Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: പൃഥ്വി-റിഷഭ് ഓപ്പണിങ്, സഞ്ജു അഞ്ചാമന്‍, ഇന്ത്യയുടെ ന്യൂ ടി20 പ്ലേയിങ് 11

1

അഡ്‌ലെയ്ഡ്: 2022ലെ ടി20 ലോകകപ്പ് ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടുകളുകളിലൊന്നായി മാറിയിരിക്കുകയാണ്. ഗ്രൂപ്പ് രണ്ടിലെ ചാമ്പ്യന്മാരായാണ് ഇന്ത്യ സെമിയിലേക്കെത്തിയതെങ്കിലും സെമിയില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന്റെ തോല്‍വി ഏറ്റുവാങ്ങിയാണ് ഇന്ത്യ തലകുനിച്ചത്. ആരാധകരെയും ടീം മാനേജ്‌മെന്റിനെയും ഒരുപോലെ നിരാശപ്പെടുത്തിയ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമില്‍ മാറ്റം വേണമെന്ന ആവിശ്യം ശക്തമാണ്.

സീനിയര്‍ താരങ്ങളെ ഇന്ത്യ അധികമായി പിന്തുണക്കുന്നു. ഇതിന് മാറ്റം വരണം. ടി20യില്‍ ഭയമില്ലാതെ ബാറ്റ് ചെയ്യാന്‍ കഴിവുള്ള യുവതാരങ്ങളെ ഇന്ത്യ കൊണ്ടുവരണമെന്നാണ് കൂടുതല്‍ ആളുകളും ആവിശ്യപ്പെടുന്നത്. 2024ലെ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യ ഇപ്പോഴെ പടയൊരുക്കം തുടങ്ങണം. ഇന്ത്യക്ക് അടുത്ത ലോകകപ്പിലേക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ബെസ്റ്റ് പ്ലേയിങ് 11 പരിശോധിക്കാം.

പൃഥ്വി ഷാ-റിഷഭ് പന്ത്

പൃഥ്വി ഷാ-റിഷഭ് പന്ത്

ഇന്ത്യയുടെ ഓപ്പണിങ്ങില്‍ ഇടത്-വലത് കൂട്ടുകെട്ട് കൊണ്ടുവരേണ്ടത് അനിവാര്യമാണ്. ഓപ്പണിങ്ങില്‍ ഇന്ത്യക്ക് നിലവിലെ പദ്ധതികള്‍ പോരാ. പവര്‍പ്ലേയില്‍ 50ലധികം റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ക്കാന്‍ കെല്‍പ്പുള്ള താരങ്ങളെയാണ് ഇന്ത്യക്കാവശ്യം. അങ്ങനെ വരുമ്പോള്‍ പൃഥ്വി ഷായെ ഇന്ത്യക്ക് പരിഗണിക്കാവുന്നതാണ്. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ കഴിവുള്ള ഭയമില്ലാത്ത ബാറ്റ്‌സ്മാനാണ് പൃഥ്വി. പവര്‍പ്ലേ മുതലാക്കാന്‍ പൃഥ്വിയെപ്പോലെ മിടുക്കന്മാര്‍ കുറവാണ്.

ഓപ്പണിങ്ങിലേക്ക് ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന രണ്ട് ഇടം കൈയന്‍മാരാണുള്ളത്. ഒന്ന് ഇഷാന്‍ കിഷനും രണ്ടാമത്തെ താരം റിഷഭ് പന്തുമാണ്. വിക്കറ്റ് കീപ്പറെന്ന നിലയിലും ആക്രമിച്ച് കളിക്കാന്‍ കൂടുതല്‍ കഴിവുള്ള താരമെന്ന നിലയിലും റിഷഭിന് ഇന്ത്യ മുന്‍തൂക്കം നല്‍കിയേക്കും. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകള്‍ പായിക്കാന്‍ കഴിവുള്ള താരമാണ് റിഷഭ്.

Also Read : 2024ലെ ടി20 ലോകകപ്പില്‍ കപ്പടിക്കണോ? ഇന്ത്യ എവിടെ മെച്ചപ്പെടണം? അഞ്ച് മാറ്റങ്ങളിതാ

വിരാട് കോലി, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍

വിരാട് കോലി, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍

മൂന്നാം നമ്പറില്‍ വിരാട് കോലിയെപ്പൊലൊരു താരം അത്യാവശ്യമാണ്. ടീമിന്റെ ആംഗര്‍ റോളില്‍ കളിക്കാന്‍ കോലി മിടുക്കനാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും നിലയുറപ്പിച്ച് കളിക്കാനുമെല്ലാം കഴിവുള്ള താരമാണ് കോലി. ടീമിലെ യുവതാരങ്ങള്‍ക്ക് കരുത്ത് നല്‍കി മുന്നോട്ട് കൊണ്ടുപോകാന്‍ കോലിയെപ്പോലെ അനുഭവസമ്പത്തുള്ള ഒരു താരത്തെ ഇന്ത്യക്ക് അത്യാവശ്യമാണ്.

നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് തുടരണം. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ അസാധ്യ കഴിവാണ് സൂര്യക്കുള്ളത്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകള്‍ പായിക്കുന്ന സൂര്യ ഫീല്‍ഡിങ് നിയന്ത്രണമില്ലാത്ത ഓവറുകള്‍ മുതലാക്കുന്നതില്‍ മിടുക്കനാണ്. ഇത്തവണത്തെ ടി20 ലോകകപ്പിലും തിളങ്ങിയ സൂര്യയെ അടുത്ത ലോകകപ്പിലേക്കും ഇന്ത്യ നിലനിര്‍ത്തിയേക്കും.

3

അഞ്ചാം നമ്പറില്‍ സഞ്ജു സാംസണെയാണ് ഇന്ത്യ പരിഗണിക്കേണ്ടത്. മധ്യനിരയില്‍ ഫിനിഷര്‍ റോളില്‍ തിളങ്ങാന്‍ സഞ്ജുവിനാവും. തുടക്കത്തിലേ പ്രശ്‌നങ്ങള്‍ മറികടന്ന് സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ സഞ്ജുവിന് ഇപ്പോള്‍ സാധിക്കുന്നുണ്ട്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തേണ്ട സാഹചര്യത്തിലും അതിനനുസരിച്ച് ഉയരാന്‍ താരത്തിനാവും. സ്പിന്നിനെയും പേസിനെയും ഒരുപോലെ നേരിടാന്‍ സഞ്ജു മികച്ചവനാണ്.

ഹര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചഹാര്‍

ഹര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചഹാര്‍

ഹര്‍ദിക് പാണ്ഡ്യയും വാഷിങ്ടണ്‍ സുന്ദറും ദീപക് ചഹാറുമാണ് ടീമിലെ ഓള്‍റൗണ്ടര്‍മാരായി വേണ്ടത്. ടീമിനെ ഹര്‍ദിക് നയിക്കും. പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ തിളങ്ങുന്ന ഹര്‍ദിക് സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ അവസരത്തിനൊത്ത് ഉയരാന്‍ മിടുക്കനാണ്. സുന്ദര്‍ പവര്‍പ്ലേയില്‍ നന്നായി പന്തെറിയുന്ന സ്പിന്നറാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ താരം ബാറ്റിങ് അല്‍പ്പം കൂടി മെച്ചപ്പെടുത്തേണ്ടതായുണ്ട്. പേസ് ഓള്‍റൗണ്ടറാണ് ദീപക് ചഹാര്‍. പവര്‍പ്ലേയില്‍ സ്വിങ് ബൗളിങ്ങുകൊണ്ട് വിക്കറ്റ് നേടാന്‍ കഴിവുള്ള ദീപ് ബാറ്റുകൊണ്ടും നിര്‍ണ്ണായക സംഭാവന ചെയ്യാന്‍ കഴിവുള്ളവനാണ്.

Also Read: T20 World Cup 2022: ദ്രാവിഡിന് കീഴില്‍ ഇന്ത്യ പോരാ! വമ്പന്‍ തോല്‍വികള്‍, പുറത്താക്കാതെ പറ്റില്ല

ജസ്പ്രീത് ബുംറ, രവി ബിഷ്‌നോയ്, അര്‍ഷദീപ് സിങ്

ജസ്പ്രീത് ബുംറ, രവി ബിഷ്‌നോയ്, അര്‍ഷദീപ് സിങ്

ബൗളിങ് നിരയില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ വരണം. ന്യൂബോളിലും ഡെത്ത് ഓവറിലും ഒരുപോലെ മികവ് കാട്ടുന്ന ബുംറയുടെ മികവിനെ ടി20 ഫോര്‍മാറ്റില്‍ ഇന്ത്യക്കാവശ്യമാണ്. ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഇന്ത്യ മിസ് ചെയ്തത് ബുംറയുട ഈ മികവിനെയാണ്.

സ്പിന്‍ നിരയില്‍ യുസ്‌വേന്ദ്ര ചഹാലിനും കുല്‍ദീപ് യാദവിനും ഇനി സ്ഥാനമില്ല. രണ്ട് പേരിലും ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് ഇപ്പോള്‍ വലിയ വിശ്വാസമില്ല. ഭാവി മുന്നില്‍ക്കണ്ട് കൈക്കുഴ സ്പിന്നറായ രവി ബിഷ്‌നോയിയെ ഇന്ത്യ വളര്‍ത്തിക്കൊണ്ട് വരികയാണ് വേണ്ടത്.

പേസ് നിരയില്‍ ഇടം കൈയന്‍ അര്‍ഷദീപ് സിങ്ങിനെ പരിഗണിക്കാം. ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഭേദപ്പെട്ട പ്രകടനമാണ് അര്‍ഷദീപ് കാഴ്ചവെച്ചത്. എന്നാല്‍ താരത്തിന് മുന്നോട്ടും ഇതേ ഫോം നിലനിര്‍ത്താനായാല്‍ ടീമില്‍ തുടരാം. അല്ലാത്ത മൊഹ്‌സിന്‍ ഖാനെ ഇന്ത്യ പിന്തുണക്കേണ്ടതാണ്.

Story first published: Saturday, November 12, 2022, 10:17 [IST]
Other articles published on Nov 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+