For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത് വിരമിച്ചാല്‍ ശുബ്മാന്റെ ഓപ്പണിങ് പങ്കാളിയാര്?അഞ്ച് പേര്‍ വെയ്റ്റിങ്-അറിയാം

2023ലെ ഏകദിന ലോകകപ്പിന് ശേഷം വിരമിച്ചാല്‍ ശുബ്മാന്‍ ഗില്ലിന്റെ ഓപ്പണിങ് പങ്കാളിയാരായിരിക്കും?

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം എക്കാലത്തും താരസമ്പന്നമാണ്. സൂപ്പര്‍ താരങ്ങളുടെ വലിയ നിര എക്കാലവും ഇന്ത്യക്കൊപ്പമുണ്ടായിരുന്നു. ഐപിഎല്ലിന്റെ വരവോടെ ഇന്ത്യന്‍ ടീമിലേക്കുള്ള താരങ്ങളുടെ ഒഴുക്ക് കൂടിയിട്ടുണ്ടെന്ന് പറയാം.

ഓരോ സീസണിലും മികവ് കാട്ടി പുതിയ താരങ്ങളെത്തുന്നതിനാല്‍ ടീമില്‍ സ്ഥിര സാന്നിധ്യമാവുകയെന്നത് വളരെ കടുപ്പമാണെന്ന് പറയാം. നിലവില്‍ ഇന്ത്യയുടെ ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ശുബ്മാന്‍ ഗില്ലിനാണ് മുഖ്യ പരിഗണന.

ശുബ്മാന്‍ സ്ഥിരതയോടെ കളിക്കുന്നു. ന്യൂസീലന്‍ഡിനെതിരായ ഇരട്ട സെഞ്ച്വറി പ്രകടനത്തോടെ ശുബ്മാന്‍ ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന ഏകദിന ലോകകപ്പിലും ഗില്‍ ഇന്ത്യയുടെ ഓപ്പണറായി ഉണ്ടായേക്കും.

എന്നാല്‍ രോഹിത് ശര്‍മ 2023ലെ ഏകദിന ലോകകപ്പിന് ശേഷം വിരമിച്ചാല്‍ ശുബ്മാന്‍ ഗില്ലിന്റെ ഓപ്പണിങ് പങ്കാളിയാരായിരിക്കും?. അവസരം കാത്ത് പുറത്തുള്ള അഞ്ച് പേര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

റുതുരാജ് ഗെയ്ക്‌വാദ്

റുതുരാജ് ഗെയ്ക്‌വാദ്

ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനത്ത് ഇപ്പോഴും പരിഗണന ലഭിക്കുന്ന താരമാണ് റുതുരാജ് ഗെയ്ക് വാദ്. ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കായി നടത്തിയ ഗംഭീര പ്രകടനത്തോടെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് റുതുരാജ്.

ഇന്ത്യന്‍ ടീമിലും റുതുരാജിന് അവസരം നല്‍കിയെങ്കിലും ലഭിച്ച അവസരങ്ങളൊന്നും മുതലാക്കാന്‍ വലം കൈയന്‍ ബാറ്റ്‌സ്മാന് സാധിച്ചിട്ടില്ല. എന്നാല്‍ പ്രതിഭാശാലിയായ റുതുരാജിനെ പെട്ടെന്ന് തഴയാന്‍ ഇന്ത്യ തയ്യാറായേക്കില്ല.

ആഭ്യന്തര ക്രിക്കറ്റിലടക്കം മികച്ച റെക്കോഡ് റുതുരാജിന് അവകാശപ്പെടാനാവും. 72 ഏകദിനത്തില്‍ നിന്ന് 4034 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഇന്ത്യക്കായി 1 ഏകദിനവും 9 ടി20യുമാണ് റുതുരാജ് കളിച്ചത്. ടെസ്റ്റിലും ഏകദിനത്തിലും റുതുരാജ് കൂടുതല്‍ അവസരം അര്‍ഹിക്കുന്നു.

വലിയ സ്‌കോര്‍ നേടാന്‍ കഴിവുള്ള റുതുരാജ് ഇന്ത്യക്കൊപ്പം കുറച്ച് മത്സരങ്ങള്‍ ക്ലിക്കായാല്‍ ഓപ്പണറെന്ന നിലയില്‍ നീണ്ട കരിയര്‍ ലഭിക്കാന്‍ സാധ്യത കൂടുതലാണ്.

Also Read: IND vs AUS: ഇവര്‍ ഇന്ത്യയെ വിറപ്പിക്കും! മത്സരഗതിയെ മാറ്റാന്‍ കഴിവുണ്ട്-അഞ്ച് കംഗാരുക്കള്‍

പൃഥ്വി ഷാ

പൃഥ്വി ഷാ

ഇന്ത്യയുടെ യുവ ഓപ്പണര്‍മാരിലെ ഏറ്റവും ശ്രദ്ധേയനായ താരമാണ് പൃഥ്വി ഷാ. വീരേന്ദര്‍ സെവാഗിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ഭയമില്ലാതെ ബാറ്റ് ചെയ്യാന്‍ കഴിവുള്ള പൃഥ്വി ഷാ ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് കിരീടം ചൂടിച്ച നായകന്‍ കൂടിയാണ്.

തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാന്‍ കഴിവുള്ളവനാണ് പൃഥ്വി. മൂന്ന് ഫോര്‍മാറ്റിലും മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്നവനാണെങ്കിലും താരത്തിന്റെ ഫിറ്റ്‌നസിന്റെ പേരില്‍ ഏറെ നാള്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് അദ്ദേഹത്തെ മാറ്റിനിര്‍ത്തിയിരുന്നു. 53 ഏകദിനത്തില്‍ നിന്ന് 2627 റണ്‍സാണ് അദ്ദേഹം നേടിയത്.

