ഇന്ത്യയെ തോല്‍പ്പിക്കൂ, സിംബാബ്‌വെക്കാരനെ വിവാഹം കഴിക്കാം-പാക് നടിയുടെ ഓഫര്‍

മെല്‍ബണ്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടം ആവേശകരമായി പുരോഗമിക്കുകയാണ്. നാല് റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോഴും സെമി ഉറപ്പിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ലെന്നതാണ് എടുത്തു പറയേണ്ടത്. ഇത്തവണ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. പാകിസ്താനെയും നെതര്‍ലന്‍്ഡലിനെയും ബ്ലംഗ്ലാദേശിനെയും തോല്‍പ്പിച്ച ഇന്ത്യ സെമിക്ക് തൊട്ടരികിലാണ്. അതേ സമയം പാകിസ്താന് ഇത്തവണ തൊട്ടതെല്ലാം പിഴച്ചു. ഇന്ത്യയോട് തോറ്റത് കൂടാതെ സിംബാബ്‌വെയോടും തോറ്റത് പാകിസ്താനെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്.
നെതര്‍ലന്‍ഡ്‌സിനേയും ദക്ഷിണാഫ്രിക്കയേയും തോല്‍പ്പിച്ച് പാകിസ്താന്‍ തിരിച്ചെത്തിയെങ്കിലും സെമി സാധ്യത പരുങ്ങലിലാണ്. ദക്ഷിണാഫ്രിക്കയുടെയും ഇന്ത്യയുടെയും അവസാന മത്സരങ്ങളിലെ ഫലത്തെ ആശ്രയിച്ചാവും പാകിസ്താന്റെ സെമി സാധ്യതകള്‍ തീരുമാനിക്കുക. ഇന്ത്യ അവസാന മത്സരത്തില്‍ സിംബാബ് വെയോട് തോല്‍ക്കേണ്ടത് പാകിസ്താന്റെ സെമി സാധ്യതയില്‍ നിര്‍ണ്ണായകമാവും. ഇപ്പോഴിതാ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ സിംബാബ് വെക്ക് മുമ്പില്‍ വമ്പന്‍ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്താന്‍ നടി സെഹാര്‍ ഷിന്‍വാരി.

സിംബാബ്‌വെക്കാരനെ വിവാഹം കഴിക്കാം
ഇന്ത്യയെ സിംബാബ് വെ തോല്‍പ്പിച്ചാല്‍ സിംബാബ് വെക്കാരനെ വിവാഹം കഴിക്കാം എന്നാണ് പാകിസ്താന്‍ നടിയുടെ വാഗ്ദാനം. ട്വിറ്ററിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ചയാണ് ഇന്ത്യ-സിംബാബ് വെ പോരാട്ടം. ഇതില്‍ തോല്‍ക്കാതെ നോക്കിയാല്‍ ഇന്ത്യക്ക് സെമി ഉറപ്പിക്കാം. അതേ സമയം ഇന്ത്യ തോറ്റാല്‍ മാത്രമെ പാകിസ്താന് സെമി പ്രതീക്ഷയുള്ളൂ. അതുകൊണ്ട് തന്നെ സൂപ്പര്‍ പോരാട്ടത്തെ ആകാംക്ഷയോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.സിംബാബ്‌വെ ഇത്തവണ അട്ടിമറികള്‍ നടത്തി ഞെട്ടിച്ച ടീമാണ്. അതുകൊണ്ട് തന്നെ ഇന്ത്യ കരുതിത്തന്നെയാവും ഇറങ്ങുന്നത്.
Also Read : IPL 2023:പഞ്ചാബ് കിങ്‌സിനെ ഇനി ധവാന്‍ നയിക്കും, മായങ്കിന്റെ കസേര തെറിച്ചു

നേരത്തെയും ഇന്ത്യക്കെതിരേയെത്തി
ഇതിനോടകം നടിയുടെ ട്വീറ്റിന് താഴെ നിരവധി പ്രതികരണങ്ങളാണ് ലഭിച്ചത്. ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തില്‍ ബംഗ്ലാദേശ് ജയിക്കുമെന്ന് നിരവധി തവണ സെഹാര്‍ ഷിന്‍വാരി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ലാസ്റ്റ് ഓവര്‍ ത്രില്ലറില്‍ ഇന്ത്യ വിജയിച്ചതോടെ നിരവധി ട്രോളുകള്‍ സെഹാറിനെതിരേ ഉയര്‍ന്നിരുന്നു. ഇതിന് മുമ്പും ഇന്ത്യ തോല്‍ക്കുമെന്ന തരത്തിലുള്ള പ്രവചനങ്ങള്‍ ട്വിറ്ററിലൂടെ താരം പങ്കുവെച്ചിരുന്നു. ഇന്ത്യയുടെ അവസാന ഓസീസ് പരമ്പരയില്‍ ഒരു മത്സരം തോറ്റപ്പോള്‍ വിമര്‍ശനവുമായി പാകിസ്താന്‍ നടി രംഗത്തെത്തിയിരുന്നു.
Also Read : ബാബര്‍ 'സ്വാര്‍ത്ഥനെന്ന്' ഗംഭീര്‍, വാക്കുകള്‍ സൂക്ഷിക്കണമെന്ന് അഫ്രീദി, പോരാട്ടം ശക്തം

പാകിസ്താന് വലിയ പ്രതീക്ഷ വേണ്ട
സെമിയിലെത്താന്‍ ഇന്ത്യ, ദക്ഷിണാഫ്രിക്ക മത്സരഫലങ്ങളിലേക്കാണ് പാകിസ്താന്‍ ഉറ്റുനോക്കുന്നത്. അതിന് മുന്നോടിയായി പാകിസ്താന്‍ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ വലിയ മാര്‍ജിനില്‍ തോല്‍പ്പിക്കേണ്ടതായുണ്ട്. കൂടാതെ ഇന്ത്യ അവസാന മത്സരത്തില്‍ സിംബാബ് വെയോട് തോല്‍ക്കുകയും ചെയ്യണം. ഇതിന് സാധ്യത കുറവാണ്. മഴമൂലം പോയിന്റ് പങ്കിട്ടാലും ഇന്ത്യ ജയിക്കും. അതേ സമയം ദക്ഷിണാഫ്രിക്കയ്ക്കും അവസാന മത്സരം നിര്‍ണ്ണായകം. നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചാലെ ദക്ഷിണാഫ്രിക്കയ്ക്കും സെമിയിലെത്താനാവു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications