സെല്‍ഫി നിഷേധിച്ചു, പൃഥ്വിയുമായി ഫാന്‍സിന്റെ കൈയാങ്കളി- വിവാദം! ആരാധക പ്രതികരണം

മുംബൈ: ഇന്ത്യയുടെ യുവ സൂപ്പര്‍ ബാറ്റ്‌സ്മാനാണ് പൃഥ്വി ഷാ. വലം കൈയന്‍ വെടിക്കെട്ട് ഓപ്പണര്‍ ഇന്ത്യന്‍ ടീമിലിപ്പോള്‍ വലിയ സജീവമല്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും നിറ സാന്നിധ്യമാണ്. ഇന്ത്യയുടെ മുന്‍ അണ്ടര്‍19 ലോകകപ്പ് നായകനുമായ പൃഥ്വി ഷായുമായി ബന്ധപ്പെട്ട് പുതിയ പ്രശ്‌നം ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
സെല്‍ഫിയെടുക്കാന്‍ വിസമ്മതിച്ച പൃഥ്വി ഷായെ ആരാധകര്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തതിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. വനിതാ ആരാധികയടക്കം പൃഥ്വിയെ ആക്രമിക്കുന്നതിന്റെയും പൃഥ്വി എതിര്‍ക്കുന്നതിന്റെയും വീഡിയോയാണ് പ്രചരിക്കുന്നത്.
പൃഥ്വിയുടെ കാറിനും ഇവര്‍ കേടുപാടി വരുത്തിയിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ മുംബൈയിലാണ് സംഭവമുണ്ടായത്. പൃഥ്വിയുടെ പരാതി പ്രകാരം ശോഭിത് ഠാക്കൂര്‍, സപ്‌ന ഗില്‍ എന്നിവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. മുംബൈ ഒഷിവാരയിലെ ആഡംഭര ഹോട്ടലില്‍വെച്ച് തുടങ്ങിയ തര്‍ക്കം റോഡിലേക്ക് നീങ്ങുകയായിരുന്നു.

സെല്‍ഫിക്ക് വിസമ്മതിച്ചത് പ്രശ്‌നമായി
രണ്ട് ആരാധകര്‍ പൃഥ്വി ഷായോട് സെല്‍ഫി ആവിശ്യപ്പെട്ടപ്പോള്‍ താരം വിസമ്മതിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ആദ്യം സെല്‍ഫി എടുത്തെങ്കിലും പിന്നെയും ശല്യപ്പെടുത്തിയതോടെ പൃഥ്വി ഹോട്ടല്‍ മാനേജറേയും സുഹൃത്തിനെയും വിളിച്ചുവരുത്തി ആരാധകരെ മടക്കി അയച്ചു.
പൃഥ്വി ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ബേള്‍ ബോള്‍ ബാറ്റുപയോഗിച്ച് എട്ടംഗ സംഘം താരത്തെ ആക്രമിക്കുകയായിരുന്നു. പൃഥ്വിയും സുഹൃത്തും കാറില്‍ രക്ഷപെട്ടപ്പോള്‍ പിന്തുടര്‍ന്നെത്തി ആക്രമിക്കുകയും കാറിന്റെ ചില്ലടിച്ച് പൊട്ടിക്കുകയും ചെയ്യുകയായിരുന്നു.
ഭീഷണിപ്പെടുത്തി 50000 രൂപ പണം ആവിശ്യപ്പെടുകയും ചെയ്തുവെന്നാണ് പൃഥ്വിയുടെ പരാതിയിലുള്ളത്. എന്നാല്‍ പൃഥ്വി വനിതാ ആരാധികയായ സപ്‌ന ഗില്ലിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഇതിന്റെ വീഡിയോകളും പ്രചരിക്കുന്നുണ്ട്.
Also Read: മികച്ച റെക്കോഡുള്ള സൂപ്പര്‍ താരങ്ങള്‍! പക്ഷെ ലോകകപ്പ് കളിച്ചിട്ടില്ല- അഞ്ച് പേരിതാ

