Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഞ്ജി ട്രോഫി: ചരിത്ര നേട്ടങ്ങള്‍ക്കരികെ ഇവര്‍; വസിം ജാഫര്‍ ഇത്തവണയും പാഡണിയും

മുംബൈ: രഞ്ജി ട്രോഫിയുടെ പുതിയ സീസണിന് തയ്യാറെടുത്ത് കഴിഞ്ഞു. ആഭ്യന്തര ക്രിക്കറ്റിലെ കളിക്കരുത്ത് നിറഞ്ഞ് നില്‍ക്കുന്ന രഞ്ജി ട്രോഫിയുടെ ഈ സീസണിലൂടെ ചരിത്രമെഴുതാന്‍ കാത്തുസില്‍ക്കുന്ന ചിലതാരങ്ങളുണ്ട്. ചേതേശ്വര്‍ പുജാര, വസിം ജാഫര്‍, വിനയ് കുമാര്‍ തുടങ്ങിയവരെല്ലാം ചില ചരിത്ര നേട്ടങ്ങള്‍ക്ക് തൊട്ടരികിലാണ്. രഞ്ജി ട്രോഫിയുടെ ഈ സീസണിലൂടെ കുറിക്കപ്പെടാന്‍ സാധ്യതയുള്ള ചില നേട്ടങ്ങള്‍ ഇവയൊക്കെയാണ്.

1. 20,000 റണ്‍സെന്ന റെക്കോഡ്

1. 20,000 റണ്‍സെന്ന റെക്കോഡ്

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 20,000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടാന്‍ വസിം ജാഫറിന് 853 റണ്‍സ് വേണം.അവസാന സീസണില്‍ വിദര്‍ഭയ്‌ക്കൊപ്പ് 1037 റണ്‍സ് നേടിയ ജാഫര്‍ ഈ സീസണിലൂടെ ഈ നേട്ടം സ്വന്തം പേരിലാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.മൂന്ന് ക്യാച്ചുകൂടിയെടുത്താല്‍ രഞ്ജി ട്രോഫിയില്‍ 200 ക്യാച്ചുകള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡും ജാഫര്‍ സ്വന്തം പേരിലാക്കും.

2. പുജാരയ്ക്കും പ്രതീക്ഷ

2. പുജാരയ്ക്കും പ്രതീക്ഷ

50 ഫസ്റ്റ്ക്ലാസ് സെഞ്ച്വറിയെന്ന നേട്ടത്തിലെത്താന്‍ ചേതശ്വര്‍ പുജാരയ്ക്ക് ഒരു സെഞ്ച്വറി മാത്രം മതി.ഈ സീസണിലൂടെ പുജാര ഈ നേട്ടം കൈവരിക്കാനാണ് സാധ്യത.അങ്ങനെയായാല്‍ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 50 സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ഒമ്പതാമത്തെ ഇന്ത്യന്‍ താരമായി പുജാര മാറും

ഇന്ത്യ vs വിന്‍ഡീസ് ടി20: കേരളക്കരയില്‍ കരീബിയന്‍ ആഘോഷം... ഇന്ത്യയെ തകര്‍ത്ത് വിന്‍ഡീസ് തിരിച്ചടി

3. 400 വിക്കറ്റിനരികെ വിനയ് കുമാര്‍

3. 400 വിക്കറ്റിനരികെ വിനയ് കുമാര്‍

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 400 വിക്കറ്റ് നേട്ടത്തിന് തൊട്ടരികിലാണ് വിനയ് കുമാറുള്ളത്.ഇതിനായി മൂന്ന് വിക്കറ്റാണ് താരത്തിന് വേണ്ടത്.ഈ സീസണില്‍ പോണ്ടിച്ചേരിക്കുവേണ്ടിയാണ് വിനയ് കുമാര്‍ കളിക്കുന്നത്.ഈ നേട്ടം കൈവരിച്ചാല്‍ 400 വിക്കറ്റ് നേടുന്ന രണ്ടാം ഫാസ്റ്റ് ബൗളറെന്ന റെക്കോഡ് വിനയ് കുമാര്‍ നേടും.പങ്കജ് സിങാണ് (409)വിനയ്ക്ക് മുന്നിലുള്ള ഏക ഫാസ്റ്റ് ബൗളര്‍.

സഞ്ജു ഹോട്ടലിലെ വെയ്റ്റര്‍ അല്ല!! പന്ത് വിരമിക്കും വരെ കാത്തിരിക്കണോ? പ്രതിഷേധം ശക്തം

4. 10000 ന് അരികെ നമാന്‍ ഓജ

4. 10000 ന് അരികെ നമാന്‍ ഓജ

ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 10000 റണ്‍സെന്ന ചരിത്രനേട്ടത്തിലെത്താന്‍ 440 റണ്‍സാണ് നമാന്‍ ഓജയ്ക്ക് വേണ്ടത്.രഞ്ജി ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളാണ് ഓജ.മധ്യ പ്രദേശിന്റെ ക്യാപ്റ്റനാണ് താരം.

ISL: ഹൈദരാബാദിനെതിരെ എഫ്‌സി ഗോവയ്ക്ക് ജയം

5. വിക്കറ്റിന് പിന്നില്‍ ചരിത്രമെഴുതാന്‍ പാര്‍ഥിവ്

5. വിക്കറ്റിന് പിന്നില്‍ ചരിത്രമെഴുതാന്‍ പാര്‍ഥിവ്

300 പുറത്താക്കലെന്ന നേട്ടത്തിലെത്താന്‍ 17 പുറത്താക്കലുകളാണ് വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേലിന് വേണ്ടത്.ഈ നേട്ടത്തിലെത്തിയാല്‍ ഇത് നേടുന്ന അഞ്ചാം വിക്കറ്റ് കീപ്പറായി പാര്‍ഥിവ് മാറും.95 മത്സരങ്ങളില്‍ നിന്ന് 283 പുറത്താക്കലുകളാണ് പാര്‍ഥിവിന്റെ പേരിലുള്ളത്.

Story first published: Monday, December 9, 2019, 8:53 [IST]
Other articles published on Dec 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+