Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവര്‍ കൂടി പാക് ടി20 ടീമില്‍ വേണം... ആവശ്യപ്പെട്ടത് പുതിയ നായകന്‍ ബാബര്‍, പറ്റില്ലെന്ന് പിസിബി

babar

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ടി20 നായകനായി ചുമതലയേറ്റെടുത്ത യുവ താരം ബാബര്‍ അസമിന് കളത്തിലിറങ്ങും മുമ്പ് ആദ്യ തിരിച്ചടി. രണ്ടു സീനിയര്‍ താരങ്ങളെ തന്റെ സംഘത്തില്‍ ഉള്‍പ്പെടുത്തണമെന്ന ബാബറിന്റെ ആവശ്യം പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) തള്ളുകയായിരുന്നു.

വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടി20 പരമ്പരയ്ക്കുള്ള ടീമിന്റെ നായകനായാണ് ടി20യിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനായ ബാബറിനെ തിരഞ്ഞെടുത്തത്. വിക്കറ്റ് കീപ്പര്‍ സര്‍ഫ്രാസ് അഹമ്മദിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാത്രമല്ല, ടീമില്‍ നിന്നും നീക്കിയാണ് പിസിബി ബാബറിനു കീഴില്‍ പുതിയൊരു ടീമിനെ തിരഞ്ഞെടുത്തത്.

ഹഫീസും മാലിക്കും വേണം

ഹഫീസും മാലിക്കും വേണം

മുന്‍ ക്യാപ്റ്റന്‍മാരും സ്റ്റാര്‍ ഓള്‍റൗണ്ടര്‍മാരുമായ മുഹമ്മദ് ഹഫീസ്, ഷുഐബ് മാലിക്ക് എന്നിവരെ വരാനിരിക്കുന്ന ഓസീസ് പര്യടനത്തിനുള്ള ടി20 ടീമിലേക്കു പരിഗണിക്കണമെന്നായിരുന്നു ബാബറിന്റെ അഭ്യര്‍ഥന. എന്നാല്‍ ഇതിനു കഴിയില്ലെന്ന് പിസിബി ഉറച്ച നിലപാട് എടുക്കുകയായിരുന്നു.
ഓസ്‌ട്രേലിയിലേക്കു തിരിക്കുന്നതിനു മുമ്പ് ക്യാപ്റ്റനെന്ന നിലില്‍ കഴിഞ്ഞയാഴ്ച ബാബര്‍ ആദ്യമായി വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.

മിസ്ബാഹും അനുകൂലിച്ചു

മിസ്ബാഹും അനുകൂലിച്ചു

ദേശീയ ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ ടീം സെലക്ഷനില്‍ തനിക്കും അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ബാബര്‍ പറയുന്നു. ഹഫീസിനെയും മാലിക്കിനെയും ടി20 ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ബാബര്‍ ആവശ്യപ്പെട്ടപ്പോള്‍ പാക് മുഖ്യ കോച്ചും സെലക്ടറുമായ മിസ്ബാഹുല്‍ ഹഖും അനുകൂലമായി തന്നെയായിരുന്നു പ്രതികരിച്ചത്. എന്നാല്‍ ബോര്‍ഡിലെ ചിലര്‍ വെറ്ററന്‍ താരങ്ങളെ ടീമിലെടുക്കുന്നതിനെ എതിര്‍ക്കുകയായിരുന്നു.

കഴിഞ്ഞ പരമ്പരയും നഷ്ടം

കഴിഞ്ഞ പരമ്പരയും നഷ്ടം

അടുത്തിടെ ശ്രീലങ്കയ്‌ക്കെതിരേ പാകിസ്താന്‍ നാട്ടില്‍ കളിച്ച ടി20 പരമ്പരയിലും മാലിക്കും ഹഫീസും ഉള്‍പ്പെട്ടിരുന്നില്ല. ഈ പരമ്പരയില്‍ ലങ്കയുടെ പരീക്ഷണ ടീമിനോട് പാകിസ്താന്‍ 0-3ന്റെ സമ്പൂര്‍ണ പരാജയവും ഏറ്റുവാങ്ങിയിരുന്നു. ഈ പരമ്പരയിലെ ദയനീയ പ്രകടനത്തെ തുടര്‍ന്നാണ് നായകസ്ഥാനത്തു നിന്നു സര്‍ഫ്രാസിന മാറ്റിയത്.

വലിയ വെല്ലുവിളി

വലിയ വെല്ലുവിളി

ഓസ്‌ട്രേലിയന്‍ പര്യടനം പാകിസ്താനെ സംബന്ധിച്ചിടത്തോളം കനത്ത വെല്ലുവിളി തന്നെയാണെന്നു ബാബര്‍ വ്യക്തമാക്കി. ഓസീസിനെ അവരുടെ നാട്ടില്‍ തോല്‍പ്പിക്കുകയെന്നത് ദുഷ്‌കരമാണ്. ഭയമില്ലാതെ കളിച്ച് ഓസീസിനെതിരേ നല്ല പോരാട്ടം കാഴ്ചവയ്ക്കുകയാണ്. ലക്ഷ്യം. ഓസീസിനെപ്പോലെ തന്നെ അഗ്രസീവായി തന്നെ തങ്ങളും കളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Monday, October 28, 2019, 12:06 [IST]
Other articles published on Oct 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+