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമാണ് പൃഥ്വി. ഇന്ത്യ ഇടവേളക്ക് ശേഷം ടി20 ടീമിലേക്ക് പൃഥ്വിയെ തിരിച്ചുവിളിച്ചിട്ടുണ്ട്. രോഹിത് കളമൊഴിയുമ്പോള്‍ ശൈലികൊണ്ട് ഉത്തമ പകരക്കാരനെന്ന് പൃഥ്വിയെ വിളിക്കാം. എന്നാല്‍ മത്സരത്തിന്റെ സാഹചര്യം മനസിലാക്കി കളിക്കാന്‍ താരത്തിന് പ്രയാസമാണ്.

തിരിച്ചുവരവില്‍ സ്ഥിരതയോടെ കളിക്കാനായാല്‍ പൃഥ്വിക്ക് ഇന്ത്യന്‍ ടീമിനൊപ്പം വലിയ കരിയര്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്.

ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷന്‍

ഓപ്പണിങ്ങില്‍ അവസരം തേടുന്ന മറ്റൊരാള്‍ ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ കിഷനാണ്. ഇതിനോടകം ഇന്ത്യ ഓപ്പണറെന്ന നിലയില്‍ ടീമിലേക്ക് പരിഗണിച്ചിട്ടുള്ള താരമാണ് ഇഷാന്‍. ബംഗ്ലാദേശിനെതിരേ ഇരട്ട സെഞ്ച്വറിയടക്കം നേടിയിട്ടുള്ള ഇഷാന്റെ പ്രശ്‌നം സ്ഥിരതയാണ്.

ഒരു വലിയ പ്രകടനത്തിന് ശേഷം തുടര്‍ച്ചയായി ഫ്‌ളോപ്പാവുന്ന അവസ്ഥ. വെടിക്കെട്ട് ബാറ്റ്‌സ്മാനെന്ന നിലയില്‍ പരിഗണിക്കാവുന്നവനാണ് ഇഷാന്‍. കൂടാതെ ഇടം കൈയന്‍ ബാറ്റ്‌സ്മാനും. എന്നാല്‍ ഇഷാന്‍ തുടര്‍ച്ചയായി മികവ് കാട്ടേണ്ടതായുണ്ട്.

റിഷഭ് പന്തിന് പരിക്കേറ്റ സാഹചര്യത്തില്‍ നിലവില്‍ ഇഷാന്‍ കിഷന് ഇന്ത്യ ടെസ്റ്റിലും അവസരം നല്‍കുന്നു. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും ഭേദപ്പെട്ട റെക്കോഡുള്ള ഇഷാന് ഇന്ത്യക്കൊപ്പം വലിയ കരിയര്‍ തന്നെ പ്രതീക്ഷിക്കാം.

തിലക് വര്‍മ

തിലക് വര്‍മ

ഇന്ത്യയുടെ യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ താരമാണ് തിലക് വര്‍മ. ആഭ്യന്തര ക്രിക്കറ്റില്‍ ഹൈദരാബാദിനായി തിളങ്ങുന്ന തിലക് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ മധ്യനിരയിലെ വിശ്വസ്തനാണ്. ഇടം കൈയന്‍ താരം സ്ഥിരതയോടെ കളിക്കാന്‍ കഴിവുള്ളവനാണ്.

വലിയ ഷോട്ടുകള്‍ കളിക്കാന്‍ കഴിവുള്ള താരത്തെ ടോപ് ഓഡറിലേക്ക് പരിഗണിക്കാവുന്നതാണ്. പ്രതിഭാശാലിയായ താരം ഇന്ത്യ അണ്ടര്‍ 19 ടീമിനൊപ്പം കളിച്ചാണ് ശ്രദ്ധ നേടിയത്. ഇത്തവണയും ഐപിഎല്ലില്‍ കളിച്ച് മികവ് കാട്ടിയാല്‍ തിലകിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയേക്കും. ഓപ്പണിങ്ങിലേക്ക് പരിഗണിക്കപ്പെടുന്ന താരമാണ് തിലക്.

Also Read: IND vs AUS: ആ പ്രശ്‌നം കോലിയെ പിന്തുടരുന്നു! കടുപ്പമാവും-മുന്നറിയിപ്പുമായി ജാഫര്‍

യശ്വസി ജയ്‌സ്വാള്‍

യശ്വസി ജയ്‌സ്വാള്‍

ഇന്ത്യയുടെ മറ്റൊരു യുവ ഇടം കൈയന്‍ ഓപ്പണറാണ് യശ്വസി ജയ്‌സ്വാള്‍. അണ്ടര്‍ 19 ലോകകപ്പിലൂടെ വളര്‍ന്ന താരം ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണറാണ്. ഭയമില്ലാതെ റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനാണ് ജയ്‌സ്വാള്‍.

മൂന്ന് ഫോര്‍മാറ്റിലും സ്ഥിരം ഓപ്പണറായി മാറാനുള്ള പ്രതിഭ ജയ്‌സ്വാളിനുണ്ട്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള ജയ്‌സ്വാള്‍ രോഹിത്തിന്റെ അഭാവം നികത്താന്‍ കഴിവുള്ള താരമാണെന്ന് തന്നെ പറയാം.

Story first published: Tuesday, January 24, 2023, 7:24 [IST]
Other articles published on Jan 24, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+