
ആക്രമിച്ച് കളിക്കാനുള്ള ശേഷി
ബൗളറെ ഭയക്കാത്ത ബാറ്റ്‌സ്മാന്‍ എന്നതാണ് പൃഥ്വിയുടെ സവിശേഷത. അദ്ദേഹത്തിന് നല്‍കുന്ന ഈ വിശേഷണം എത്രമാത്രം ശരിയാണെന്നറിയാന്‍ ഐപിഎല്ലിലെ ബാറ്റിങ് കണ്ടാല്‍ വ്യക്തമാവും. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഗംഭീര പേസര്‍മാരെപ്പോലും അനായാസം തല്ലിപ്പറത്താന്‍ താരത്തിന് പ്രതിഭയുണ്ട്. പവര്‍പ്ലേ വരെ ബാറ്റ് ചെയ്താല്‍ തന്നെ 50ലധികം റണ്‍സ് നേടാനുള്ള മികവ്. ഒറ്റക്ക് മത്സരത്തിന്റെ ഗതി യൂ ടേണ്‍ തിരിക്കാന്‍ കെല്‍പ്പുള്ളവനാണ് പൃഥ്വി. ടി20യില്‍ ഇത്തരമൊരു ഓപ്പണറുടെ ആവിശ്യം എല്ലാ ടീമിനുമുണ്ട്.
ഇന്ത്യയുടെ ആദ്യ ടി20 പ്ലേയിങ് 11 ഓര്‍ക്കുന്നുണ്ടോ?, അവര്‍ ഇപ്പോള്‍ എവിടെയാണ്?, പരിശോധിക്കാം

നായക മികവ്
അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ചതോടെയാണ് പൃഥ്വിയുടെ പേര് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ഇന്ത്യക്കായി അരങ്ങേറ്റ ടെസ്റ്റില്‍ത്തന്നെ സെഞ്ച്വറി നേടി ഞെട്ടിച്ച താരം നായകനെന്ന നിലയില്‍ തുടര്‍ച്ചയായി മികവ് കാട്ടുന്നു,. 2018ല്‍ ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് കിരീടം ചൂടിച്ച പൃഥ്വി 2019ല്‍ മുംബൈയെ ടി20 ലീഗ് കിരീടം ചൂടിച്ചു. 2021ലെ വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയെ കിരീടം ചൂടിച്ചു. 2022ലെ രഞ്ജി ട്രോഫി ഫൈനലില്‍ മുംബൈയെ എത്തിക്കാനും അദ്ദേഹത്തിനായി. 22നാണ് ഫൈനല്‍ നടക്കാന്‍ പോകുന്നത്. നിലവിലെ ഇന്ത്യയുടെ ഭാവി നായകന്മാരെന്ന് വിശേഷിപ്പിക്കപ്പെടുന്ന കെ എല്‍ രാഹുലിനെക്കാളും റിഷഭ് പന്തിനെക്കാളുമെല്ലാം നായക മികവ് പൃഥ്വിക്കുണ്ട്. എന്നാല്‍ സെലക്ടര്‍മാര്‍ കണ്ണടക്കുന്നു.
T20 World Cup: റിഷഭ് - കാര്‍ത്തിക്, ആരാവണം ഇന്ത്യയുടെ കീപ്പര്‍?, ഡികെ ബെസ്റ്റ്, കാരണങ്ങളിതാ

എതിര്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള കഴിവ്
പൃഥ്വിയെപ്പോലുള്ള താരങ്ങളുടെ സവിശേഷത ഒറ്റയാള്‍ പ്രകടനംകൊണ്ട് എതിരാളികളെ തളര്‍ത്തുമെന്നതാണ്. ഇന്ത്യന്‍ ടീമില്‍ പേരുകേട്ട പലരുമുണ്ടായിട്ടും ആദ്യമായി ട്രിപ്പിള്‍ സെഞ്ച്വറി നേടിയത് വീരേന്ദര്‍ സെവാഗാണ്. ആരെയും കൂസലാക്കാതെ കടന്നാക്രമിക്കുന്ന ശൈലിയാണ് സെവാഗിന്റേത്. അതുപോലെ തന്നെയാണ് പൃഥ്വിയും. രണ്ട് പേരും നിലയുറപ്പിച്ചാല്‍ എതിര്‍ ടീമിന്റെ മാനസിക വീര്യം ഒന്നാകെ ചോര്‍ന്ന് പോകും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പൃഥ്വിയെപ്പോലുള്ള താരങ്ങളെ ഇന്ത്യ പരിഗണിക്കണമെന്നാണ് സെവാഗ് അഭിപ്രായപ്പെട്ടത്. എന്തായാലും ഇന്ത്യ അവസരം കൊടുക്കാതെ മാറ്റിനിര്‍ത്തേണ്ട താരമല്ല പൃഥ്വിയെന്ന കാര്യം ഉറപ്പാണ്.


Click it and Unblock the Notifications