ടീമിലില്ലെങ്കിലും വിവാദങ്ങള്‍ക്ക് പഞ്ഞമില്ല
ഇന്ത്യന്‍ ടീമിലില്ലെങ്കിലും വിവാദങ്ങള്‍ക്ക് ക്ഷാമമില്ലാത്ത താരമാണ് പൃഥ്വി ഷായെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. അതിരാവിലെയാണ് സംഭവം. ക്രിക്കറ്റ് താരമെന്ന നിലയില്‍ അച്ചടക്കം പാലിക്കാന്‍ പൃഥ്വിക്ക് സാധിക്കുന്നില്ലെന്നും ടീമിലേക്കെത്തണമെന്നതിനെക്കാള്‍ മുകളില്‍ മറ്റ് ചിന്തകളാണെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.
വാലന്റൈന്‍സ് ദിനത്തില്‍ കാമുകിയോടൊപ്പം ഭാര്യയെന്ന തരത്തില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ട പൃഥ്വി വിവാദത്തിലായിരുന്നു. ഇത് തന്റെ ഫോണ്‍ ഹാക്ക് ചെയ്ത് മറ്റാരോയിട്ടതാണെന്നാണ് പൃഥ്വി വിശദീകരിച്ചത്. ഇതിന് പിന്നേറ്റാണ് ഇപ്പോള്‍ ഇത്തരമൊരു വിവാദം ഉണ്ടായിരിക്കുന്നത്.

അച്ചടക്കം കാട്ടാതെ വളരാനാവില്ല
എത്ര വലിയ താരമാണെങ്കിലും അച്ചടക്കമില്ലാതെ വളരാനാവില്ലെന്നാണ് ആരാധകര്‍ പൃഥ്വിയെ ഓര്‍മിപ്പിക്കുന്നത്. വിനോദ് കാംബ്ലിയെപ്പോലെ ക്രിക്കറ്റിലെ അത്യാഡംഭര സൗകര്യങ്ങളില്‍ മുഴുകി ജീവിച്ച് കരിയര്‍ നശിപ്പിക്കുന്ന താരമായി പൃഥ്വിയും മാറുകയാണെന്നാണ് ആരാധകര്‍ കുറ്റപ്പെടുത്തുന്നത്.
ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍ക്ക് പോലുമില്ലാത്ത പ്രശ്‌നങ്ങളും വിവാദങ്ങളുമാണ് ഈ പ്രായത്തില്‍ പൃഥ്വി സൃഷ്ടിച്ചതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട പൃഥ്വിക്ക് ഒരു വര്‍ഷത്തോളം പുറത്തിരിക്കേണ്ടി വന്നിരുന്നു.
ഫിറ്റ്‌നസിന്റെ കാര്യത്തിലും കാര്യമായി ശ്രദ്ധിക്കാത്ത പൃഥ്വിക്ക് കരിയറിലും വലുത് മറ്റ് പലതുമാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന താരമാണെന്ന് പലപ്പോഴും പൃഥ്വി മറന്ന് പോവുകയാണെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.
Also Read: സെവാഗ് മാനസികമായി ശക്തന്‍! തളര്‍ത്താനാവില്ല- അനുഭവം വെളിപ്പെടുത്തി മുന്‍ അംപയര്‍

വിവാദങ്ങള്‍ കരിയറിനെ ബാധിക്കും
ഇന്ത്യയുടെ മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മ പൃഥ്വി ഷാക്ക് വലിയ പിന്തുണ നല്‍കാത്തയാളാണ്. പൃഥ്വിയുടെ ഇന്ത്യന്‍ ടീമിലെ കരിയര്‍ വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സമയത്താണ് ഇത്തരം പുതിയ വിവാദങ്ങള്‍ ഉണ്ടാകുന്നത്.
പ്രചരിക്കുന്ന വീഡിയോയില്‍ പൃഥ്വി യുവതിയെപിടിച്ച് തള്ളുന്നതും മൊബൈല്‍ തട്ടിക്കളയാന്‍ ശ്രമിക്കുന്നതുമെല്ലാമുണ്ട്. ഇത് പ്രകാരം പൃഥ്വിക്കെതിരേ കേസ് വന്നാല്‍ താരത്തിന്റെ കരിയറിനെ അത് കാര്യമായി ബാധിക്കുമെന്നുറപ്പ്.
എന്നാല്‍ ഇതിന്റെ യാതൊരു ഗൗരവും പൃഥ്വി കാട്ടുന്നില്ലെന്നും ഇപ്പോഴും പക്വതയില്ലാതെ അനാവശ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ആരാധകര്‍ പറയുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications