടുണ്ട്. സിഎസ്‌കെ ടീമിലെ ഓരോ താരങ്ങളിലും സപ്പോര്‍ട്ടിങ് സ്റ്റാഫ് തുടങ്ങി എല്ലാവരിലും അദ്ദേഹത്തിന്റെ ഒരു ടച്ച് നമുക്കു കാണാന്‍ കഴിയും.
എല്ലാവരും വളരെ ശാന്ത പ്രകൃതരും കൂളുമാണ്. ഇവിടെ എല്ലാവരും ഇങ്ങനെയാണോയെന്നും എനിക്കു തോന്നാറുണ്ട്. എന്റെ പെരുാറ്റവുമായി ഇത വളരെ ചേര്‍ന്നു പോവുന്നതുമാണ്. അതുകൊണ്ടു തന്നെ ഞാന്‍ ഇവിടെ വളരെ വേഗത്തില്‍ പൊരുത്തപ്പെടുകയും ചെയ്തു- സഞ്ജു മനസ്സ് തുറന്നു.

തിരിച്ചുവരാന്‍ സഞ്ജു
സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി ശനിയാഴ്ച അവസാന പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയിരുന്നു. വെറും ഏഴു റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ.
ഇന്നിങ്‌സിലെ ആദ്യത്തെ ബോളില്‍ തന്നെ സിക്‌സറുമായാണ് സഞ്ജു അക്കൗണ്ട് തുറന്നത്. അടുത്ത ബോളില്‍ സിംഗിളെടുത്ത അദ്ദേഹം രണ്ടാം ഓവറിലെ ആദ്യ ബോളില്‍ വിക്കറ്റും നഷ്ടപ്പെടുത്തി. ഒരു റിസ്‌കി ഷോട്ടിനു ശ്രമിച്ചാണ് സഞ്ജുവിനു വിക്കറ്റ് കൈവിടേണ്ടി വന്നത്. കളിയില്‍ സിഎസ്‌കെ 10 റണ്‍സിനു തോല്‍ക്കുകയും ചെയ്തിരുന്നു.
ഇനി വ്യാഴാഴ്ച വാഖഡെയില്‍ മുംബൈ ഇന്ത്യന്‍സുമായുള്ള എല്‍ ക്ലാസിക്കോ പോരില്‍ മികച്ചൊരു ഇന്നിങ്‌സുമായി തിരിച്ചുവരാനൊരുങ്ങുകയാണ്. പരിക്കു കാരണം യുവതാരം ആയുഷ് മാത്രെയ്ക്കു സീസണിലെ ശേഷിച്ച മല്‍സരങ്ങള്‍ നഷ്ടമായതോടെ ബാറ്റിങില്‍ സഞ്ജുവിന്റെ ഉത്തരവാദിത്വവും വര്‍ധിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications