'ഇന്ത്യന്‍ താരങ്ങള്‍ കുട്ടികളല്ല, താരങ്ങളെ അടുത്തറിയണം', ദ്രാവിഡിനെതിരേ രവി ശാസ്ത്രി

മുംബൈ: ടി20 ലോകകപ്പിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പിനായി ഇതിനോടകം ഓസ്‌ട്രേലിയയിലെത്തിയ ഇന്ത്യ രണ്ട് സന്നാഹ മത്സരങ്ങള്‍ കളിച്ചു. 2021ലെ ടി20 ലോകകപ്പില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ഇന്ത്യക്ക് ഇത്തവണത്തെ ടി20 ലോകകപ്പ് അഭിമാന പ്രശ്‌നമാണ്. രവി ശാസ്ത്രിയെന്ന പരിശീലകന് കീഴില്‍ ഇറങ്ങിയ ഇന്ത്യക്ക് 2021ലെ ലോകകപ്പില്‍ കാര്യമായൊന്നും ചെയ്യാനായില്ല.
ഇത്തവണ രാഹുല്‍ ദ്രാവിഡെന്ന പരിശീലകന് കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത്. ശാസ്ത്രിക്ക് പകരക്കാരനായെത്തിയ ദ്രാവിഡിന് കീഴില്‍ ഏഷ്യാ കപ്പ് നഷ്ടപ്പെടുത്തിയ ഇന്ത്യ ടി20 ലോകകപ്പില്‍ എന്ത് ചെയ്യുമെന്നതാണ് കണ്ടറിയേണ്ടത്. ശാസ്ത്രി ഇന്ത്യക്ക് ഐസിസിസി കിരീടം നേടിക്കൊടുത്തില്ലെങ്കിലും പരിശീലകനെന്ന നിലയില്‍ അഭിമാന നേട്ടങ്ങള്‍ ടീമിന് സമ്മാനിച്ചു. ശാസ്ത്രിക്ക് കീഴില്‍ പ്രധാനമായും ടെസ്റ്റിലാണ് ഇന്ത്യ മിന്നിച്ചത്.

മാന്‍ മാനേജ്‌മെന്റ് അറിയണം
ഇപ്പോഴിതാ പരിശീലകനെന്ന ജോലിയെക്കുറിച്ച് മനസ് തുറന്ന ശാസ്ത്രി രാഹുല്‍ ദ്രാവിഡിനെതിരേ ഒളിയമ്പ് എയ്യുകയും ചെയ്തു. ഒരു മികച്ച പരിശീലകന്‍ മനുഷ്യരെ നന്നായി കൈകാര്യം ചെയ്യാന്‍ കഴിവുള്ളവനായിരിക്കണമെന്നാണ് ശാസ്ത്രി അഭിപ്രായപ്പെട്ടത്. 'മനുഷ്യരെ കൈകാര്യം ചെയ്യാനുള്ള കഴിവാണ് പ്രധാനപ്പെട്ടത്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ സ്‌കൂള്‍ കുട്ടികളല്ല.
അവര്‍ കോടീശ്വരന്മാരാണ്. എല്ലാവര്‍ക്കും അവരുടേതായ ചിന്താഗതികളുണ്ട്. ഇവരെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതാണ് പ്രധാനപ്പെട്ട കാര്യം. ഓരോ വ്യക്തികളുടെയും അടിത്തറ അറിയണം. അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ സാധിക്കണം. ഈ കഴിവുകള്‍ ചന്തയില്‍ വാങ്ങാന്‍ ലഭിക്കുന്നതല്ല. അത് ആര്‍ജിച്ചെടുക്കേണ്ടതാണ്. എനിക്കതുണ്ടെന്നാണ് കരുതുന്നത്'-ഹിന്ദുസ്ഥാന്‍ ടൈംസിനോട് സംസാരിക്കവെ ശാസ്ത്രി പറഞ്ഞു.
Also Read : IPL: മുംബൈക്ക് പറ്റിയ അഞ്ച് അബദ്ധങ്ങള്‍, ഇവരെ കൈവിട്ട് കളഞ്ഞത് വലിയ മണ്ടത്തരം

ശാസ്ത്രി കൈയടി നേടിയ കോച്ച്
ഇന്ത്യയുടെ പരിശീലകനെന്ന നിലയില്‍ രവി ശാസ്ത്രി മികവ് കാട്ടിയാണ് പടിയിറങ്ങിയത്. ഇതില്‍ എടുത്തു പറയേണ്ടത് രണ്ട് തവണ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിക്കൊടുത്തതാണ്. വിരാട് കോലിയെന്ന നായകന്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് ശാസ്ത്രിയുടെ പരിശീലനത്തിന് കീഴിലാണ്. എല്ലാ താരങ്ങളുമായി മികച്ച വ്യക്തിബന്ധം കാത്തുസൂക്ഷിക്കാന്‍ ശാസ്ത്രിക്കായിരുന്നു. എന്നാല്‍ ഐസിസി കിരീടം നേടിക്കൊടുക്കാന്‍ മാത്രം അദ്ദേഹത്തിന് സാധിച്ചില്ല. ഇന്ത്യയുടെ ടെസ്റ്റ് ടീം നാട്ടില്‍ തോല്‍ക്കാതെ വിജയക്കുതിപ്പ് നടത്തിയതിന് പിന്നിലും ശാസ്ത്രിയുടെ മികവുണ്ട്. വേണ്ടത്ര പ്രശംസ നേടാതെ പോയ നായകനാണ് രവി ശാസ്ത്രിയെന്ന് പറയാം.
Also Read : സച്ചിന്‍ പന്തെടുത്താലും കിങ്, കൂടുതല്‍ തവണ പുറത്താക്കിയ നാല് ഇതിഹാസങ്ങളെ അറിയാം

ദ്രാവിഡ് കര്‍ക്കശക്കാരന്‍
രാഹുല്‍ ദ്രാവിഡ് പരിശീലകനെന്ന നിലയില്‍ പയറ്റി തെളിഞ്ഞ ശേഷമാണ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനാവുന്നത്. ഇന്ത്യയെ അണ്ടര്‍ 19 ടീമിനെ ലോകകപ്പ് കിരീടം ചൂടിച്ച ദ്രാവിഡ് ഇന്ത്യ എ ടീമിനെ നയിച്ചും മികച്ച നേട്ടങ്ങളിലേക്കുയര്‍ത്തി. അതിന് ശേഷം ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായും ഏറെ നാള്‍ പ്രവര്‍ത്തിച്ച ശേഷമാണ് ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലകനാവുന്നത്. എന്നാല്‍ ഇതുവരെ ദ്രാവിഡിന്റെ പരിശീലകനെന്ന നിലയിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ശരാശരിയെന്ന് മാത്രമെ പറയാനാവൂ.
അനാവശ്യ പരീക്ഷണങ്ങള്‍ നടത്തുന്നുവെന്നതാണ് അദ്ദേഹത്തിന്റെ പ്രധാന പോരായ്മ. താരങ്ങളുടെ ജോലി ഭാരം നിയന്ത്രിക്കുന്നതിലും പരാജയപ്പെടുന്നു. ഇത്തവണത്തെ ടി20 ലോകകപ്പ് ദ്രാവിഡിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ഇതില്‍ ടീമിന് മികവ് കാട്ടാതെ പോയാല്‍ രൂക്ഷ വിമര്‍ശനം ദ്രാവിഡ് നേരിടേണ്ടി വരുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications
