സഞ്ജു ഹോട്ടലിലെ വെയ്റ്റര്‍ അല്ല!! പന്ത് വിരമിക്കും വരെ കാത്തിരിക്കണോ? പ്രതിഷേധം ശക്തം
തിരുവനന്തപുരം: ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്നും ഒരിക്കല്‍ക്കൂടി മലയാളി താരം സഞ്ജു സാംസണ്‍ ഒഴിവാക്കപ്പെട്ടത് വലിയ പ്രതിഷേധങ്ങള്‍ക്കു ഇടയാക്കിക്കഴിഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരേ സ്വന്തം കാണികള്‍ക്കു മുന്നില്‍ തീര്‍ച്ചയായും സഞ്ജുവിന് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ ഹൈദരാബാദില്‍ നടന്ന ആദ്യ ടി20യില്‍ കളിച്ച അതേ ടീമിനെ തന്നെ ഇന്ത്യ നിലനിര്‍ത്തുകയായിരുന്നു.
ടീമിന്റെ ഭാഗമായിട്ടും തുടര്‍ച്ചയായ അഞ്ചാമത്തെ ടി20യിലാണ് സഞ്ജുവിന് പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കാതിരിക്കുന്നത്. നേരത്തേ ബംഗ്ലാദേശിനെതിരായ പരമ്പരയിലെ മൂന്നു കളികളിലും സഞ്ജു കാഴ്ചക്കാരനായിരുന്നു. വിന്‍ഡീസിനെതിരായ രണ്ടാം ടി20യിലും തഴയപ്പെട്ടതോടെ സമൂഹ മാധ്യമങ്ങളിലൂടെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.

പന്ത് വിരമിക്കണോ?
റിഷഭ് പന്തിന്റെ വിരമിക്കലിനു വേണ്ടിയാണ് സഞ്ജു സാംസണ്‍ കാത്തിരിക്കുന്നത്. പന്താവട്ടെ വിരമിക്കുന്നതു വരെ ക്രിക്കറ്റിലെ ബാലപാഠങ്ങള്‍ പഠിക്കുകയായിരിക്കുമെന്നുമായിരുന്നു ഒരു ട്വീറ്റ്.

ധോണിയുടെ പകരക്കാരനാവും
ധോണിയുടെ പകരക്കാരനാവാന്‍ സഞ്ജുവിനു മാത്രമേ കഴിയൂ. പ്രതീക്ഷ കൈവിടരുതെന്നും നിങ്ങളുടെ സമയം വരുമെന്നും മറ്റൊരാള്‍ ട്വിറ്ററില്‍ കുറിച്ചു.

കേരളത്തില്‍ ജനിച്ചത് മാത്രം
സഞ്ജു സാംസണ്‍ ചെയ്ത ഏക തെറ്റ് കേരളത്തില്‍ ജനിച്ചെന്നതു മാത്രമാണെന്നായിരുന്നു മറ്റൊരു ട്വീറ്റ്.

സഞ്ജു ഹോട്ടല്‍ വെയ്റ്ററല്ല
ബിസിസിഐ, വെള്ളം കൊടുക്കാനും ടീമിന് അകത്തും പുറത്തുമാക്കാന്‍ സഞ്ജു സാംസണ്‍ ഹോട്ടലിലെ വെയ്റ്റര്‍ അല്ല. പ്രതിഭയ്ക്കു അംഗീകാരം ലഭിക്കുന്നില്ല. ഇത് ഗ്രൂപ്പിസമോ, പക്ഷപാത്വിത്വമോ ആയിരിക്കാം. ചില കളിക്കാര്‍ക്ക് വളരെയധികം അവസരങ്ങള്‍ നല്‍കുന്നു. ബിസിസിഐ പ്രതിനിധീകരിക്കുന്നത് ഇന്ത്യയെയാണ്, ഏതെങ്കിലും പ്രത്യേക സംസ്ഥാനത്തെയോ കളിക്കാരനെയോ അല്ലെന്നും മറ്റൊരാള്‍ ട്വിറ്ററില്‍ കുറിച്ചു.

ലഭിക്കുന്നത് ഈ സഞ്ജുവിനെ
കാണികള്‍ കാണാനാഗ്രഹിക്കുന്ന സഞ്ജു ഒന്നാമത്തേത്. എന്നാല്‍ കാണികള്‍ക്കു ലഭിക്കുന്നത് രണ്ടാമത്തെ സഞ്ജുവിനെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications