Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലില്‍ വിലക്കിയ താംബെ ചരിത്രം കുറിച്ചു! സിപിഎല്ലില്‍ കളിക്കും, ആദ്യത്തെ ഇന്ത്യന്‍ താരം

മുംബൈ: ഇന്ത്യയുടെ വെറ്ററന്‍ ക്രിക്കറ്റ് താരം പ്രവീണ്‍ താംബെയ്ക്കു അപൂര്‍വ്വനേട്ടം. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ (സിപിഎല്‍) കളിക്കാന്‍ അവസരം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ താരമായി അദ്ദേഹം മാറി. ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സാണ് പുതിയ സീസണിനു മുന്നോടിയായി 48കാരനായ താംബെയെ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. വിന്‍ഡീസ് ക്യാപ്റ്റന്‍ കൂടിയായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കിരോണ്‍ പൊള്ളാര്‍ഡ് നയിക്കുന്ന ടീം കൂടിയാണിത്.

ഐപിഎല്ലിന്റെ 13ാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി കളിക്കാനിരുന്ന താരമായിരുന്നു താംബെ. ലേലത്തില്‍ കെകെആര്‍ അദ്ദേഹത്തെ സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇതോടെ ഐപിഎല്ലില്‍ ലേലത്തില്‍ ടീം ലഭിച്ച ഏറ്റവും പ്രായം കൂടിയ താരമായും താംബെ മാറിയിരുന്നു. പക്ഷെ ബിസിസിഐ താരത്തെ ഐപിഎല്ലില്‍ നിന്നും വിലക്കുകയായിരുന്നു. ബിസിസിഐ അംഗീകാരമാലിലാത്ത വിദേശ ലീഗുകളില്‍ കളിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. പ്രധാനമായും ടി10 ലീഗില്‍ കളിച്ചതാണ് താംബെയ്ക്കു ഏറ്റവും വലിയ തിരിച്ചടിയായി മാറിയത്.

1

ഐപിഎല്ലിലെ അവസരം നഷ്ടമായതിനു പിന്നാലെയാണ് താംബെയ്ക്കു സിപിഎല്ലില്‍ നറുക്കുവീണത്. നേരത്തേ താരത്തെ വാങ്ങിയ കെകെആറിന്റെ തന്നെ ഉടമസ്ഥയിലുള്ള ഫ്രാഞ്ചൈസിയാണ് ട്രിന്‍ബാഗോ നൈറ്റ്‌റൈഡേഴ്‌സ്. താനിപ്പോഴും ഫിറ്റാണ്. ബിസിസിഐ അവരുടെ ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ അനുമതി നിഷേധിക്കുമ്പോള്‍ എന്തുകൊണ്ട് മറ്റു ലീഗുകളില്‍ തനിക്കു കളിച്ചുകൂടെന്നു താംബെ ചോദിക്കുന്നു. വിദേശത്തു കളിക്കാന്‍ തനിക്കു യോഗ്യതയുണ്ട്, ലേലത്തില്‍ ട്രിബാഗോ നൈറ്റ് റൈഡേഴ്‌സ് തന്നെ വാങ്ങുകയും ചെയ്തതായി താംബെ പ്രതികരിച്ചു.

2

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വെറും രണ്ടു മല്‍സരങ്ങളില്‍ മാത്രമേ താംബെ കളിച്ചിട്ടുള്ളൂ. എന്നാല്‍ ഐപിഎല്ലിലെ ചില മികച്ച പ്രകടനങ്ങള്‍ താരത്തെ ശ്രദ്ധേയനാക്കുകയായിരുന്നു. 2013 മുതല്‍ 15 വരെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി താംബെ കളിച്ചിരുന്നു. കൂടാതെ ഇപ്പോള്‍ നിലവിലില്ലാത്ത ഗുജറാത്ത് ലയണ്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളുടെും ഭാഗമായിരുന്നു അദ്ദേഹം. 2016നു ശേഷം വെറ്ററന്‍ താരം ഐപിഎല്ലില്‍ കളിച്ചിട്ടില്ല.

ആഗസ്റ്റ് 18 മുതല്‍ സപ്തംബര്‍ 18 വരെയായിരിക്കും കരീബിയന്‍ പ്രീമിയര്‍ ലീഗ് നടക്കുക. കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കാണികളില്ലാതെ അടച്ചിട്ട സ്റ്റേഡിയത്തില്‍ മല്‍സരങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

ട്രിന്‍ബാഗോ നൈറ്റ്‌റൈഡേഴ്‌സ് ടീം
കിരോണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), ഡ്വയ്ന്‍ ബ്രാവോ, സുനില്‍ നരെയ്ന്‍, കോളിന്‍ മണ്‍റോ, ഫവാദ് അഹമ്മദ്, ഡാരന്‍ ബ്രാവോ, ലെന്‍ഡ്ല്‍ സിമ്മണ്‍സ്, ഖാറി പിയറെ, ടിം സെയ്‌ഫേര്‍ട്ട്, സിക്കന്തര്‍ റാസ, ആന്‍ഡേഴ്‌സന്‍ ഫിലിപ്പ്, പ്രവീണ്‍ താംബെ, ജയ്ഡന്‍ സീല്‍സ്, അമീര്‍ ജാംഗു, ടൊയ്ന്‍ വെബ്സ്റ്റര്‍, അകീല്‍ ഹുസൈന്‍, എം അലി ഖാന്‍.

Story first published: Wednesday, August 5, 2020, 16:01 [IST]
Other articles published on Aug 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+