Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റണ്‍സുമില്ല, വിക്കറ്റുമില്ല, എന്നിട്ടും പ്ലെയര്‍ ഓഫ് ദി മാച്ച്!!! ഇതെങ്ങനെ? ആ ഭാഗ്യവാനെ അറിയാം

ക്രിക്കറ്റെന്ന ഗെയിമില്‍ വര്‍ഷങ്ങളായി പല അവിസ്മരണീയ പ്രകടനങ്ങള്‍ക്കും നമ്മള്‍ സാക്ഷിയായിട്ടുണ്ട്. ബാറ്റിങിലും ബൗളിങിലും ഫീല്‍ഡിങിലുമായി എത്രയെത്ര മനോഹര മുഹൂര്‍ത്തങ്ങളാണ് ക്രിക്കറ്റ് പ്രേമികളെ വ്യത്യസ്ത കാലഘട്ടങ്ങളില്‍ ത്രില്ലടിപ്പിച്ചിട്ടുള്ളത്. ഇവയില്‍ ചിലതാവട്ടെ ഒരിക്കലും നമ്മുടെ മനസില്‍ മായാതെ നില്‍ക്കുകയും ചെയ്യുന്നു.

അവസാന ബോള്‍ വരെ എന്തും സംഭവിക്കാമെന്ന അനിശ്ചിതത്വമാണ് ക്രിക്കറ്റെന്ന ഗെയിമിനെ ഏറ്റവും മനോഹരാക്കി തീര്‍ക്കുന്നത്. ചില വിചിത്രമായ സംഭവങ്ങള്‍ക്കും ക്രിക്കറ്റ് മല്‍സരങ്ങള്‍ സാക്ഷിയായിട്ടുണ്ട്.

cameron cuffy

അത്തമൊരു സംഭവത്തെ കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ആദ്യം കേള്‍ക്കുമ്പോള്‍ ആര്‍ക്കും ഇതു അവിശ്വസനീയമായി തോന്നിയേക്കാം. പക്ഷെ സംഭവം സത്യവുമാണ്.

IND vs IRE: ഇറങ്ങിയത് 4ല്‍!! ഐറിഷ് ടീമിനെതിരേ സഞ്ജുവിന്റെ അവസാന മാച്ചില്‍ സംഭവിച്ചതെന്ത്? വീഡിയോ

IND vs IRE: ഇറങ്ങിയത് 4ല്‍!! ഐറിഷ് ടീമിനെതിരേ സഞ്ജുവിന്റെ അവസാന മാച്ചില്‍ സംഭവിച്ചതെന്ത്? വീഡിയോ

ഇങ്ങനെയുമൊരു പ്ലെയര്‍ ഓഫ് ദി മാച്ച്

ഒരു മല്‍സരത്തില്‍ ഏറ്റവും ഗംഭീര പ്രകടനം നടത്തി സ്വന്തം ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കാറുള്ള താരങ്ങളെ തേടിയാണ് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം എത്താറുള്ളത്. ചിലപ്പോള്‍ അതു ബാറ്റിങിലാവാം, അല്ലെങ്കില്‍ ബൗളിങിലുമാവാം. അതുമല്ലെങ്കില്‍ രണ്ടിലും കൂടിയുമായിരിക്കാം.

എന്നാല്‍ ബാറ്റിങിലോ, ബൗളിങിലോ യാതൊരു സംഭാവനയും നല്‍കാതെ, അതായത് ഒരു റണ്‍സോ, വിക്കറ്റോ പോലും നേടാതെ പ്ലെയര്‍ ഓഫ് ദി മാച്ചായി മാറിയ ഒരു താരമുണ്ട്. അയാളെക്കുറിച്ചാണ് ഇതില്‍ പറയുന്നത്.

2001ല്‍ വെസ്റ്റ് ഇന്‍ഡീസും സിംബാബ് വെയും തമ്മിലുള്ള ഒരു ഏകദിന മല്‍സരത്തിലായിരുന്നു ഈ വിചിത്രമായ സംഭവം. അന്നു കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതാവട്ടെ വിന്‍ഡീസ് ഫാസ്റ്റ് ബൗളറായിരുന്ന കാമറൂണ്‍ കഫിയുമാണ്. അദ്ദേഹത്തിനു പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് ലഭിക്കാന്‍ ഒരു കാരണവും കൂടിയുണ്ട്.

IND vs IRE: രണ്ടിലൊന്നുറപ്പ്!! ഇന്ത്യ ഇറക്കുക ഇതിലൊരു 11, സഞ്ജു ഒന്നില്‍ മാത്രം, ബെസ്റ്റേത്?

IND vs IRE: രണ്ടിലൊന്നുറപ്പ്!! ഇന്ത്യ ഇറക്കുക ഇതിലൊരു 11, സഞ്ജു ഒന്നില്‍ മാത്രം, ബെസ്റ്റേത്?

ഈ മല്‍സരത്തില്‍ റണ്‍സും വിക്കറ്റും മാത്രമല്ല ഒരു ക്യാച്ച് പോലും കളിയുടടെ പേരില്‍ കുറിക്കപ്പെട്ടില്ല. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ടീം 50 ഓവറില്‍ അഞ്ചു വിക്കറ്റുകള്‍ നഷ്ടത്തില്‍ 266 റണ്‍സാണ് നേടിയത്.

മുന്‍ ഇതിഹാസ താരങ്ങളായ ക്രിസ് ഗെയ്ല്‍, ശിവ് നരെയ്ന്‍ ചന്ദര്‍പോള്‍ എന്നിവര്‍ക്കപ്പം ഡാരന്‍ ഗംഗയുടെയും സംഭാവനകളാണ് വിന്‍ഡീസ് ഇന്നിങ്‌സിന് കരുത്തായത്. മൂന്നു പേരും ഫിഫ്റ്റി പ്ലസ് സ്‌കോറുകളും നേടി.

267 റണ്‍സെന്നത് ആ സമയത്ത് ഏകദിനത്തില്‍ ചേസ് ചെയ്ത് ജയിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള സ്‌കോറുകളിലൊന്നായിരുന്നു. പക്ഷെ സിംബാബ്‌വെ മികച്ച രീതിയില്‍ തന്നെ റണ്‍ചേസില്‍ അന്നു മുന്നേറി. ഇതിനു സഹായിച്ചത് മധ്യനിരയുമായിരുന്നു. ആവേശകരമായ ക്ലൈമാക്‌സിലേക്കു മല്‍സരം കടക്കുകയും ചെയ്തു.

അപ്പോഴാണ് ബൗളിങില്‍ കഫിയുടെ മിന്നുന്ന പ്രകടനം വിന്‍ഡീസിന്റെ രക്ഷയ്‌ക്കെത്തി. കണിശതയോടെ ബൗള്‍ ചെയ്ത അദ്ദേഹം സിംബാബ്‌വെ ബാറ്റര്‍മാര്‍ക്കു റണ്ണെടക്കാനുള്ള പഴുതുകളൊന്നും നല്‍കിയില്ല. 10 ഓവറുകള്‍ ബൗള്‍ ചെയ്ത കഫി രണ്ടു മെയ്ഡനുകളടക്കം വിട്ടുകൊടുത്തത് വെറും 20 റണ്‍സ് മാത്രം.

വിക്കറ്റുകളൊന്നും ലഭിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ ഉജ്ജ്വല ബൗളിങിന്റെ മികവില്‍ സിംബാബ് വെയെ ഒമ്പതു വിക്കറ്റിനു 239 റണ്‍സിലൊതുക്കി വിന്‍ഡീസ് ജയം വരുതിയിലാക്കി.

മര്‍ലോണ്‍ സാമുവല്‍സും മെര്‍വിന്‍ ഡില്ലനും മൂന്നു വീതം വിക്കറ്റുകളുമെടുത്തു. കളിയില്‍ വിന്‍ഡീസ് 27 റണ്‍സിന്റെ വിജയം കൊയ്തപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം തേടയെത്തിയതാവട്ടെ കഫിയെയുമാണ്.

മല്‍സരത്തില്‍ യഥാര്‍ഥ ഗെയിഞ്ചിങ് പ്രകടനം നടത്തിയത് അദ്ദേഹമാണെന്നും ആ 10 ഓവറുകളാണ് വിധി നിര്‍ണയിച്ചതെന്നും മാച്ച ഒഫീഷ്യല്‍സ് വിലയിരുത്തുകയായിരുന്നു. തുടര്‍ന്നാണ് പ്ലെയര്‍ ഓഫ് ദി മാച്ചായും കഫിയെ തിരഞ്ഞെടുത്തത്.

Story first published: Tuesday, June 23, 2026, 16:39 [IST]
Other articles published on Jun 23, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+