
പൃഥ്വി ഷാ
ഇന്ത്യയുടെ യുവ വെടിക്കെട്ട് ഓപ്പണറാണ് പൃഥ്വി ഷാ. ഇന്ത്യക്കായി അരങ്ങേറ്റം നടത്തുകയും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുകയും ചെയ്തിട്ടും ഇതുവരെ ടീമില്‍ സ്ഥിര സാന്നിധ്യമാവാന്‍ സാധിച്ചിട്ടില്ല. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും ഭേദപ്പെട്ട പ്രകടനം നടത്തുന്ന പൃഥ്വിക്ക് ഇന്ത്യ നിലവില്‍ പരിഗണന നല്‍കുന്നേയില്ല.
ശിഖര്‍ ധവാന്‍, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, ശുബ്മാന്‍ ഗില്‍ എന്നിവരെല്ലാം ഓപ്പണിങ്ങില്‍ അവസരം തേടുന്ന സാഹചര്യത്തില്‍ പൃഥ്വി ഷാക്ക് ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമില്‍ ഇടമുണ്ടായേക്കില്ല. പൃഥ്വിയുടെ ഫിറ്റ്‌നസും പ്രശ്‌നമാണ്.

റുതുരാജ് ഗെയ്ക് വാദ്
ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ റെക്കോഡുള്ള താരമാണ് റുതുരാജ് ഗെയ്ക് വാദ്. ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കായും മിന്നിയ താരത്തിന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചപ്പോഴൊന്നും വലിയൊരു പ്രകടനം കാഴ്ചവെക്കാനായില്ല.
ഏകദിന ഫോര്‍മാറ്റില്‍ 61.12 ശരാശരിയില്‍ 4034 റണ്‍സാണ് റുതുരാജിന്റെ പേരിലുള്ളത്. 15 സെഞ്ച്വറിയും നേടിയ താരം ഒരു തവണ ഇരട്ട സെഞ്ച്വറിയും നേടിയിട്ടുണ്ട്. എന്നാല്‍ നിലവിലെ ഇന്ത്യന്‍ ടീമില്‍ മികച്ച ഓപ്പണര്‍മാരുള്ളതിനാല്‍ റുതുരാജും തഴയപ്പെട്ടേക്കും.

ദീപക് ചഹാര്‍
ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടറാണ് ദീപക് ചഹാര്‍. ന്യൂബോളില്‍ സ്വിങ്ങുകൊണ്ട് വിക്കറ്റ് വീഴ്ത്താന്‍ കഴിവുള്ള ദീപക്കിന് ബാറ്റുകൊണ്ടും കരുത്തേകാനാവും. എന്നാല്‍ ദീപക്കിന് ഇന്ത്യയുടെ ലോകകപ്പ് ടീമിലടക്കം ഇടം പിടിക്കാന്‍ സാധിച്ചേക്കില്ല.
മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെയൊക്കെ മറികടന്ന് ദീപക്കിന് അവസരം ലഭിച്ചേക്കില്ല. സമീപകാലത്തായി താരത്തിന്റെ ഫിറ്റ്‌നസും പ്രശ്‌നം. ഈ സാഹചര്യത്തില്‍ ദീപക് പുറത്തിരിക്കാനാണ് സാധ്യത.

പ്രസിദ്ധ് കൃഷ്ണ
ഐപിഎല്ലിലൂടെ ഇന്ത്യന്‍ ടീമിലേക്ക് വളര്‍ന്ന യുവ പേസര്‍മാരിലൊരാളാണ് പ്രസിദ്ധ് കൃഷ്ണ. അതിവേഗ ബൗളറെന്ന് വിളിക്കാനാവില്ലെങ്കിലും മികച്ച ലൈനിലും ലെങ്തിലും പന്തെറിയാന്‍ അദ്ദേഹത്തിന് കഴിവുണ്ട്. ആഭ്യന്തര ക്രിക്കറ്റിലും താരം മികവ് കാട്ടുന്നു.
എന്നാല്‍ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ പ്രസിദ്ധ് ഇടം പിടിച്ചേക്കില്ല. സമീപകാലത്തായി ഇന്ത്യയുടെ പദ്ധതികളുടെ ഭാഗമല്ല പ്രസിദ്ധ്. അതുകൊണ്ട് തന്നെ അദ്ദേഹം ലോകകപ്പിനുള്ള ടീമില്‍ നിന്നും തഴയപ്പെടുമെന്ന കാര്യം ഉറപ്പാണ്.
Also Read: IPL 2023: ഇവരെ എന്തിന് സിഎസ്‌കെ ടീമിലെടുത്തു? ടീമിനൊപ്പം ഫ്‌ളോപ്പായ ആറ് പ്രമുഖരിതാ

ശര്‍ദുല്‍ ഠാക്കൂര്‍
ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടറാണ് ശര്‍ജദുല്‍ ഠാക്കൂര്‍. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം അദ്ദേഹം നടത്തിയിട്ടുണ്ട്. എന്നാല്‍ വിശ്വസ്തനായ ബാറ്റ്‌സ്മാനെന്നോ ബൗളറെന്നോ താരത്തെ വിളിക്കാനാവില്ല.
അതുകൊണ്ട് തന്നെ ഓള്‍റൗണ്ടറെന്ന നിലയില്‍ ശര്‍ദുലിന് പരിഗണന ലഭിച്ചേക്കില്ല. താരത്തിന്റെ സമീപകാല പ്രകടനങ്ങളും മോശമായ സാഹചര്യത്തില്‍ ശര്‍ദുലും തഴയപ്പെടാന്‍ സാധ്യത കൂടുതലാണ്.


Click it and Unblock the Notifications
