ഇഷാന്‍ വേണ്ട, ടി20 ലോകകപ്പില്‍ രോഹിത്തിന്റെ പങ്കാളി അവന്‍ മതി- തിരഞ്ഞെടുത്ത് പാര്‍ഥീവ്

ഈ വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളി ആരായിരിക്കണമെന്നതില്‍ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പറും കമന്റേറ്ററുമായ പാര്‍ഥീവ് പട്ടേല്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ ആദ്യത്തെ ടി20 മല്‍സരത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ മല്‍സരത്തില്‍ യുവ താരം ഇഷാന്‍ കിഷനായിരുന്നു രോഹിത്തിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. മോശമല്ലാത്ത പ്രകടനം താരം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. 35 റണ്‍സെടുത്താണ് ഇഷാന്‍ പുറത്തായത്. 42 ബോളില്‍ നാലു ബൗണ്ടറികള്‍ താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. മോശമല്ലാത്ത തുടക്കം ലഭിച്ചിട്ടും അതു വലിയ ഇന്നിങ്‌സാക്കി മാറ്റിയെടുക്കാന്‍ ഇഷാനു കഴിഞ്ഞില്ല.

വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി വൈസ് ക്യാപ്റ്റന്‍ കൂടിയായ കെഎല്‍ രാഹുല്‍ കളിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നു പാര്‍ഥീവ് പട്ടേല്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകപ്പില്‍ രോഹിത്തും രാഹുലുമായിരുന്നു ഓപ്പണര്‍മാര്‍. വിന്‍ഡീസിനെതിരേ ഇപ്പോള്‍ നടക്കുന്ന പരമ്പരയില്‍ നിന്നും പരിക്കു കാരണം രാഹുല്‍ പിന്‍മാറിയിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് ഇഷാനു ഈ റോളിലേക്കു നറുക്കുവീണത്.

രാഹുലാണ് രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായി ദീര്‍ഘകാലത്തേക്കുള്ള ഓപ്ഷനെന്നാണ് ഞാന്‍ കരുതുന്നത്. രാഹുല്‍ ടീമിലേക്കു തിരിച്ചെത്തിയാല്‍ അദ്ദേഹമായിരിക്കും രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യുകയെന്നു ഞാന്‍ കരുതുന്നു. ടി20 ലോകകപ്പില്‍ രോഹിത്തും രാഹുലുമായിരിക്കും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുകയെനാണ് വ്യക്തിപരമായി തനിക്കു തോന്നുന്നതെന്നും പാര്‍ഥീവ് വിശദമാക്കി.

ശരിയായ താളത്തിലാണെങ്കില്‍ ഇഷാന്‍ കിഷന്‍ ഓപ്പണിങ് റോളില്‍ ഒരു മോശം ഓപ്ഷനാണെന്നു എനിക്കു അഭിപ്രായമില്ല. ഇഷാന്‍ ശരിയായ മാനസികാവസ്ഥയിലാണെങ്കില്‍ രോഹിത്തിന് ക്രീസിലെത്തിയാല്‍ കുറച്ചു സമയം അനുവദിക്കുകയും ചെയ്യും. പക്ഷെ ടി20 ലോകകപ്പില്‍ രോഹിത്തും രാഹുലുമായിരിക്കും ഓപ്പണര്‍മാരെന്നാണ് താന്‍ കരുതുന്നതെന്നു പാര്‍ഥീവ് പട്ടേല്‍ നിരീക്ഷിച്ചു.

ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ ആശിഷ് നെഹ്‌റയും ഈ അഭിപ്രായത്തോടു യോജിച്ചു. രോഹിത് ശര്‍മയും കെഎല്‍ രാഹുലും തന്നെയാണ് കുറച്ചു സമയമായി ഇന്ത്യയുടെ നമ്പര്‍ വണ്‍ ഓപ്പണിങ് ജോടികള്‍. ഓപ്ഷനുകളിലേക്കു വരികയാണെങ്കില്‍ ഓപ്പണിങിലേക്കു ഇന്ത്യക്കു പരിഗണിക്കാവുന്ന ഒരുപാട് പേരുണ്ട്. ഇവരില്‍ ആരെയാണ് വേണ്ടത് ടീം മാനേജ്‌മെന്റാണ് തീരുമാനിക്കേണ്ടത്.

റുതുരാജ് ഗെയ്ക്വാദ്, ദേവ്ദത്ത് പടിക്കല്‍, ശുഭ്മാന്‍ ഗില്‍, പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, വെങ്കടേഷ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം ഓപ്പണര്‍മാരായി കളിക്കാവുന്നവരാണ്. പക്ഷെ ടി20 ലോകകപ്പില്‍ ഓപ്പണിങിലേക്കു ഏറ്റവും മികച്ച ഓപ്ഷനുകള്‍ രോഹിത്തും രാഹുലും തന്നെയാണെന്നും നെഹ്‌റ കൂട്ടിച്ചേര്‍ത്തു.

അതേസമയം, വിന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ ഇഷാന്‍ കിഷന്റെ ഇന്നിങ്‌സിലെ ചില പോരായ്മകള്‍ പാര്‍ഥീവ് പട്ടേല്‍ ചൂണ്ടിക്കാട്ടി. ശരിയായ ടൈമിങോടെ കളിക്കുന്നതിനു പകരം ഇഷാന്‍ കൂടുതല്‍ ശക്തി പ്രയോഗിച്ച് ആഞ്ഞടിക്കുവാനാണ് ശ്രമിച്ചത്. ക്രോസായിട്ടുള്ള ഷോട്ടുകള്‍ കളിക്കുമ്പോള്‍ ഇഷാന്‍ ബോട്ടം ഹാന്റ് കൂടുതലായി ഉപയോഗിക്കുന്നതായി കണ്ടു. ബാറ്റിന്റ ഫേസ് ഇതോടെ ക്ലോസാവുകയും ചെയ്യുന്നു. പകരം കുറച്ചു കൂടി ക്ഷമ കാണിച്ച് സ്‌ട്രെയ്റ്റ് ബാറ്റ് ചെയ്ത് ഷോട്ടുകള്‍ കളിക്കണമായിരുന്നു. പക്ഷെ വിന്‍ഡീസിനെതിരായ മല്‍സരത്തില്‍ ഇതു കാണാനായില്ലെന്നും പാര്‍ഥീവ് വിലയിരുത്തി.
അതേസമയം, വിന്‍ഡീസിനെതിരേ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന രണ്ടാം ടി20യിലും രോഹിത്- ഇഷാന്‍ കിഷന്‍ സഖ്യം തന്നെ തുടരാനാണ് സാധ്യത. റുതുരാജ് ഗെയ്ക്വാദ് ഓപ്പണറായി ടീമിലുണ്ടെങ്കിലും കളിപ്പിക്കാനിടയില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications