Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: അമ്പമ്പോ ഇത്രയും അബദ്ധങ്ങളോ? അക്ഷറിന്റെ ക്യാപ്റ്റന്‍സി മഹാമോശം!! പിഴവുകളിങ്ങനെ

ഹൈദരാബാദ്: അഭിഷേക് ശര്‍മയുടെ ഇടിവെട്ട് സെഞ്ച്വറിയിലേറി ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ അടിച്ച് പഞ്ഞിക്കിട്ടിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. അതിശക്തമായ ബൗളിങ് നിരയുണ്ടായിട്ടും ഓറഞ്ച് ആര്‍മിയെ പിടിച്ചുനിര്‍ത്താന്‍ ഡിസിക്കായില്ല. 20 ഓവറില്‍ വെറും രണ്ടു വിക്കറ്റിന് എസ്ആര്‍എച്ച് 242 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തി.

ഡിസി ബൗളര്‍മാരുടെ പ്രധാന അന്തകനായി മാറിയത് അഭിഷേക തന്നെയാണ്. വെറും 68 ബോളില്‍ അദ്ദേഹം പുറത്താവാതെ 135 റണ്‍സ് വാരിക്കൂട്ടി. 10 വീതം ഫോറുകളും സിക്‌സറും ഇതിലുള്‍പ്പെടും. ഡിസിയെ ഏറെക്കുറെ അദ്ദേഹം തനിച്ചു തന്നെ തീര്‍ക്കുകയായിരുന്നെന്നു പറയാം.

ലുംഗി എന്‍ഗിഡി, കുല്‍ദീപ് യാദവ്, ടി നടരാജന്‍, മുകേഷ് കുമാര്‍ എന്നിരടങ്ങിയ മികച്ച ബൗളിങ് നിരയുണ്ടായിട്ടും എസ്ആര്‍എച്ചിനെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞില്ലെന്നത് ഡിസി ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേലിന്റെ കഴിവുകേട് തന്നെയാണ്. അദ്ദേഹത്തിന്റെ ചില മണ്ടത്തരങ്ങള്‍ അഭിഷേകിനെയും എസ്ആര്‍എച്ചിനെയും ഏറെ സഹായിക്കുകയും ചെയ്തു. അക്ഷറിനു സംഭവിച്ച പിഴവുകള്‍ എന്തൊക്കെയാണെന്നു നോക്കാം.

AXAR NITISH RANA

അക്ഷറിന്റെ പിഴവുകള്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ അക്ഷര്‍ പട്ടേല്‍ ആദ്യം വരുത്തിയ പിഴവ് പാര്‍ട്ട്‌ടൈം ബൗളറും ഓള്‍റൗണ്ടറുമായ നിതീഷ് റാണയുടെ നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയെന്നതാണ്. ദയനീയ പ്രകടനമാണ് അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തത്. നാലോവറില്‍ 13.80 ഇക്കോണമി റേറ്റില്‍ റാണ വാരിക്കോരി നല്‍കിയത് 55 റണ്‍സാണ്. ഒരു വിക്കറ്റ് പോലും നേടാന്‍ കഴിഞ്ഞതുമില്ല.

രണ്ടാം ഓവറില്‍ തന്നെ റാണയെ അക്ഷര്‍ ബൗളിങില്‍ പരീക്ഷിച്ചിരുന്നു. ആറു റണ്‍സ് മാത്രമേ അദ്ദഹം വിട്ടുനല്‍കിയുള്ളൂ. പക്ഷെ അതിനു ശേഷം വീണ്ടും റാണയെ അഭിഷേക് ശര്‍മ- ട്രാവിസ് ഹെഡ് ജോടിക്കു മുന്നിലേക്കു ഇട്ടുകൊടുത്തത് സ്വയം കുഴി തോണ്ടുന്നതിനു തുല്യമാണ്. അതു തന്നെ സംഭവിക്കുകയും ചെയ്തു. മൂന്നു സിക്‌സറടക്കം 20 റണ്‍സ് റാണ വാരിക്കോരി നല്‍കി.

അതുകൊണ്ടും ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേല്‍ പഠിച്ചില്ല. രണ്ടോവറുകള്‍ കൂടി അദ്ദേഹം റാണയ്ക്കു കൊടുത്തു. മൂന്നാമത്തെ ഓവറില്‍ ആറു റണ്‍സേ നല്‍കിയുള്ളൂവെങ്കിലു നാലാമത്തേതില്‍ 23 റണ്‍സ് ദാനം ചെയ്തു. മൂന്നു സിക്‌സറും ഒരു ഫോറും ഇതിലുള്‍പ്പെടും.

പവര്‍പ്ലേയില്‍ റാണയ്ക്കു ഒരോവര്‍ നല്‍കിയതു തന്നെ ധാരാളമായിരുന്നു. അതിനു ശേഷവും അഭിഷേകിനും എസ്ആര്‍എച്ചിനും അനായാസം സ്‌കോര്‍ ചെയ്യാന്‍ റാണയെ കൊണ്ട് ബൗള്‍ ചെയ്യിച്ചത് അംഗീകരിക്കാന്‍ കഴിയില്ല.

ബാക്ക്‌വേര്‍ഡ് പോയിന്റ് ഏരിയയിലൂടെ മാത്രം അഭിഷേക് 20-30 റണ്‍സെങ്കിലും ഈ മല്‍സരത്തില്‍ അടിച്ചു കൂട്ടിയിട്ടുണ്ടെന്നു കാണാം. എന്നിട്ടും ഈ ഏരിയയയില്‍ ഒരു ഫീല്‍ഡറെ നിര്‍ത്തി റണ്ണൊഴുക്ക് തടയാനോ വിക്കറ്റെടുക്കാനോയുള്ള യാതൊരു നീക്കവും അക്ഷറിന്റെ ഭാഗത്തു നിന്നുമുണ്ടായില്ല. അദ്ദേഹം ഈ കളിയില്‍ വരുത്തിയ രണ്ടാമത്തെ വന്‍ അബദ്ധവും ഇതു തന്നെയാണ്.

AXAR STUBBS

മൂന്നാമത്തെ പിഴവ് സ്പിന്‍ ബൗളിങില്‍ ടീമിന്റെം തുറുപ്പൂചീട്ടായ കുല്‍ദീപ് യാദവിനെ ഏറെ വൈകി പരീക്ഷിച്ചുവെന്നതാണ്. എട്ടാം ഓവറിലാണ് കുല്‍ദീപ് പന്തെറിയാനെത്തിയത്. അപ്പോഴേക്കും മല്‍സരം ഡിസിയില്‍ നിന്നും വഴുതിപ്പോയിരുന്നു, വിക്കറ്റ് നഷ്ടമില്ലാതെ 74 റണ്‍സെന്ന നിലയിലായിരുന്നു അപ്പോള്‍ എസ്ആര്‍എച്ച്.

പാര്‍ട്ട് ടൈം ബൗളറായ റാണ വരെ നാലോവര്‍ ക്വാട്ട തികച്ചപ്പോള്‍ താനുള്‍പ്പെടെ രണ്ടു പ്രധാന ബൗളര്‍മാര്‍ രണ്ടോവര്‍ മാത്രമേ എറിഞ്ഞുള്ളൂവെന്നതാണ് അക്ഷറിന്റെ അടുത്ത മണ്ടത്തരം. അക്ഷറും കൂല്‍ദീപും രണ്ടോവര്‍ മാത്രമേ കളിയില്‍ പന്തെറിഞ്ഞുള്ളൂ. രണ്ടോവറില്‍ 23 റണ്‍സിനു ഒരു വിക്കറ്റെടുത്തിട്ടും അക്ഷര്‍ പിന്നീട് ബൗള്‍ ചെയ്തില്ല. കുല്‍ദീപ് രണ്ടോവറില്‍ വിക്കറ്റില്ലാതെ 30 റണ്‍സാണ് നല്‍കിയത്.

Story first published: Tuesday, April 21, 2026, 23:54 [IST]
Other articles published on Apr 21, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+