For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹാട്രിക്കുമായി കുല്‍ദീപ്, ഫിഫ്റ്റിയടിച്ച് പൃഥ്വി- പരമ്പര പോക്കറ്റിലാക്കി സഞ്ജുവിന്റെ ഇന്ത്യ

വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം

ചെന്നൈ: ബൗളിങില്‍ കുല്‍ദീപ് യാദവും ബാറ്റിങില്‍ പൃഥ്വി ഷായും മിന്നിച്ചപ്പോള്‍ ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര സഞ്ജു സാംസണും സംഘവും പോക്കറ്റിലാക്കി. ചെന്നൈയിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ നാലു വിക്കറ്റിനാണ് സഞ്ജു നയിച്ച ഇന്ത്യന്‍ എ ടീമിന്റെ വിജയം. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന്റെ അപരാജിത ലീഡും കരസ്ഥമാക്കി.

തുടരെ രണ്ടാമത്തെ കളിയിലും ബൗളര്‍മാരാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. നേരത്തേ ഇതേ വേദിയില്‍ നടന്ന ആദ്യ കളിയിലും ഇന്ത്യക്കു ജയമൊരുക്കിയത് ബൗളര്‍മാരായിരുന്നു.

1

രണ്ടാം ഏകദിനത്തില്‍ ന്യൂസിലാന്‍ഡിനായിരുന്നു ടോസ്. അവര്‍ ബാറ്റിങ് തിരഞ്ഞെുക്കുകയായിരുന്നു. മൂന്നോവറുകളില്‍ ബാക്കിനില്‍ക്കെ കിവികളെ 219 റണ്‍സിനു പുറത്താക്കാന്‍ ഇന്ത്യക്കു സാധിച്ചു. ജോ കാര്‍ട്ടര്‍ (72), ഓപ്പണറായി കളിച്ച ഇന്ത്യന്‍ വംശജന്‍ കൂടിയായ രചിന്‍ രവീന്ദ്ര (61) എന്നിവരുടെ ഫിഫ്റ്റികളാണ് സന്ദര്‍ശകരെ മാന്യമായ ടോട്ടലിലെത്തിച്ചത്.
കാര്‍ട്ടര്‍ 80 ബോളില്‍ മൂന്നു സിക്‌സറും ഒരു ഫോറുമടിച്ചു. രവീന്ദ്രയാവട്ടെ 65 ബോളില്‍ ഒമ്പതു ബൗണ്ടറികളോടെയാണ് 61 റണ്‍സ് നേടിയത്. 28 റണ്‍സെടുത്ത സീന്‍ സോളിയയാണ് 20ന് മുകളില്‍ നേടിയ മറ്റൊരാള്‍.

2

ഇന്ത്യന്‍ നായകന്‍ സഞ്ജു സാംസണ്‍ ഏഴു ബൗളര്‍മാരെയാണ് ഈ മല്‍സരത്തില്‍ പരീക്ഷിച്ചത്. അവരില്‍ ഏറ്റവും ഗംഭീര പ്രകടനം നടത്തിയത് സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവായിരുന്നു. ഹാട്രികടക്കം നാലു വിക്കറ്റുകള്‍ അദ്ദേഹം പോക്കറ്റിലാക്കി. 10 ഓവറില്‍ 51 റണ്‍സ് വിട്ടുകൊടുത്താണ് കുല്‍ദീപ് നാലു പേരെ മടക്കിയത്. ഹാട്രിക്ക് നേട്ടം 47ാം ഓവറിലായിരുന്നു.

3

നാല് മുതല്‍ ആറ് വരെയുള്ള ബോളുകളില്‍ തുടരെ വിക്കറ്റുകള്‍ വീഴ്ത്തിയ കുല്‍ദീപ് കിവികളുടെ ഇന്നിങ്‌സും അവസാനിപ്പിക്കുകയായിരുന്നു. കുല്‍ദീപിനെക്കൂടാതെ രാഹുല്‍ ചാഹറും റിഷി ധവാനും രണ്ടു വിക്കറ്റുകള്‍ വീതം നേടി. ഉമ്രാന്‍ മാലിക്കിനും രാജ് ബവയ്ക്കും ഒാരോ വിക്കറ്റ് വീതം ലഭിച്ചു. ആദ്യ കളിയില്‍ നാലു വിക്കറ്റുകള്‍ പിഴുത ശര്‍ദ്ദുല്‍ ടാക്കൂറിന് ഇത്തവണ വിക്കറ്റൊന്നും കിട്ടിയില്ല.

ലക്ഷ്യം 270 പ്ലസ്, കോലിയോട് ഓപ്പണ്‍ ചെയ്യാന്‍ പറഞ്ഞു! മറുപടിയെക്കുറിച്ച് മുന്‍ സെലക്ടര്‍

4

റണ്‍ചേസില്‍ ആറു വിക്കറ്റുകള്‍ നഷ്ടത്തില്‍ വെറും 34 ഓവറില്‍ ഇന്ത്യ ലക്ഷ്യം മറികടക്കുകയായിരുന്നു. ഓപ്പണര്‍ പൃഥ്വി ഷായുടെ (77) വെടിക്കെട്ട് ഫിഫ്റ്റിയാണ് വിജയത്തിന് അടിത്തറയിട്ടത്. 48 ബോളുകള്‍ നേരിട്ട താരം 11 ബൗണ്ടറികളും മൂന്നു സിക്‌സറുകളും പറത്തി. ക്യാപ്റ്റന്‍ സഞ്ജു സാംസണാണ് (37) ടീമിന്റെ രണ്ടാമത്തെ പ്രധാന സ്‌കോറര്‍. 35 ബോളുകള്‍ നേരിട്ട സഞ്ജു നാലു ഫോറും രണ്ടു സിക്‌സറും നേടി.

ഇവര്‍ ടീമില്‍ തുടര്‍ന്നത് ക്യാപ്റ്റനായത് കൊണ്ടു മാത്രം! കൂടുതലും ഓസീസുകാര്‍

5

റുതുരാജ് ഗെയ്ക്വാദ് (30), ശര്‍ദ്ദുല്‍ ടാക്കൂര്‍ (25*), റിഷി ധവാന്‍ (22*) എന്നിവരും ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഒരു ഘട്ടത്തില്‍ അനാസായ വിജയത്തിലേക്കു ഇന്ത്യ കുതിച്ചിരുന്നു. ഒന്നിന് 130 റണ്‍സെന്ന നിലയിലായിരുന്നു ടീം. പക്ഷെ പിന്നീട് നാലിന് 134ലേക്കും ആറിന് 180ലേക്കും ഇന്ത്യ വീണു. തിലക് വര്‍മയും രാജ് ബവയും അക്കൗണ്ട് തുറക്കാതെയാണ് ക്രീസ് വിട്ടത്. പക്ഷെ ഇന്ത്യക്കു വിജയം നിഷേധിക്കാന്‍ കിവികള്‍ക്കായില്ല. ശര്‍ദ്ദുലും റിഷിയും ചേര്‍ന്ന് ടീമിനെ 16 ഓവറുകള്‍ ബാക്കിനില്‍ക്കെ വിജയത്തിലെത്തിക്കുകയായിരുന്നു.

Story first published: Sunday, September 25, 2022, 16:33 [IST]
Other articles published on Sep 25, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+